aa
Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Viral   | Health
Review
Back to home
പുണ്യാളാ... ജോയി പൊളിച്ചൂട്ടാ...!
Friday, November 17, 2017 5:07 PM IST
സാധാരണക്കാരന്‍റെ ഉള്ളിലെ രോഷം കത്തിക്കാനുള്ള മരുന്നുമായാണ് ഇത്തവണ ജോയി താക്കോൽക്കാരന്‍റെ വരവ്. വളരെ സിന്പിളായിട്ടുള്ള വില കൊടുക്കേണ്ടാത്തതായ ഒരു മരുന്ന്. "പ്രതികരണ ശേഷി' എന്നാണ് ആ മരുന്നിന്‍റെ പേര്. അവശ്യസമയത്ത് ആവശ്യാനുസരണം ഉപയോഗിച്ചാൽ മാത്രമേ ഈ മരുന്നുകൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടാവുകയുള്ളൂ എന്നു മാത്രം.

പലതും കണ്ടിട്ടും, കണ്ടില്ലായെന്ന് നടിച്ച് പോകുന്നവർക്ക് നേരെയുള്ള കണ്ണാടിയാകുകയാണ് സംവിധായകൻ രഞ്ജിത് ശങ്കറും കൂട്ടരും "പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്' എന്ന ചിത്രത്തിലൂടെ. പലരും പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഒരു സിനിമയിലൂടെ എല്ലാവർക്കും വേണ്ടി തുറന്നു പറയുക. ഈ ഒരു പണി നല്ല വൃത്തിക്ക് ജോയി താക്കോൽക്കാരൻ (ജയസൂര്യ) ചെയ്തിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തിയ ഒന്നാന്തരം പൊളിറ്റിക്കൽ എന്‍റർടെയ്നറാണ് പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്.
സാധാരണക്കാരുടെ രാജാവ്

ആരാണ് രാജാവ്...? ഭരണാധികാരികളോ അതോ പ്രജകളോ... ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുകയാണ് ചിത്രത്തിലൂടെ സംവിധായകൻ. സാധാരണക്കാരന്‍റെ രാജാവാകാനുള്ള ശ്രമമാണ് ജോയി താക്കോൽക്കാരന്‍റേത്. "പുണ്യാളൻ അഗർബത്തീസ്' എന്ന ആദ്യചിത്രം പോലെ ചിന്തിപ്പിക്കാനും രസിപ്പിക്കാനുമുള്ള വകയെല്ലാം പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിലും രഞ്ജിത് കൂട്ടിയിണക്കിയിട്ടുണ്ട്. ഒരാൾ വ്യക്തിപരമായ കാര്യങ്ങൾ ശരിയാക്കാൻ ഒരു ജനതയെ തന്നെ കൂട്ടുപിടിക്കുക, ആളുടെ കാര്യം ശരിയാകുന്ന വഴിയേ മറ്റുള്ളവരുടെ പ്രശ്നങ്ങളും പതിയെ പരിഹരിക്കപ്പെടുക. സംഭവം സത്യത്തിൽ ബിസിനസുമാണ്, മറ്റൊരർഥത്തിൽ ജനസേവനവും. ഈ വഴിയെയാണ് ജോയി താക്കോൽക്കാരന്‍റെ സഞ്ചാരം.പുണ്യാളൻ വെള്ളം

പുണ്യാളൻ അഗർബത്തീസിൽ നിന്നും പുണ്യാളൻ വെള്ളത്തിലേക്ക് ജോയി താക്കോൽക്കാരൻ എത്തിപ്പെടുന്നത് എങ്ങനെയെന്ന് കാണിച്ചു കൊണ്ടാണ് ചിത്രത്തിന്‍റെ തുടക്കം. പിന്നെ പതിവ് പോലെ പ്രതിസന്ധികളും പ്രശ്നങ്ങളുമെല്ലാം ജോയിയെ തേടിയെത്തുന്നതോടെ ആദ്യ ഭാഗത്തിന്‍റെ അതേ പതിപ്പാണല്ലോ ഇതെന്നുള്ള തോന്നൽ പുണ്യാളൻ ഉളവാക്കുന്നുണ്ട്. കഥ ചിരിവിട്ട് ഗൗരവക്കാരനാകുന്നതോടെ എല്ലാം മാറിമറിയുകയായിരുന്നു. സാധാരണക്കാരനിൽ സാധാരണക്കാരനായി ജോയി ഉന്നയിക്കുന്ന ചോദ്യങ്ങൾ ആളിക്കത്താൻ തുടങ്ങിയതോടെ സംഭവത്തിന്‍റെ രൂപവും ഭാവവും മാറി. കഥ ഗൗരവക്കാരന്‍റെ മേലാട ചാർത്തിയപ്പോഴും അഭയനും (ശ്രീജിത്ത് രവി) ജിബ്രൂട്ടനുമെല്ലാം കോമഡി ട്രാക്കിൽ ലവലേശം ബോറടിപ്പിക്കാതെ ജോയി താക്കോൽക്കാരന്‍റെ ഒപ്പം തന്നെ ഉണ്ടായിരുന്നു.സോഷ്യൽ മീഡിയ സംഭവാട്ടാ....!

സോഷ്യൽ മീഡിയയ്ക്ക് ഇന്ന് സമൂഹത്തിലുള്ള സ്വാധീനം ശരിക്കും മുതലാക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. നായകന്‍റെ പ്രതിഷേധങ്ങൾ നവമാധ്യമങ്ങൾ വഴി കാട്ടിക്കൊടുത്ത് സോഷ്യൽ മീഡിയയുടെ വേര് എത്രത്തോളം ജനങ്ങളിൽ ആഴ്ന്നിറങ്ങിയിട്ടുണ്ടെന്ന് കാട്ടാൻ ചിത്രത്തിനായി. ആദ്യ പകുതി നായകന്‍റെ പ്രശ്നങ്ങളുടെ മറപറ്റിയുള്ള പോക്കാണെങ്കിൽ രണ്ടാം പകുതി ഇന്നത്തെ സമൂഹം നേരിടുന്ന പ്രശ്നങ്ങളെ തുറന്നുകാട്ടാനാണ് സംവിധായകൻ ശ്രദ്ധിച്ചത്. ചിത്രത്തിൽ ജോയിക്ക് ഒപ്പത്തിനൊപ്പം നിന്ന വിജയരാഘവന്‍റെ പ്രകടനം കാണേണ്ടതുതന്നെയാണ്. ഇന്നത്തെ രാഷ്ട്രീയക്കാരന്‍റെ തനി പകർപ്പെന്നു മാത്രമേ കക്ഷിയുടെ പകർന്നാട്ടത്തെ വിശേഷിപ്പിക്കാനാവു.
പൂന്പാറ്റ ഗ്ലാഡ്സണ്‍ കലക്കീട്ടാ...

ആദ്യ ഭാഗത്തിൽ നായകന്‍റെ വലംകൈയായിട്ടുള്ള ഗ്രീനു (അജുവർഗീസ്) ഇത്തവണ പക്ഷേ, വീഡിയോ ചാറ്റിംഗിലൂടെയാണ് ബിഗ് സ്ക്രീനിൽ വരുന്നത്. തുടക്കത്തിലെ ഒന്നു രണ്ട് സീനുകളിൽ നേരിട്ട് പ്രത്യക്ഷപ്പെട്ടതൊഴിച്ചാൽ പിന്നീട് അങ്ങോട്ട് ഗ്രീനുവിനെ കാണാൻ കഴിയുക വീഡിയോ ചാറ്റിംഗിലൂടെ മാത്രമാണ്. ധർമജനും വിഷ്ണു ഗോവിന്ദനുമാണ് രണ്ടാം ഭാഗത്തിൽ ഇടംപിടിച്ച് പ്രേക്ഷകരുടെ പ്രീതി നേടിയ മറ്റ് താരങ്ങൾ. പൂന്പാറ്റ ഗ്ലാഡ്സണായി വിഷ്ണു കോമഡി ട്രാക്കിൽ നിറഞ്ഞാടുകയാണ്. രണ്ടാം പകുതിയിലാണ് പൂന്പാറ്റയുടെ വരവെങ്കിലും ഉള്ള ഭാഗമത്രയും പൊളിച്ചു.ഭരണ നേതൃത്വങ്ങൾക്കെതിരേ...

"മെർസൽ' പുറത്തിറങ്ങിയപ്പോൾ വിമർശനം സഹിക്കവയ്യാതെ ചിലർ ഉറഞ്ഞുതുള്ളിയത് ഓർമയില്ലേ. അത്തരക്കാർക്ക് നേരെ പുണ്യാളനും വാളോങ്ങുന്നുണ്ട്. നോട്ടു പിൻവലിക്കലും ജിഎസ്ടിയും പിന്നെ ആധാറിന്‍റെ വരവുമെല്ലാം പുണ്യാളനിലും ചർച്ച ചെയ്യുന്നുണ്ട്. സംസ്ഥാന സർക്കാരിന്‍റെ പദ്ധതികളും ഉദ്ഘാടന മഹാമഹവും പിന്നെ കാട്ടിക്കൂട്ടലുമെല്ലാം കൃത്യമായി ഇണക്കിചേർക്കാനും സംവിധായകൻ മറന്നിട്ടില്ല. തൃശൂർ കാഴ്ചകൾ വിഷ്ണുനാരായണൻ നിറപകിട്ടോടെ ഒപ്പിയെടുത്തപ്പോൾ ബിജിബാലും ആനന്ദ് മധുസൂദനനും ചേർന്ന് പുണ്യാളനെ ശുദ്ധ സംഗീതത്തിന്‍റെ ആനന്ദത്തിൽ ആറാടിക്കുകയും ചെയ്തു.

(ജോയി താക്കോൽക്കാരന്‍റെ ചോദ്യങ്ങളിലൂടെ ജയസൂര്യ വീണ്ടും സാധാരണക്കാരന്‍റെ നായകനാവുകയാണ്.)

വി.ശ്രീകാന്ത്
റിച്ചിക്കൊരു ക്ലാപ്പ് പോട്...‌‌‌‌!
മാറ്റം ഏവരും ആഗ്രഹിക്കുന്ന ഒന്നാണ്. ആ മാറ്റത്തിന്‍റെ പാത സധൈര്യം തെരഞ്ഞെടുത്തിരിക്കുകയാണ് നിവിൻ പോള
തി​രു​ട്ടുപയലേ- 2 ഒ​ട്ടും ഉ​ഷാ​റ​ല്ല..!
"തി​രു​ട്ടുപയലേ' 2006-ൽ ​റി​ലീ​സാ​യ​പ്പോ​ൾ കാ​ല​ഘ​ട്ട​ത്തി​ന് അ​നു​സ​രി​ച്ചു​ള്ള ബ്ലാ​ക്ക് മെ​യ്‌ലി
ജോ​യിയുടെ സീ​രി​യ​സ് ഹിസ്റ്ററി..!
തെ​റ്റു​ക​ൾ... അ​തി​പ്പോ​ൾ ആ​ർ​ക്കും സം​ഭ​വി​ക്കാ​വു​ന്ന ഒ​ന്നാ​ണ്. പ​ക്ഷേ, അ​വ ആ​വ​ർ​ത്തി​ക്കാ​തി​
ചെമ്പ​ര​ത്തി​പ്പൂ നി​സാ​ര​ക്കാ​രി​യ​ല്ല...!
ച​ങ്ക് തു​റ​ന്നു കാ​ട്ടി​യാ​ലും ചെ​മ്പ​ര​ത്തി​പ്പൂ​വാ​ണെ​ന്ന് പ​റ​യു​ന്ന കൂ​ട്ട​രാ ഈ ​പെ​ണ്‍​കു​ട്ടി
പൈപ്പിൻ ചുവട്ടിലെ ദുരന്തം...!
എത്ര തുഴഞ്ഞാലും കരയ്ക്കെത്താത്ത വള്ളത്തിലാണ് നീരജ് മാധവും കൂട്ടരും അകപ്പെട്ടത്. പിന്നെ ബാക്കികാര്യം
"വൈ' ഹ്രസ്വചിത്രമാക്കിയാൽ പോരായിരുന്നോ...?
"വൈ'... അതെ അതു തന്നെയാണ് ചോദിക്കാനുള്ളത്. എന്തിനായിരുന്നു ഇങ്ങനെ ഒരു ചിത്രം. ഒരു ഹ്രസ്വചിത്രത്തിന
"തീ​ര​ൻ' ത്രി​ല്ല​ടി​പ്പി​ക്കും
ബോ​റ​ടി​പ്പി​ക്കാ​ത്ത ആ​ക്ഷ​ൻ-ക്രൈം ​ത്രി​ല്ല​റാ​ണ് "തീ​ര​ൻ'. സ​സ്പെ​ൻ​സി​ല്ല, ട്വി​സ്റ്റി​ല്ല, ക​ഥ
കു​തി​പ്പി​നി​ട​യി​ലെ കി​ത​പ്പാ​ണ് "അ​റം'
രാ​ഷ്ട്രീ​യം പ​റ​യു​ന്ന സി​നി​മ​ക​ൾ​ക്ക് ഇ​പ്പോ​ൾ വ​ലി​യ ഡി​മാ​ൻ​ഡാ​ണ്.​ ഇ​ത്തി​രി നെ​ഗ​റ്റീ​വ് പ​ബ
ശാന്തം സുന്ദരം "ഖരീബ് ഖരീബ് സിംഗിൾ'
തുറന്നിട്ട വാതിൽ പോലെയാണ് തുറന്ന മനസും. ആർക്കും വരാം പോകാം. പക്ഷേ, ചിലർ വന്നാൽ അത്രപെട്ടെന്നൊന്നു
ഭ​യം ജ​നി​പ്പി​ക്കു​ന്ന​വ​ൾ...!
പി​ന്നേ.. പ്രേ​ത​പ്പ​ടം...! ഇ​തൊ​ക്കെ എ​ത്ര ക​ണ്ടി​രി​ക്കു​ന്നു​ എന്ന ലാ​ഘ​വ​ത്തോ​ടെ "അ​വ​ൾ' കാ​ണാ
"ഓവർ ടേക്ക്' ഇത്തിരി ഓവറാണ്
റോഡ് മൂവി വിഭാഗത്തിൽപ്പെടുന്ന ചിത്രങ്ങൾ മലയാളത്തിൽ പൊതുവേ കുറവാണ്. ആ നിരയിലേക്ക് ഹോളിവുഡ് ടച്ചോടെ
ചിരി വിതറി "ഗുഢാലോചന'
ഇങ്ങളെന്തി​നാ​ണ് ജം​ഷീ​റേ (​ഹ​രീ​ഷ് ക​ണാ​ര​ൻ) സി​നി​മേ​ന്‍റെ 45-ാം മി​നി​റ്റി​ൽ ഗ​ൾ​ഫി​ന് പോ​യ​ത്.​
കുരുത്തംകെട്ട പയ്യന്മാർ...!
ഇതൊരു ശ്രമമാണ്. സിനിമയ്ക്കായുള്ള ഒരു ഭേദപ്പെട്ട ശ്രമം. അങ്ങനെ നോക്കി കണ്ടാൽ ഒരുവട്ട കാഴ്ചയ്ക്കുള്ള
ക്ലാസ് "വില്ലൻ'
തള്ളാനും കൊള്ളാനുമുള്ള സംഗതികൾ വേണ്ടുവോളം "വില്ലൻ' എന്ന ചിത്രത്തിലുണ്ട്. തള്ളേണ്ടതിനെ തള്ളി കൊള്ള
സ​ന്തോ​ഷ​ങ്ങ​ൾ​ക്കി​ട​യി​ലെ നൊ​മ്പ​ര​മാ​ണ് "ആ​കാ​ശ മി​ഠാ​യി'
ന​ല്ല നാ​ളേ​യ്ക്കാ​യു​ള്ള ഇ​ന്നി​ന്‍റെ തു​റ​ന്നുപ​റ​ച്ചി​ലാ​ണ് ആ​കാ​ശ മി​ഠാ​യി. മു​തി​ർ​ന്ന​വ​രും കു
തട്ടുപൊളിപ്പൻ "മെർസൽ' തരക്കേടില്ല..!
ര​ക്ഷ​ക​നാ​ണ് അ​വ​ൻ, ര​ക്ഷ​ക​ൻ. ഇ​ങ്ങ​നെ ര​ക്ഷി​ക്കാ​ൻ പോ​യാ​ൽ പി​ന്നെ ഭാ​വി​യി​ൽ വി​ജ​യിയെ ര​ക്ഷി​
ക്ലീഷേ "കറുപ്പൻ'
പ്രതികാരവും പകപോക്കലും സർവസാധാരണമായി ഒരുപാട് സിനിമകളിൽ സ്ഥാനം പിടിച്ചിട്ടുള്ള കഥാബിന്ദുക്കളാണ്. കറു
ക്രോ​സ് റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര അ​ത്ര സു​ഖ​ക​ര​മ​ല്ല
സ്ത്രീ​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളെ മു​ൻ​നി​ർ​ത്തി ഒ​രു​ക്കി​യ 10 ക​ഥ​ക​ളു​മാ​യി എ​ത്തി​യ ചി​ത്ര​
മനസ് കുളിർപ്പിക്കും "കാറ്റ്'
പത്മരാജന്‍റെ എഴുത്തിലുള്ള വശ്യത ആവോളം നുകർന്നവരാണ് മലയാളികൾ. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്‍റെ കഥകളും
ലവകുശയിൽ ചിരി കുശാൽ
ചളി വാരി വിതറി ചിരിപ്പിക്കാനുള്ള രണ്ട് ചെറുപ്പക്കാരുടെ ശ്രമമാണ് ലവകുശയിൽ ഉടനീളം കാണാൻ കഴിയുക. കഥയും
വേറിട്ട പരീക്ഷണവുമായി "സോളോ'
കൊള്ളാം... ഈ പരീക്ഷണം ഭേഷായിട്ടുണ്ട്. പക്ഷേ, കല്ലുകടികൾ ഇടയ്ക്കിടെ സ്ഥാനം പിടിച്ചിട്ടുണ്ടെന്ന് മാത്
കു​ടുകു​ടെ ചി​രി​പ്പി​ക്കും ത​രം​ഗം...!
നി​ഷ്ക​ള​ങ്ക​ത എ​ല്ലാ​വ​രി​ലും ഉ​ണ്ട്. പ​ക്ഷേ, അ​വ​ൻ എ​പ്പോ​ഴാ​ണ് പു​റ​ത്തേ​ക്ക് ചാ​ടു​ക​യെ​ന്ന് പ​
ഷെർലക് ടോംസിൽ സസ്പെൻസ് മാത്രം‌...!
ഉദ്വേഗജനകമായ രണ്ടാം പകുതിയിലാണ് "ഷെർലക് ടോംസ്' എന്ന ചിത്രത്തിന്‍റെ ഹൃദയം തുടിക്കുന്നത്. അതുവരെ നിങ്
സു​ജാ​ത​യ്ക്കൊ​രു കൈ​യ​ടി..!
ഒ​ന്ന​ല്ല, ഒ​രാ​യി​രം പേ​ർ​ക്ക് ഉ​ദാ​ഹ​രി​ക്കാ​നു​ള്ള മാ​തൃ​ക​യാ​ണ് സു​ജാ​ത. പേ​ര് മാ​റു​മെ​ന്ന് മാ​
രാ​മ​നു​ണ്ണി​യു​ടെ പ്ര​തി​കാ​രം..!
രാ​മ​നു​ണ്ണി​യു​ടെ പ്ര​തി​കാ​രം...! ഏ​റ്റ​വും ല​ളി​ത​മാ​യി രാ​മ​ലീ​ല​യെ ഇ​ങ്ങ​നെ വി​ശേ​ഷി​പ്പി​ക്കാം
സ്പൈ​ഡ​റി​ൽ വി​ല്ല​നാ​ണ് താ​രം..!
വി​ല്ല​ൻ ചി​ത്ര​ത്തി​ൽ പൂ​ണ്ടു​വി​ള​യാ​ടു​ന്പോ​ൾ ത​ണ്ടി​ക്ക് ത​ണ്ടി​യാ​യി​ട്ടു​ള്ള നാ​യ​ക​നെ സി​നി​
"പോക്കിരി സൈമണ്‍' തനി കൂറ
അയ്യയ്യോ... ദാരിദ്യ്രമെന്നു പറഞ്ഞാൽ കട്ട ദാരിദ്യ്രം... "പോക്കിരി സൈമൺ' എന്ന ചിത്രത്തെ ഇങ്ങനെ വിശേഷ
ഉയരങ്ങൾ കീഴടക്കിയ "പറവ'
ആകാശത്തിനും ഭൂമിക്കും ഇടയിൽ ഒരിടമുണ്ടെങ്കിൽ അത് പറവകൾക്ക് അവകാശപ്പെട്ടതാണ്. ആ സങ്കേതത്തിലേക്കാണ് സൗബ
"പുരിയാത പുതിർ' വലിച്ചു നീട്ടിയ ത്രില്ലർ...!
കഥയുണ്ടായിരുന്നു, പക്ഷേ, "തിരക്കഥ' ലോ ലവൻ വില്ലനായി. അതോടെ വിജയ് സേതുപതി ചിത്രം "പുരിയാത പുതിർ' നട
ആദം "ത്രില്ലിംഗ്' ജോൺ...!
കാത്തിരുന്നെത്തിയ ക്ലൈമാക്സ് മുന്നിൽ പെയ്തിറങ്ങിയപ്പോൾ കൈയടിക്കണോ മൗനം പാലിക്കണോ എന്നറിയാതെ പോകുക

Inside
Star Chat
Trailers & Songs
Bollywood
Deepika Viral
Hollywood
Upcoming Movies
Director Special
Review
Super Hit Movies
Kollywood
Mini Screen
Super Song
Camera Slot
Super Character
Star Chat
എ​ണ്‍​പ​തു​ക​ളി​ൽ അ​ഭി​നേ​ത്രി​യാ​യി പ്രേ​ക്ഷ​ക​ർ​ക്കു മു​ന്നി​ലെ​ത്തി​യ താ​ര​മാ​ണ് ലി​സി. മ​ല​യാ​ള​
വ​ക്കീ​ലേ... ആ ​പോ​കു​ന്ന​ത് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും സ​ക്സ​സ്ഫു​ള്ളാ​യ മ​നു​ഷ്യ​നാ​ണ്. "പുണ്യാളൻ
മാസ്റ്റർ ഗോവർധനെ നായകനും കേന്ദ്രകഥാപാത്രവുമാക്കി ഡോ. ബിജു രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് സൗണ്
സ​മ​കാ​ലി​ക രാ​ഷ്‌ട്രീ​യ സാ​മൂ​ഹി​ക സം​ഭ​വ​ങ്ങ​ളെ ന​ർ​മ​ത്തി​ൽ ചാ​ലി​ച്ച് അ​വ​ത​രി​പ്പി​ച്ചു​വെ​ന്ന​
മ​ല​യാ​ള​സി​നി​മ​യി​​ലേ​ക്ക് സ്വ​പ്ന​തു​ല്യ​മാ​യ തു​ട​ക്കം. മ​ല​യാ​ള​ത്തി​ന്‍റെ അ​ഭി​ന​യ​പ്ര​തി​ഭ മ​
ന​ർ​ത്ത​കി​യും മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യു​മാ​യ പാ​ർ​വ​തി അ​രു​ണ്‍ നാ​യി​ക​യ
“സി​നി​മ​യി​ൽ അ​ഭി​ന​യി​ക്ക​ണം, സി​നി​മാ​ന​ടി​യാ​ക​ണം എ​ന്ന ആ​ഗ്ര​ഹം ചെ​റി​യ ക്ലാ​സി​ൽ പ​ഠി​ക്കു​ന്പ
ആ​സി​ഫ് അ​ലി​യു​ടെ സ​ഹോ​ദ​ര​ൻ അ​സ്ക​ർ അ​ലി നാ​യ​ക​നാ​യ ര​ണ്ടാ​മ​തു ചി​ത്രം ‘ചെമ്പര​ത്തി​പ്പൂ’തി​യ​റ
മ​മ്മൂ​ട്ടി​യും മോ​ഹൻ​ലാ​ലും ഒ​ന്നി​ച്ച ഹ​രി​കൃ​ഷ്ണ​ൻ​സി​ലെ മീ​ര​യെ​ന്ന ക​ഥാ​പാ​ത്ര​ത്തി​നെ മ​ല​യാ​
മാ​സ്റ്റ​ർ ആ​ദി​ഷ് പ്രവീണിനു മി​ക​ച്ച ബാ​ല​താ​ര​ത്തി​നു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി​ക്കൊ​ടു​ത്ത
അറം കണ്ടിറങ്ങിയവർ ഒന്നടങ്കം നയൻതാരയെന്ന ലേഡി സൂപ്പർസ്റ്റാറിനൊപ്പം സുമതിയായി എത്തിയ തമിഴ് പെണ്‍കൊടി
സാ​ധാ​ര​ണ​യാ​യി നാ​യി​ക​മാ​ർ വി​വാ​ഹ​ത്തോ​ടെ സി​നി​മ​യി​ൽ നി​ന്നും മാ​റി​നി​ൽ​ക്കു​ന്പോ​ൾ വി​വാ​ഹി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.