സ്റ്റൈലിഷ് വിക്രം; സ്കെച്ചിന്‍റെ കിടിലൻ ടീസറെത്തി
Friday, October 20, 2017 1:46 AM IST
ഇരുമുഖനുശേഷം ചിയാൻ വിക്രം നായകനാകുന്ന പുതിയ ചിത്രം സ്കെച്ചിന്‍റെ കിടിലൻ ടീസർ എത്തി. ആക്ഷൻ രംഗങ്ങളും പഞ്ച് ഡയലോഗുകളും നിറഞ്ഞ ടീസറിൽ സ്റ്റൈലിഷ് ലുക്കിലാണ് ടീസറിൽ വിക്രം എത്തുന്നത്.

വിജയ് ചന്ദര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമന്നയാണ് നായിക. വിക്രവും തമന്നയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് സ്കെച്ച്. രാധ രവി, സൂരി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. മലയാളിതാരം ബാബുരാജും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

എസ്.എസ്. തമനാണ് സ്കെച്ചിന് സംഗീതമൊരുക്കുന്നത്. കലൈപുലി എസ്. താണുവിന്‍റെ വി ക്രിയേഷന്‍സാണ് നിര്‍മാണം. നവംബറില്‍ ചിത്രം തീയറ്ററുകളില്‍ എത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.