ദുരൂഹതകൾ ഏറെ; അബ്രഹാമിന്‍റെ സന്തതികളുടെ ട്രെയിലർ എത്തി
Thursday, June 7, 2018 12:23 PM IST
മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ ഷാ​ജി പ​ടൂ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന അ​ബ്ര​ഹാ​മി​ന്‍റെ സ​ന്ത​തി​ക​ൾ എന്ന ചിത്രത്തിന്‍റെ ട്രെയിലർ പു​റ​ത്തു​വി​ട്ടു. നിരവധി ദുരൂഹതകൾ നിറഞ്ഞിരിക്കുന്ന ചിത്രമായിരിക്കും ഇതെന്ന് 1.46 മിനിട്ട് ദൈർഘ്യമുള്ള ട്രെയിലർ വ്യക്തമാക്കുന്നു. മുമ്പ് പുറത്തു വിട്ട ചിത്രത്തിന്‍റെ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.

ഗ്രേറ്റ് ഫാദർ സംവിധാനം ചെയ്ത ഹ​നീ​ഫ് അ​ദേ​നി തി​ര​ക്ക​ഥ ര​ചി​ച്ച ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ഗു​ഡ്‌വി​ൽ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ടി.​എ​ൽ.​ജോ​ർ​ജ് ആ​ണ്. ആ​ൻ​സ​ണ്‍ പോ​ൾ, ക​നി​ഹ, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍ എ​ന്നി​വ​ർ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.