ക്ലിന്‍റ് പുനർജനിക്കുന്നു
Friday, August 4, 2017 4:21 AM IST
വ​ര​ക​ൾ​ക്കും നി​റ​ങ്ങ​ൾ​ക്കും കൊ​ച്ചു​മ​ന​സി​ന്‍റെ അ​ന​ന്ത​മാ​യ ലോ​കം സൃ​ഷ്ടി​ച്ച ബാ​ല​പ്ര​തി​ഭ​യാ​ണ് എ​ഡ്മ​ണ്ട് തോ​മ​സ് ക്ലി​ന്‍റ്. ഏ​ഴാം പി​റ​ന്നാ​ളി​ന് ഒ​രു മാ​സം മാ​ത്രു​ള്ള വേ​ള​യി​ൽ ഈ ​ലോ​ക​ത്തോ​ടു യാ​ത്ര പ​റ​യു​ന്പോ​ൾ ഏ​ക​ദേ​ശം മു​പ്പ​തി​നാ​യി​ര​ത്തി​ല​ധി​കം ചി​ത്ര​ങ്ങ​ൾ ര​ചി​ച്ച ലോ​ക​ത്തി​നു സ​മ്മാ​നി​ച്ച അ​ദ്ഭു​ത​ബാ​ല​നാ​ണ് ക്ലി​ന്‍റ്.

സൂ​ര്യ​തേ​ജ​സി​ന്‍റെ പ്ര​ഭാ​വ​വു​മാ​യി ഭൂ​മി​യി​ൽ ജീ​വി​ച്ചി​രു​ന്ന ക്ലി​ന്‍റി​നെ വ​രും​കാ​ല ത​ല​മു​റ​യ്ക്ക് സാ​ക്ഷ്യ​പ​ത്ര​മാ​യി തി​ള​ങ്ങാ​ൻ പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ ഹ​രി​കു​മാ​ർ ഒ​രു ച​ല​ച്ചി​ത്രം ഒ​രു​ക്കി​ക്ക​ഴി​ഞ്ഞു. ക്ലി​ന്‍റ് എ​ന്ന പേ​രി​ൽ​ത്ത​ന്നെ ഹ​രി​കു​മാ​ർ സം​വി​ധാ​നം​ചെ​യ്യു​ന്ന ക്ലി​ന്‍റ് എ​ന്ന ചി​ത്ര​ത്തി​ൽ വ​ർ​ണ​ങ്ങ​ളു​ടെ രാ​ജ​കു​മാ​ര​നാ​യ ക്ലി​ന്‍റി​ന്‍റെ ജീ​വി​ത​വും ക​ല​യും ദ​ർ​ശ​ന​വും സ​മ​ന്വ​യി​പ്പി​ക്കു​ക​യാ​ണ്.



കൊ​ച്ചി മു​ല്ല​പ്പ​റ​ന്പി​ൽ തോ​മ​സ് ജോ​സ​ഫി​ന്‍റെ​യും ഭാ​ര്യ ചി​ന്ന​മ്മ ജോ​സ​ഫി​ന്‍റെ​യും ഏ​ക മ​ക​നാ​യ ക്ലി​ന്‍റി​നെ അ​വ​ത​രി​പ്പി​ക്കു​ന്ന​തു തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ മാ​സ്റ്റ​ർ അ​ലോ​ക് ആ​ണ്. അ​ലോ​ക് ആ​ദ്യ​മാ​യി അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. ഇ​ന്ത്യ​യി​ൽ ഉ​ട​നീ​ള​മാ​യി ന​ട​ത്തി​യ ഓ​ഡി​ഷ​നി​ൽ​നി​ന്നു ല​ഭി​ച്ച എ​ണ്ണാ​യി​ര​ത്തി​ല​ധി​കം അ​പേ​ക്ഷ​ക​ളി​ൽ​നി​ന്നു​മാ​ണ് ഭാ​ഗ്യം​പോ​ലെ അ​ലോ​കി​നെ ക​ണ്ടെ​ത്തി​യ​ത്. മാ​സ്റ്റ​ർ അ​ലോ​കി​ന്‍റെ അ​സാ​ധാ​ര​ണ​മാ​യ അ​ഭി​ന​യം​ത​ന്നെ​യാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ ഹൈ​ലൈ​റ്റ്.



ക്ലി​ന്‍റി​ന്‍റെ അ​ച്ഛ​ൻ തോ​മ​സ് ജോ​സ​ഫി​നെ ഉ​ണ്ണി മു​കു​ന്ദ​നും ചി​ന്ന​മ്മ​യെ റി​മ ക​ല്ലു​ങ്കി​ലും അ​വ​ത​രി​പ്പി​ക്കു​ന്നു. സ​ലിം​കു​മാ​ർ, ജോ​യ് മാ​ത്യു, ര​ഞ്ജി പ​ണി​ക്ക​ർ, വി​ന​യ് ഫോ​ർ​ട്ട്, കെ.​പി.​എ.​സി ല​ളി​ത, ബേ​ബി അ​ക്ഷ​ര എ​ന്നി​വ​ർ​ക്കൊ​പ്പം പു​തു​മു​ഖ​ങ്ങ​ളാ​യ ബാ​ല​താ​ര​ങ്ങ​ൾ ത​രു, ന​ക്ഷ​ത്ര, ദ്രു​പ​ത്, അ​മി​ത്, അ​മ​ർ എ​ന്നി​വ​രും ശ്ര​ദ്ധേ​യ​ങ്ങ​ളാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.



ഇ​തു വെ​റും കു​ട്ടി​യു​ടെ ജീ​വി​ത​ക​ഥ​യ​ല്ല, മ​റി​ച്ച് മി​ക​ച്ച സാ​ങ്കേ​തി​ക​ത​യും ഗ്രാ ​ഫി​ക്സും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ക്ലി​ന്‍റി​ന്‍റെ അ​വ​സാ​ന​ത്തെ ഒ​ന്ന​ര വ​ർ​ഷ​ത്തെ അ​ദ്ഭു​ത മു​ഹൂ​ർ​ത്ത​ങ്ങ​ൾ ദൃ​ശ്യ​വ​ത്ക​രി​ക്കു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്ര​മാ​ണ്. - സം​വി​ധാ​യ​ക​ൻ ഹ​രി​കു​മാ​ർ പ​റ​ഞ്ഞു.



ശ്രീ​ഗോ​കു​ലം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഗോ​കു​ലം ഗോ​പാ​ല​ൻ നി​ർ​മി​ക്കു​ന്ന ഈ ​ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം മ​ധു അ​ന്പാ​ട്ട് നി​ർ​വ​ഹി​ക്കു​ന്നു. ഹ​രി​കു​മാ​ർ, കെ.​വി. മോ​ഹ​ൻ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം എ​ഴു​തു​ന്ന​ത്. പ്ര​ഭാ​വ​ർ​മ​യു​ടെ വ​രി​ക​ൾ​ക്ക് ഇ​ള​യ​രാ​ജ സം​ഗീ​തം പ​ക​രു​ന്നു. വി​ജ​യ് യേ​ശു​ദാ​സ്, ശ്രേ​യാ ഘോ​ഷാ​ൽ, ഇ​ള​യ​രാ​ജ എ​ന്നി​വ​രാ​ണ് ഈ ​ചി​ത്ര​ത്തി​ലെ മൂ​ന്നു ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കു​ന്ന​ത്.