വിദൂരവിദ്യാഭ്യാസ വിഭാഗം 2023 ഒക്ടോബറിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ എംഎ മലയാളം (റെഗുലർ 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019, 2020 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ/പ്രോജക്ട്/വൈവവോസി
ആറാം സെമസ്റ്റർ ബിഎസ്സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി (241) ഏപ്രിൽ 2024 പരീക്ഷയുടെ പ്രാക്ടിക്കൽ ആൻഡ് പ്രോജക്ട് വൈവവോസി പരീക്ഷ 2024 ഏപ്രിൽ 30 മുതൽ ബന്ധപ്പെട്ട പരീക്ഷാകേന്ദ്രത്തിൽ വച്ച് നടത്തുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ സിബിസിഎസ്എസ് ബികോം (റെഗുലർ 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 & 2020 അഡ്മിഷൻ), ഏപ്രിൽ 2024 പരീക്ഷയുടെ പ്രാക്ടിക്കൽ/പ്രോജക്ട്/വൈവവോസി പരീക്ഷകൾ 2024 മേയ് 15 മുതൽ വിവിധ കോളജുകളിൽ നടത്തുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2024 ഫെബ്രുവരിയിൽ നടത്തിയ അഞ്ച്, ആറ്, എട്ട് സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം) (2011 സ്കീം മേഴ്സിചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 2024 മേയ് മൂന്നിന് ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.