യുജി സ്പെഷൽ റിസർവേഷൻ പ്രവേശനം ഓഗസ്റ്റ് രണ്ടിന്
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിവിധ യുജി പ്രോഗ്രാമുകളിലേക്ക് എൻഎസ്എസ്, എൻസിസി, സ്പോർട്സ്, ഭിന്നശേഷിഅന്ധഓർഫൻട്രാൻസ്ജെൻഡർ എന്നീ സ്പെഷൽ റിസർവേഷൻ വിഭാഗങ്ങളിലേക്കുള്ള പ്രവേശനത്തിനായി നാളെ നിശ്ചയിച്ചിരുന്ന സെലക്ഷൻ നടപടികൾ ഓഗസ്റ്റ് രണ്ടിലേക്കു മാറ്റി. രാവിലെ പത്തിന് കാലടി മുഖ്യകാമ്പസിലെ ലാംഗ്വേജ് ബ്ലോക്കിലാണു പ്രവേശന നടപടികൾ.