പിഎച്ച്ഡി പ്രാഥമിക യോഗ്യതാ പരീക്ഷ
ജൂലൈ 2022 / ഡിസംബർ 2022 / ജൂലൈ 2023 / ഡിസംബർ 2023 പിഎച്ച്ഡി പ്രാഥമിക യോഗ്യതാ പരീക്ഷകൾക്ക് പിഴ കൂടാതെ ഏപ്രിൽ 25 വരെയും 125 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം. ലിങ്ക് ഏപ്രിൽ ഒന്ന് മുതൽ ലഭ്യമാകും. പേപ്പർ I (റിസർച്ച് മെത്തഡോളജി), പേപ്പർ III (റിസർച്ച് ആൻഡ് പുബ്ലിക്കേഷൻ എത്തിക്സ്), പേപ്പർ II (ഇലക്ടീവ്) പരീക്ഷകൾ യഥാക്രമം ജൂൺ 11, 12, 13 തീയതികളിൽ നടക്കും. ഹാൾടിക്കറ്റ് മെയ് 27 മുതൽ ലഭ്യമാകും. ഡിസംബർ 2022 / ജൂലൈ 2023 / ഡിസംബർ 2023 പേപ്പർ II (ഇലക്ടീവ്) പരീക്ഷാ തീയതി പിന്നീടറിയിക്കും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ
സംയോജിത ഒന്ന്, രണ്ട് സെമസ്റ്റർ ബിആർക് (2012 സ്കീം 2014 മുതൽ 2016 വരെ പ്രവേശനം) ഏപ്രിൽ 2024 സപ്ലിമെന്ററി പരീക്ഷകൾ ഏപ്രിൽ 15ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
എസ്ഡിഇ മൂന്നാം സെമസ്റ്റർ എംഎ മലയാളം (സിബിസിഎസ്എസ് 2019, 2020 ആൻഡ് 2021 പ്രവേശനം) നവംബർ 2022 / 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഏപ്രിൽ നാല് വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എംഎസ്സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി (സിബിസിഎസ്എസ് പിജി) നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഏപ്രിൽ ഒൻപത് വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് (സിസിഎസ്എസ്) നവംബർ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
എസ്ഡിഇ മൂന്നാം സെമസ്റ്റർ എംഎ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ നവംബർ 2023 (2021 പ്രവേശനം), നവംബർ 2022 (2019 ആൻഡ് 2020 പ്രവേശനം) സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഏപ്രിൽ 11 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, മാസ്റ്റർ ഓഫ് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (സിബിസിഎസ്എസ്) നവംബർ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഏപ്രിൽ ഒൻപത് വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയ ഫലം
എസ്ഡിഇ മൂന്നാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് നവംബർ 2022 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എംഎ പോസ്റ്റ് അഫ്സൽഉൽഉലമ, എംഎസ്ഡബ്ല്യൂ നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
എസ്ഡിഇ നാലാം സെമസ്റ്റർ എംഎ സോഷ്യോളജി, എംഎ അറബിക്, എംഎ ഹിസ്റ്ററി, എംഎ ഹിന്ദി ഏപ്രിൽ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എംഎസ്സി ബോട്ടണി, എംഎസ്സി ഫിസിക്സ്, എംഎ സോഷ്യോളജി, എംഎ പൊളിറ്റിക്കൽ സയൻസ് നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
ക്വാട്ടേഷൻ ക്ഷണിച്ചു
കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എഡ്യൂക്കേഷനിൽ (സിഡിഒഇ) സൂക്ഷിച്ചിരിക്കുന്ന കാലഹരണപ്പെട്ട അച്ചടിച്ച പഠന സമഗ്രഹികൾ, ന്യൂസ് പേപ്പറുകൾ, മൂല്യനിർണയം കഴിഞ്ഞ പ്രോജക്ടുകൾ, പഴയ അപേക്ഷാ ഫോമുകൾ മുതലായ പേപ്പർ മാലിന്യങ്ങൾ എന്നിവ വിൽക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു. അപേക്ഷകൾ ഏപ്രിൽ 15ന് മൂന്നിന് മുൻപായി സിഡിഒഇ ഡയറക്ടർക്ക് സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
യൂണിഫോം സേനകളിലേക്ക് കായിക പരിശീലനം
കാലിക്കട്ട് സർവകലാശാലയിൽ കായിക വിഭാഗത്തിന്റെ നേതൃത്വത്തിൽ കേന്ദ്രസംസ്ഥാന യൂണിഫോം സേനകളിലേക്കുള്ള കായിക പരിശീലന പദ്ധതിയുടെ ഭാഗമായുള്ള ബാച്ചിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. കായിക വിഭാഗത്തിലെ പ്രഗത്ഭരായ പരിശീലകരാണ് നേതൃത്വം നൽകുന്നത്. രജിസ്ട്രഷനും / വിശദമായ വിവരങ്ങൾക്കും: ശ്രീജിത്ത് 9744252229 / ഷെഫീഖ് 9745153378.
പരീക്ഷ മാറ്റി
അഫിലിയേറ്റഡ് കോളജുകളിൽ ഏപ്രിൽ ഒന്നിന് തുടങ്ങാൻ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റർ ബിടിഎച്ച്എം (സിബിസിഎസ്എസ് ആൻഡ് സിയുസിബിസിഎസ്എസ്യുജി 2018 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാറ്റി. പുതുക്കിയ സമയക്രമം പിന്നീട് അറിയിക്കും. മറ്റു യുജി പരീക്ഷകൾക്ക് മാറ്റമില്ല.