കിർഗിസ്‌ഥാനിലെ ചൈനീസ് എംബസിക്കു നേരേ ചാവേറാക്രമണം
കിർഗിസ്‌ഥാനിലെ ചൈനീസ് എംബസിക്കു നേരേ ചാവേറാക്രമണം
Tuesday, August 30, 2016 12:02 PM IST
ബിഷ്കിക്: കിർഗിസ്‌ഥാൻ തലസ്‌ഥാനമായ ബിഷ്കിക്കിൽ ചൈനീസ് എംബസിക്ക് നേരേ ചാവേറാക്രമണം. ചാവേർ ഭടന്റെ കാർ എംബസിയുടെ ഗേറ്റ് കടന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ചാവേർ മാത്രമേ കൊല്ലപ്പെട്ടുള്ളു. സ്ഫോടനത്തിൽ മൂന്ന് സുരക്ഷാഗാർഡുകൾക്കു പരിക്കേറ്റു.

സ്ഫോടനത്തെത്തുടർന്ന് ചൈനയുടെയും അമേരിക്കയുടെയും എംബസികളിലെ ജീവനക്കാരെ ഒഴിപ്പിച്ചു. എംബസി ആക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് തരണമെന്ന് ചൈന ആവശ്യപ്പെട്ടു. മുൻ സോവ്യറ്റ് റിപ്പബ്ളിക്കായ കിർഗിസ്‌ഥാനിൽ ഇതിനുമുമ്പും ഇസ്ലാമിസ്റ്റുകൾ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. കിർഗിസ്‌ഥാനിൽനിന്ന് 500 പേർ സിറിയയിലും ഇറാക്കിലും ഐഎസ് അണികളിൽ ചേർന്നു പോരാട്ടം നടത്തുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.