സ്വർണവില 29 മാസത്തെ ഉയർന്ന നിരക്കിൽ
സ്വർണവില 29 മാസത്തെ ഉയർന്ന നിരക്കിൽ
Saturday, July 30, 2016 11:14 AM IST
ന്യൂഡൽഹി: സ്വർണവില 29 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. ഇന്നലെ പത്തു ഗ്രാമിന് 31,340 രൂപയായി. ഇന്നലെ മാത്രം 540 രൂപയാണ് പത്തു ഗ്രാം സ്വർണത്തിനു കൂടിയത്. 2014 ഫെബ്രുവരിയിൽ 31.530 രൂപയിലെത്തിയിരുന്നു. ആഗോള മാർക്കറ്റിൽ വ്യാപാരികൾ സ്വർണം വാങ്ങിക്കൂട്ടാൻ ഉത്സാഹിച്ചതാണ് വില കൂടാൻ കാരണം. അതേസമയം വെള്ളിവില താഴേക്കു പോയി. ഇന്നലെ 220 രൂപ താഴ്ന്ന് 47,080 രൂപയായി.

അമേരിക്കൻ സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചതിലും കുറവായത് ഡോളറിനു ക്ഷീണമായി. ഇതാണ് സ്വർണവിലയിൽ കുതിപ്പുണ്ടാകാൻ കാരണമായത്. ആഗോളതലത്തിൽ ഇന്നലെ സ്വർണവില 1.2 ശതമാനം കയറി ഔൺസിന് 1,357.50 ഡോളറായി. ഈ മാസം മൊത്തം 2.8 ശതമാനം വില വർധിച്ചിട്ടുണ്ട്. കേരളത്തിൽ ഇന്നലെ പവന് 80 രൂപ വർധിച്ച് 23,120 രൂപയായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.