കോട്ടയം: പണി പൂർത്തിയാക്കിയ ഇരട്ടപ്പാതയുടെ കമ്മീഷനിംഗ് ജോലികളുടെ ഭാഗമായി ഇന്നു പകൽ കോട്ടയം പാതയിൽ ട്രെയിനുകൾക്കു നിയന്ത്രണം. ബംഗളുരു- കന്യാകുമാരി എക്സ്പ്രസ് (16526), കണ്ണൂർ- തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് (12081), തിരുവനന്തപുരം- ഹൈദരാബാദ് ശബരി എക്സ്പ്രസ് (17229), ന്യൂഡൽഹി- തിരുവനന്തപുരം കേരള എക്സ്പ്രസ് (ഇരുദിശകളിലേക്കും 12626, 12625) എന്നിവ ഇന്ന് ആലപ്പുഴ വഴി തിരിച്ചുവിടും.
ഈ ട്രെയിനുകൾക്കു ഹരിപ്പാട്, ആലപ്പുഴ, ചേർത്തല, എറണാകുളം ജംഗ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പും അനുവദിച്ചു. രാവിലത്തെ കൊല്ലം- കോട്ടയം പാസഞ്ചർ (56394) വൈകുന്നേരമുള്ള കോട്ടയം- കൊല്ലം പാസഞ്ചർ (56393) എറണാകുളം- കൊല്ലം മെമു (66307), കൊല്ലം- എറണാകുളം മെമു(66308), കൊല്ലം- എറണാകുളം മെമു(66300), എറണാകുളം- കൊല്ലം മെമു(66301), രാവിലെ 8.50ന് ആലപ്പുഴ വഴിയുള്ള കൊല്ലം- എറണാകുളം മെമു(66301), ഉച്ചയ്ക്കു 12.20ന് എറണാകുളത്തുനിന്നു പുറപ്പെടുന്ന കൊല്ലം-എറണാകുളം മെമു(66303), എറണാകുളം- ആലപ്പുഴ വഴിയുള്ള കായംകുളം പാസഞ്ചർ (56381, 56382) എന്നീ ട്രെയിനുകൾ പൂർണമായും റദ്ദാക്കി. ഗുരുവായൂർ-പുനലൂർ പാസഞ്ചറുകളും (56365, 56366), എറണാകുളം- കായംകുളം പാസഞ്ചറുകളും (56387, 56388) കോട്ടയത്തു യാത്ര അവസാനിപ്പിക്കും.
ഇന്നു രാവിലെ 8.50 നു പുറപ്പെടേണ്ട എറണാകുളം - ഹൗറ സ്പെഷൽ ട്രെയിൻ ഉച്ചതിരിഞ്ഞ് 3.30 നേ പുറപ്പെടൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.