തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ദേ​​​ശ​​​യാ​​​ത്ര വെ​​​ട്ടി​​​ച്ചു​​​രു​​​ക്കി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ 19നു ​​​രാ​​​ത്രി തി​​​രി​​​ച്ചെ​​​ത്തും. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ൽനി​​​ന്ന് ദു​​​ബാ​​​യി​​​ൽ എ​​​ത്തി​​​യ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ രാ​​​വി​​​ലെ 10നു ​​​ചേ​​​ർ​​​ന്ന ഓ​​​ണ്‍​ലൈ​​​ൻ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

സിം​​​ഗ​​​പ്പു​​​രി​​​ൽനി​​​ന്ന് മ​​​ന്ത്രി​​​സ​​​ഭാ​​​ യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്നാ​​​ണ് നേ​​​ര​​​ത്തേ അ​​​റി​​​യി​​​ച്ചി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, സിം​​​ഗ​​​പ്പൂ​​​ർ യാ​​​ത്ര ഒ​​​ഴി​​​വാ​​​ക്കി​​​യി​​​രു​​​ന്നു.

21നു ​​​മ​​​ട​​​ങ്ങി​​​യെ​​​ത്തും​​​വി​​​ധ​​​മാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ യാ​​​ത്ര ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രു​​​ന്ന​​​ത്. ഇ​​​തി​​​ൽ മാ​​​റ്റം വ​​​രു​​​ത്തി 19നു ​​​രാ​​​ത്രി മ​​​ട​​​ങ്ങി​​​യെ​​​ത്തും. 20നു ​​​പ്ര​​​ത്യേ​​​ക മ​​​ന്ത്രി​​​സ​​​ഭാ ​​​യോ​​​ഗ​​​മു​​​ണ്ട്. മേ​​​യ് ആ​​​റി​​​നാ​​​ണ് സ്വ​​​കാ​​​ര്യ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി മുഖ്യമന്ത്രി കു​​​ടും​​​ബ​​​ത്തോ​​​ടൊ​​​പ്പം വി​​​ദേ​​​ശ​​​ത്തേ​​​ക്കു പോ​​​യ​​​ത്.

22നു ​​​​മ​​​​ന്ത്രി​​​​സ​​​​ഭ ചേ​​​​രും


തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: നി​​​​യ​​​​മ​​​​സ​​​​ഭാ സ​​​​മ്മേ​​​​ള​​​​നം സംബന്ധിച്ച കാര്യങ്ങൾ 22നു ​​​​ചേ​​​​രു​​​​ന്ന മ​​​​ന്ത്രി​​​​സ​​​​ഭാ​​​​ യോ​​​​ഗ​​​​ത്തി​​​​ൽ തീ​​​​രു​​​​മാ​​​​നി​​​​ക്കും. വി​​​​ദേ​​​​ശപ​​​​ര്യ​​​​ട​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി മു​​​​ഖ്യ​​​​മ​​​​ന്ത്രി മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തി​​​​യശേ​​​​ഷം നേ​​​​രി​​​​ട്ടാ​​​​ണ് 22ലെ ​​​​മ​​​​ന്ത്രി​​​​സ​​​​ഭ ചേ​​​​രു​​​​ക.

ജൂ​​​​ണ്‍ 10നു ​​​​നി​​​​യ​​​​മ​​​​സ​​​​ഭാ സ​​​​മ്മേ​​​​ള​​​​നം തു​​​​ട​​​​ങ്ങി​​​​യ ശേ​​​​ഷം ഇ​​​​ട​​​​യ്ക്ക് ലോ​​​​ക കേ​​​​ര​​​​ള സ​​​​ഭ​​​​യ്ക്കാ​​​​യി നി​​​​ർ​​​​ത്തി​​​​വ​​​​ച്ച ശേ​​​​ഷം പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ലാ​​​​ണു നി​​​​യ​​​​മ​​​​സ​​​​ഭാ സ​​​​മ്മേ​​​​ള​​​​നം ക്ര​​​​മീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. സ​​​​ന്പൂ​​​​ർ​​​​ണ നി​​​​യ​​​​മ​​​​സ​​​​ഭാ സ​​​​മ്മേ​​​​ള​​​​ന​​​​മാ​​​​യതുകൊണ്ട് ജൂ​​​​ലൈ അ​​​​വ​​​​സാ​​​​നം വ​​​​രെ നീ​​​​ളും. വ​​​​ര​​​​ൾ​​​​ച്ച മൂ​​​​ലം ക​​​​ർ​​​​ഷ​​​​ക​​​​ർ നേ​​​​രി​​​​ടു​​​​ന്ന പ്ര​​​​തി​​​​സ​​​​ന്ധി​​​​യും 22നു ​​​​ചേ​​​​രു​​​​ന്ന മ​​​​ന്ത്രി​​​​സ​​​​ഭ​​​​യു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യ്ക്കു വ​​​​ന്നേ​​​​ക്കും.