സംസ്ഥാനത്ത് അ​​​ഴി​​​മ​​​തി​​​യു​​​ടെ തോ​​​തു കു​​​റ​​ഞ്ഞു: മു​​​ഖ്യ​​​മ​​​ന്ത്രി
സംസ്ഥാനത്ത് അ​​​ഴി​​​മ​​​തി​​​യു​​​ടെ തോ​​​തു കു​​​റ​​ഞ്ഞു: മു​​​ഖ്യ​​​മ​​​ന്ത്രി
Friday, May 19, 2017 12:08 PM IST
തിരുവനന്തപുരം: കേ​​​ര​​​ള​​​ത്തി​​​ൽ അ​​​ഴി​​​മ​​​തി​​​യു​​​ടെ തോ​​​തു കു​​​റ​​​യ് ക്കാ​​​ൻ ക​​​ഴി​​​ഞ്ഞെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന​​​യ​​​പ​​​രി​​​പാ​​​ടി​​​യു​​​ടെ​​​യും ശ​​​ക്ത​​​മാ​​​യ നി​​​ല​​​പാ​​​ടി​​​ന്‍റെ​​​യും വി​​​ജി​​​ല​​​ൻ​​​സ് ആ​​​ൻ​​​ഡ് ആ​​​ന്‍റി ക​​​റ​​​പ്ഷ​​​ൻ ബ്യൂ​​​റോ​​​യു​​​ടെ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന്‍റെ​​​യും ഫ​​​ല​​​മാ​​​യാ​​​ണ് അ​​​ഴി​​​മ​​​തി കു​​​റ​​​ഞ്ഞ​​​തെ​​​ന്ന് കെ. ​​​ദാ​​​സ​​​ന്‍റെ ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​ന്നശേ​​​ഷം പൊ​​​ലീ​​​സ് വ​​​കു​​​പ്പി​​​ന്‍റെ ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​യി 79,50,244, 337 രൂ​​​പ ചെ​​​ല​​​വ​​​ഴി​​​ച്ച​​​താ​​​യി എം. ​​​മു​​​കേ​​​ഷി​​​നെ മു​​​ഖ്യ​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു. പ​​​ദ്ധ​​​തി, പ​​​ദ്ധ​​​തി ഇ​​​ത​​​ര വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​യാ​​​ണ് തു​​​ക​​​യു​​​ടെ വി​​​നി​​​യോ​​​ഗം. എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും ജി​​​ല്ലാ​​​ത​​​ല ചോ​​​ദ്യം ചെ​​​യ്യ​​​ൽ മു​​​റി സ​​​ജ്ജ​​​മാ​​​ക്കു​​​ന്ന​​​തി​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. എ​​​റ​​​ണാ​​​കു​​​ളം റേ​​​ഞ്ച് ഐ​​​ജി​​​യാ​​​ണ് ചോ​​​ദ്യം ചെ​​​യ്യ​​​ൽ മു​​​റി​​​ക​​​ൾ രൂ​​​പ​​​ക​​​ൽ​​​പ​​​ന ചെ​​​യ്യു​​​ന്ന​​​ത്.

സം​​​സ്ഥാ​​​ന​​​ത്ത് 10 വ​​​ർ​​​ഷ​​​ത്തി​​​നി​​​ട​​​യി​​​ൽ 1877 വി​​​ജി​​​ല​​​ൻ​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​താ​​​യി കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി​​​യെ മു​​​ഖ്യ​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു. 24 കേ​​​സ് ശി​​​ക്ഷി​​​ക്കപ്പെ​​​ട്ടു. 139 കേ​​​സു​​​ക​​​ളി​​​ൽ കു​​​റ്റാ​​​രോ​​​പി​​​ത​​​രാ​​​യ​​​വ​​​ർ കു​​​റ്റ​​​വി​​​മു​​​ക്ത​​​രാ​​​ക്ക​​​പ്പെ​​​ട്ടു. സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പേ​​​രി​​​ലു​​​ള്ള 730 കേ​​​സു​​​ക​​​ളി​​​ൽ അ​​​ന്വേ​​​ഷ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നു​​​ണ്ട്. ഇ​​​തി​​​ൽ 13 വ​​​ർ​​​ഷം വ​​​രെ പ​​​ഴ​​​ക്ക​​​മു​​​ള്ള​​​വ​​​യു​​മു​​​ണ്ട്. ആ​​​റു വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി​​​ക​​​ളി​​​ലാ​​​യി 1396 കേ​​​സു​​​ക​​​ൾ വി​​​ചാ​​​ര​​​ണ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നു​​​ള്ള​​​താ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

ഗു​​​ണ്ടാ സം​​​ഘ​​​ങ്ങ​​​ൾ​​​ക്കും സാ​​​മൂ​​​ഹി​​​ക വി​​​രു​​​ദ്ധ​​​ർ​​​ക്കും എ​​​തി​​​രാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ക​​​ഴി​​​ഞ്ഞ​​​മാ​​​സം 456 പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​താ​​​യി പാ​​​റ​​​ക്ക​​​ൽ അ​​​ബ്ദു​​​ള്ള​​​യെ മു​​​ഖ്യ​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു. ഗു​​​ണ്ട, റൗ​​​ഡി പ​​​ട്ടി​​​ക​​​യി​​​ൽ പെ​​​ട്ട് ഒ​​​ളി​​​വി​​​ലാ​​​യി​​​രു​​​ന്ന എ​​​ട്ടു പേ​​​രെ അ​​​റ​​​സ്റ്റു ചെ​​​യ്തു. അ​​​റ​​​സ്റ്റി​​​ലാ​​​യ​​​വ​​​രു​​​ടെ പോ​​​ലീ​​​സ് ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള എ​​​ണ്ണം ഇ​​​പ്ര​​​കാ​​​ര​​​മാ​​​ണ്. തി​​​രു​​​വ​​​ന്ത​​​പു​​​രം റൂ​​​റ​​​ൽ-103. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​റ്റി എ​​​ട്ട്. കൊ​​​ല്ലം സി​​​റ്റി-​​​ഒ​​​ൻ​​​പ​​​ത്. കൊ​​​ല്ലം റൂ​​​റ​​​ൽ-​​​ഏ​​​ഴ്. പ​​​ത്ത​​​നം​​​തി​​​ട്ട-​​​ഒ​​​ന്ന്. ആ​​​ല​​​പ്പു​​​ഴ-87. കോ​​​ട്ട​​​യം-​​​ര​​​ണ്ട്. ഇ​​​ടു​​​ക്കി-​​​അ​​​ഞ്ച്. എ​​​റ​​​ണാ​​​കു​​​ളം സി​​​റ്റി-79. എ​​​റ​​​ണാ​​​കു​​​ളം റൂ​​​റ​​​ൽ-34. തൃ​​​ശൂ​​​ർ സി​​​റ്റി-22. കോ​​​ഴി​​​ക്കോ​​​ട് സി​​​റ്റി-33. കാ​​​സ​​​ർ​​​ഗോ​​​ഡ്-66.

സം​​​സ്ഥാ​​​ന​​​ത്തെ 28 കു​​​ടും​​​ബ കോ​​​ട​​​തി​​​ക​​​ളി​​​ലാ​​​യി 58,292 കേ​​​സു​​​ക​​​ൾ കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന​​​താ​​​യി യു.​​​ആ​​​ർ പ്ര​​​ദീ​​​പി​​​നെ മു​​​ഖ്യ​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ട​​​തി​​​യി​​​ലാ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ- 6111. തൊ​​​ടു​​​പു​​​ഴ​​​യി​​​ലാ​​​ണ് ഏ​​​റ്റ​​​വും കു​​​റ​​​വ് കേ​​​സു​​​ക​​​ൾ- 532. നോ​​​ർ​​​ത്ത് പ​​​റ​​​വൂ​​​ർ, കു​​​ന്നം​​​കു​​​ളം, ആ​​​ലു​​​വ, നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര, എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ കു​​​ടും​​​ബ​​​കോ​​​ട​​​തി അ​​​നു​​​വ​​​ദി​​​ക്കാ​​​നു​​​ള്ള ശി​​​പാ​​​ർ​​​ശ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണ്. കു​​​ട്ടി​​​ക​​​ളെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സം​​​സ്ഥാ​​​ന​​​ത്ത് 168 കേ​​​സു​​​ക​​​ൾ നി​​​ല​​​വി​​​ലു​​​ണ്ടെ​​​ന്ന് ഇ.​​​കെ വി​​​ജ​​​യ​​​നെ മു​​​ഖ്യ​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

ട്രോ​​​ളിം​​​ഗ്: ജൂ​​​ണ്‍ ര​​​ണ്ടി​​​നു യോ​​​ഗം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ ​​​വ​​​ർ​​​ഷ​​​ത്തെ ട്രോ​​​ളിം​​​ഗ് നി​​​രോ​​​ധ​​​നം സം​​​ബ​​​ന്ധി​​​ച്ച് കാ​​​ര്യ​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ജൂ​​​ണ്‍ ര​​​ണ്ടി​​​നു യോ​​​ഗം ചേ​​​രു​​​മെ​​​ന്ന് മ​​​ന്ത്രി ജെ. ​​​മേ​​​ഴ്സി​​​ക്കു​​​ട്ടി​​​യ​​​മ്മ അ​​​റി​​​യി​​​ച്ചു. അ​​​ന്നു​​​ത​​​ന്നെ വൈ​​​കു​​​ന്നേ​​​രം വി​​​വി​​​ധ ട്രേ​​​ഡ് യൂ​​​ണി​​​യ​​​നു​​​ക​​​ളു​​​ടെ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ മ​​​ത്സ്യ​​​മേ​​​ഖ​​​ല​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ക​​​ര​​​ടു ന​​​യം ച​​​ർ​​​ച്ച​​​ചെ​​​യ്യും.അ​​​ശാ​​​സ്ത്രീ​​​യ​​​മാ​​​യ മീ​​​ൻ പി​​​ടു​​​ത്ത​​​ത്തി​​​ന്‍റെ ഫ​​​ല​​​മാ​​​യി ക​​​ട​​​ലി​​​ലെ മ​​​ത്സ്യ​​​സ​​മ്പ​​​ത്തി​​​ന്‍റെ അ​​​ള​​​വി​​​ൽ 14 ശ​​​ത​​​മാ​​​നം കു​​​റ​​​വു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്. ഒ​​​രു നെ​​​ല്ലും ഒ​​​രു മീ​​​നും പ​​​ദ്ധ​​​തി 60,000 ഹെ​​​ക്ട​​​റി​​​ൽനി​​​ന്നു 40,000 ട​​​ണ്‍ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കും.

സർക്കാർ മിച്ചഭൂമി വിതരണം ചെയ്യാൻ തടസമില്ല: ഇ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കൈ​​​വ​​​ശ​​​മു​​​ള്ള മി​​​ച്ച​​​ഭൂ​​​മി അ​​​ർ​​​ഹ​​​രാ​​​യ​​​വ​​​ർ​​​ക്കു വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ൻ ക​​​ഴി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യം നി​​​ല​​​വി​​​ലി​​​ല്ലെ​​​ന്ന് മ​​​ന്ത്രി ഇ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ അ​​​റി​​​യി​​​ച്ചു. എ​​​ന്നാ​​​ൽ, ചി​​​ല കേ​​​സു​​​ക​​​ളി​​​ൽ വി​​​ത​​​ര​​​ണ​​​ത്തി​​​നാ​​​യി ശേ​​​ഷി​​​ക്കു​​​ന്ന മി​​​ച്ച​​​ഭൂ​​​മി വെ​​​ള്ള​​​ക്കെ​​​ട്ട്, പാ​​​റ​​​ക്കെ​​​ട്ട്, വ​​​ന​​​ഭൂ​​​മി ത​​​ർ​​​ക്ക​​​മു​​​ള്ള​​​തി​​​നാ​​​ലും അ​​​ന്യ​​​കൈ​​​വ​​​ശം എ​​​ന്നീ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ലും വി​​​വ​​​ധ കോ​​​ട​​​തി​​​ക​​​ളി​​​ൽ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന കേ​​​സു​​​ക​​​ൾ മൂ​​​ല​​​വും സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ൻ ക​​​ഴി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യം നി​​​ല​​​വി​​​ലു​​​ണ്ടെ​​​ന്നും മ​​​ന്ത്രി പ​​റ​​ഞ്ഞു. എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ വ​​​ന്ന​​​ശേ​​​ഷം 9371 പേ​​​ർ​​​ക്ക് പ​​​ട്ട​​​യം ന​​​ൽ​​​കി​​​യ​​​താ​​​യി കെ. ​​​രാ​​​ജ​​​നെ മ​​​ന്ത്രി ഇ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ അ​​​റി​​​യി​​​ച്ചു.

മ​ണ്ണി​ന്‍റെ നി​ര​ക്കു നി​ശ്ച​യം: ഫയൽപൂഴ്ത്തിയതിൽ അ​ന്വേ​ഷ​ണ​മെ​ന്നു ജി. ​സു​ധാ​ക​ര​ൻ​

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന മ​​​ണ്ണി​​​ന്‍റെ നി​​​ര​​​ക്കു നി​​​ശ്ച​​​യി​​​ക്ക​​​ണ​​​മെ​​​ന്നു സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ചു മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തി​​​നു ശേ​​​ഷ​​​വും ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​തെ ഫ​​​യ​​​ൽ പൂ​​​ഴ്ത്തി വ​​​ച്ച​​​വ​​​ർ​​​ക്കെ​​​തി​​​രേ ഉ​​​ന്ന​​​ത ത​​​ല അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി തു​​​ട​​​ർ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു പൊ​​​തു​​​മ​​​രാ​​​മ​​​ത്തു മ​​​ന്ത്രി ജി. ​​​സു​​​ധാ​​​ക​​​ര​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു. അ​​​ന്വേ​​​ഷ​​​ണം സം​​​ബ​​​ന്ധി​​​ച്ച ഉ​​​ത്ത​​​ര​​​വ് ഈ ​​​ആ​​​ഴ്ച ത​​​ന്നെ പു​​​റ​​​ത്തി​​​റ​​​ക്കു​​​മെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യു​​​ടെ സ​​​ബ്മി​​​ഷ​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

മ​​​ണ്ണി​​​ന്‍റെ നി​​​ര​​​ക്കു നി​​​ശ്ച​​​യി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു സ​​​ർ​​​ക്കാ​​​ർ ക​​​ത്തു ന​​​ൽ​​​കി​​​യ ശേ​​​ഷം പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് ചീ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റു​​​ടെ ഓ​​​ഫീ​​സി​​​ൽ ഫ​​​യ​​​ൽ മാ​​​സ​​​ങ്ങ​​​ളോ​​​ളം പൂ​​​ഴ്ത്തി​​വ​​​ച്ചു. പി​​​ന്നീ​​​ടു വ​​​കു​​​പ്പു സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ മു​​​ന്നി​​​ലെ​​​ത്തി​​​യ ഫ​​​യ​​​ലി​​​ലും ഏ​​​റെ​​​നാ​​​ളാ​​​യി​​​ട്ടും തീ​​​രു​​​മാ​​​ന​​​മാ​​​യി​​​ല്ല. മ​​​ണ്ണി​​​ന്‍റെ വി​​​ല നി​​​ശ്ച​​​യി​​​ക്കാ​​​ത്ത​​​തു മൂ​​​ലം ദേ​​​ശീ​​​യ​​​പാ​​​ത വി​​​ക​​​സ​​​നം അ​​​ട​​​ക്ക​​​മു​​​ള്ള നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഏ​​​താ​​​ണ്ടു നി​​​ല​​​ച്ച അ​​​വ​​​സ്ഥ​​​യാ​​​ണ്. ഈ ​​​സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ ശേ​​​ഷ​​​വും ഫ​​​യ​​​ൽ വേ​​​ഗ​​​ത്തി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യെ​​​ങ്കി​​​ലും തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കാ​​​തെ ഫ​​​യ​​​ൽ പൂ​​​ഴ്ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

വി​​​ക​​​സ​​​നം വ​​​ർ​​​ഷ​​​ങ്ങ​​​ളോ​​​ളം ത​​​ട​​​സ​​​പ്പെ​​​ട്ട​​​തു മൂ​​​ലം നി​​​ർ​​​മാ​​​ണ സാ​​​മ​​​ഗ്രി​​​ക​​​ളു​​​ടെ വി​​​ല വ​​​ർ​​​ധി​​​ച്ച​​​തി​​​നാ​​​ൽ പ്ര​​​വൃ​​​ത്തി​​​ക​​​ളു​​​ടെ തു​​​ക​​​യി​​​ൽ വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​യി. ഇ​​​തു അ​​​ധി​​​ക സാ​​​മ്പ​​ത്തി​​​ക ബാ​​​ധ്യ​​​ത​​​യു​​​ണ്ടാ​​​ക്കു​​​ന്ന​​​താ​​​യും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ലെ നെ​​​ടു​​​മു​​​ടി- ചാ​​​വ​​​റ റോ​​​ഡി​​​ന്‍റെ രൂ​​​പ​​​രേ​​​ഖ ജൂ​​​ണ്‍ 15ന​​​കം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. സ്ഥ​​​ലം ഏ​​​റ്റെ​​​ടു​​​ത്ത ശേ​​​ഷം മാ​​​ത്ര​​​മേ ടെ​​​ൻ​​​ഡ​​​ർ ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങു​​​ക​​​യു​​​ള്ളു​​​വെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

പെ​​​ർ​​​മി​​​റ്റോ​​​ടെ അ​​​ന്യ സം​​​സ്ഥാ​​​ന​​​ത്തുനി​​​ന്നു മ​​​ണ​​​ൽ കൊ​​​ണ്ടു വ​​​ന്നാ​​​ൽ ത​​​ട​​​യ​​​രു​​​തെ​​​ന്നു നി​​​ർ​​​ദേ​​​ശം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പെ​​​ർ​​​മി​​​റ്റു​​​ള്ള വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ അ​​​ന്യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നു മ​​​ണ​​​ൽ കൊ​​​ണ്ടു​​വ​​​ന്നാ​​​ൽ ത​​​ട​​​യ​​​രു​​​തെ​​​ന്നു ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്കും എ​​​സ്പി​​​മാ​​​ർ​​​ക്കും ക​​​ർ​​​ശ​​​ന നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു വേ​​​ണ്ടി മ​​​റു​​​പ​​​ടി പ​​​റ​​​ഞ്ഞ മ​​​ന്ത്രി എ.​​​കെ. ബാ​​​ല​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു.

അ​​​ണ​​​ക്കെ​​​ട്ടു​​​ക​​​ളി​​​ൽ മ​​​ണ​​​ൽ സം​​​ഭ​​​രി​​​ച്ചു വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങും. പാ​​​രി​​​സ്ഥി​​​തി​​​കാ​​​നു​​​മ​​​തി ല​​​ഭ്യ​​​മാ​​​കു​​​ന്ന മു​​​റ​​​യ്ക്കു ഖ​​​ന​​​നാ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ന്ന​​​തോ​​​ടെ ക്വാ​​​റി​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​ൻ ക​​​ഴി​​​യും. ക്വാ​​​റി​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​ങ്ങു​​​ന്ന​​​തോ​​​ടെ നി​​​ർ​​​മാ​​​ണ മേ​​​ഖ​​​ല​​​യി​​​ലെ സ്തം​​​ഭ​​​നം ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​കും.

അ​​​ഞ്ചു ഹെ​​​ക്ട​​​റി​​​ൽ കു​​റ​​വു​​​ള്ള ഭൂ​​​മി​​​യി​​​ൽ ഖ​​​ന​​​നം ന​​​ട​​​ത്തു​​ന്ന​​​തി​​​നു ഖ​​​ന​​​നാ​​​നു​​​മ​​​തി നി​​​ർ​​​ബ​​ന്ധ​​​മാ​​​ണ്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു ക്വാ​​​റി​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നു ത​​​ട​​​സം നേ​​​രി​​​ട്ട​​​തെ​​​ന്നും സി. ​​​കൃ​​​ഷ്ണ​​​ന്‍റെ ശ്ര​​​ദ്ധ ക്ഷ​​​ണി​​​ക്ക​​​ൽ പ്ര​​​മേ​​​യ​​​ത്തി​​​നു മ​​​റു​​​പ​​​ടി പ​​​റ​​​യ​​​വേ മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

മന്തുരോഗ ബാധിതർക്കു പെൻഷൻ അനുവദിക്കും

തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്തെ മ​​ന്തു രോ​​ഗ ബാ​​ധി​​ത​​ർ​​ക്കു പെ​​ൻ​​ഷ​​ൻ ന​​ൽ​​കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കു​​മെ​​ന്ന് ആ​​രോ​​ഗ്യ മ​​ന്ത്രി കെ.​​കെ. ശൈ​​ല​​ജ അ​​റി​​യി​​ച്ചു. ഇ​​തേ​​ക്കു​​റി​​ച്ചു പ​​ഠ​​നം ന​​ട​​ത്താ​​ൻ ആ​​രോ​​ഗ്യ വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തു​​മെ​​ന്നും പ്ര​​തി​​ഭാ ഹ​​രി​​യു​​ടെ സ​​ബ്മി​​ഷ​​നു മ​​റു​​പ​​ടി​​യാ​​യി മ​​ന്ത്രി അ​​റി​​യി​​ച്ചു.

സം​​സ്ഥാ​​ന വി​​വ​​രാ​​വ​​കാ​​ശ ക​​മ്മീ​​ഷ​​ൻ അം​​ഗ​​ങ്ങ​​ളെ നി​​യ​​മി​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട റി​​ട്ട് അ​​പ്പീ​​ൽ ഹൈ​​ക്കോ​​ട​​തി ഡി​​വി​​ഷ​​ൻ ബെ​​ഞ്ചി​​ന്‍റെ പ​​രി​​ഗ​​ണ​​ന​​യി​​ൽ ആ​​ണെ​​ന്നും ഇ​​തു വേ​​ഗ​​ത്തി​​ൽ തീ​​ർ​​പ്പാ​​ക്കു​​ന്ന​​തി​​ന് ആ​​വ​​ശ്യ​​മാ​​യ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ അ​​ഡ്വ​​ക്ക​​റ്റ് ജ​​ന​​റ​​ലി​​ന്‍റെ ശ്ര​​ദ്ധ​​യി​​ൽ പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ടെ​​ന്നും വി.​​ഡി. സ​​തീ​​ശ​​ന്‍റെ സ​​ബ്മി​​ഷ​​നു മ​​റു​​പ​​ടി​​യാ​​യി മ​​ന്ത്രി എ.​​കെ. ബാ​​ല​​ൻ അ​​റി​​യി​​ച്ചു.

കു​​ടും​​ബ​​ശ്രീ​​യു​​ടെ കീ​​ഴി​​ലു​​ള്ള 15 വി​​ഭാ​​ഗം ജീ​​വ​​ന​​ക്കാ​​രു​​ടെ ശ​​മ്പ​​ളം വ​​ർ​​ധി​​പ്പി​​ക്ക​​ണ​​മെ​​ന്ന ഗ​​വേ​​ണിം​​ഗ് വി​​ഭാ​​ഗം ശി​​പാ​​ർ​​ശ സ​​ർ​​ക്കാ​​ർ പ​​രി​​ശോ​​ധി​​ച്ചു വ​​രി​​ക​​യാ​​ണെ​​ന്നു മ​​ന്ത്രി കെ.​​ടി. ജ​​ലീ​​ലി​​നു വേ​​ണ്ടി മ​​റു​​പ​​ടി പ​​റ​​ഞ്ഞ മ​​ന്ത്രി സി. ​​ര​​വീ​​ന്ദ്ര​​നാ​​ഥ് അ​​റി​​യി​​ച്ചു.

ഹൈ​​സ്കൂ​​ൾ, ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ, കോ​​ള​​ജ് അ​​ധ്യാ​​പ​​ക ത​​സ്തി​​ക​​യി​​ലേ​​ക്ക് അ​​പേ​​ക്ഷി​​ക്കു​​ന്ന​​തി​​നു പ്രാ​​യ​​പ​​രി​​ധി ഉ​​യ​​ർ​​ത്തു​​ന്ന കാ​​ര്യം സ​​ർ​​ക്കാ​​രി​​ന്‍റെ പ​​രി​​ഗ​​ണ​​ന​​യി​​ൽ ഇ​​ല്ലെ​​ന്നു വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി സി. ​​ര​​വീ​​ന്ദ്ര​​നാ​​ഥ് അ​​റി​​യി​​ച്ചു.

കെ​​ഇ​​ആ​​ർ പ്ര​​കാ​​രം 30 ഗ​​വ​​ണ്‍മെ​​ന്‍റ് സ്കൂ​​ളു​​ക​​ളി​​ൽ ഹെ​​ഡ്മാ​​സ്റ്റ​​ർ​​മാ​​രെ​​യും ഓ​​ഫീ​​സ് സ്റ്റാ​​ഫി​​നേ​​യും നി​​യ​​മി​​ക്കാ​​ൻ അ​​നു​​മ​​തി ന​​ൽ​​കി​​യ​​താ​​യി ടി.​​വി. ഇ​​ബ്രാ​​ഹി​​മി​​നെ അ​​റി​​യി​​ച്ചു.


മഞ്ചേരി മെഡിക്കൽ കോളജിന് സൗകര്യമൊരുക്കും: ആരോഗ്യ മന്ത്രി

തി​​രു​​വ​​ന​​ന്ത​​പു​​രം: മ​​ഞ്ചേ​​രി മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ന് ആ​​വ​​ശ്യ​​മാ​​യ എ​​ല്ലാ അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ളും ഒ​​രു​​ക്കു​​മെ​​ന്ന് ആ​​രോ​​ഗ്യ മ​​ന്ത്രി കെ.​​കെ. ശൈ​​ല​​ജ നി​​യ​​മ​​സ​​ഭ​​യെ അ​​റി​​യി​​ച്ചു. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലേ​​ക്ക് ആ​​വ​​ശ്യ​​മാ​​യ കൂ​​ടു​​ത​​ൽ അ​​ധ്യാ​​പ​​ക​​രെ നി​​യ​​മി​​ക്കും. കെ​​ട്ടി​​ട നി​​ർ​​മാ​​ണ​​ത്തി​​നു​​ള്ള ത​​ട​​സം നീ​​ക്കു​​മെ​​ന്നും എം. ​​ഉ​​മ്മ​​റി​​ന്‍റെ അ​​ടി​​യ​​ന്ത​​ര പ്ര​​മേ​​യ നോ​​ട്ടീ​​സി​​നു​​ള്ള മ​​റു​​പ​​ടി​​യാ​​യി മ​​ന്ത്രി പ​​റ​​ഞ്ഞു.

300 ഏ​​ക്ക​​ർ സ്ഥ​​ല​​മെ​​ങ്കി​​ലും ഇ​​ല്ലാ​​തെ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജു​​ക​​ൾ ഭാ​​വി​​യി​​ൽ വി​​ക​​സി​​പ്പി​​ക്കു​​ക സാ​​ധ്യ​​മ​​ല്ല. ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​ക​​ൾ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജു​​ക​​ളാ​​ക്കി മാ​​റ്റി​​യ​​പ്പോ​​ൾ വി​​ക​​സ​​ന സൗ​​ക​​ര്യ​​ങ്ങ​​ളി​​ല്ലാ​​താ​​യെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

ആ​ക്ര​മകാരികളായ വ​ന്യ​മൃ​ഗ​ങ്ങ​ളെ കൊ​ല്ലാൻ അ​നു​മ​തി​യി​ല്ല: മ​ന്ത്രി കെ.​ രാ​ജു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​നു​​​ഷ്യ​​​രെ ആ​​​ക്ര​​​മി​​​ക്കു​​​ന്ന വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ളെ കൊ​​​ല്ലു​​​ന്ന​​​തി​​​ന് അ​​​നു​​​മ​​​തി​​​യി​​​ല്ലെ​​​ന്നു മ​​​ന്ത്രി കെ.​​​രാ​​​ജു നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു. സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വു പ്ര​​​കാ​​​രം കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ളി​​​ൽ ഇ​​​റ​​​ങ്ങി കൃ​​​ഷി ന​​​ശി​​​പ്പി​​​ക്കു​​​ന്ന കാ​​​ട്ടു​​പ​​​ന്നി​​​ക​​​ളെ ഉ​​​പാ​​​ധി​​​ക​​​ളോ​​​ടെ വെ​​​ടി​​​വ​​​ച്ചു കൊ​​​ല്ലാ​​​ൻ അ​​​നു​​​മ​​​തി​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഉ​​​ത്ത​​​ര​​​വി​​​ന്‍റെ കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞ​​​തോ​​​ടെ മ​​​നു​​​ഷ്യ​​​രെ ആ​​​ക്ര​​​മി​​​ക്കു​​​ന്ന മൃ​​​ഗ​​​ങ്ങ​​​ളെ കൊ​​​ല്ലാ​​​ൻ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി അ​​​നു​​​മ​​​തി ഇ​​​ല്ല.

സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ 2,300 കി​​​ലോ​​​മീ​​​റ്റ​​​ർ ദൂ​​​ര​​​ത്തി​​​ൽ വ​​​നാ​​​തി​​​ർ​​​ത്തി നി​​​ശ്ച​​​യി​​​ച്ചു ജ​​​ണ്ട​​​ക​​​ൾ സ്ഥാ​​​പി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. വ​​​നാ​​​തി​​​ർ​​​ത്തി നി​​​ർ​​​ണ​​​യി​​​ക്കു​​മ്പോ​​​ൾ ഏ​​​റ്റെ​​​ടു​​​ക്കേ​​​ണ്ടി വ​​​രു​​​ന്ന ക​​​ർ​​​ഷ​​​ക​​​രു​​​ടെ ഭൂ​​​മി​​​ക്ക് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കു​​​മെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

പട്ടിക വിഭാഗങ്ങളുടെ ഫണ്ട് ഉപയോഗം ഉറപ്പാക്കാൻ നിയമം

പ​​​ട്ടി​​​ക വി​​​ഭാ​​​ഗ​​​ക്കാ​​​ർക്കുവേ​​​ണ്ടി നീ​​​ക്കി​​​വ​​​യ്ക്കു​​​ന്ന തു​​​ക ഉ​​​ദേ​​​ശ്യ​​​ത്തി​​​നാ​​​യി വി​​​നി​​​യോ​​​ഗി​​​ക്കു​​​ന്നു​​​വെ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​ൻ നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണം ന​​​ട​​​ത്തു​​​ന്ന കാ​​​ര്യം സ​​​ർ​​​ക്കാ​​​ർ പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി എ.​​​കെ. ബാ​​​ല​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു. വ്യാ​​​ജ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഹാ​​​ജ​​​രാ​​​ക്കി പ​​​ട്ടി​​​ക​​​ജാ​​​തി പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കു ല​​​ഭി​​​ക്കേ​​​ണ്ട തൊ​​​ഴി​​​ൽ അ​​​ന​​​ർ​​​ഹ​​​ർ ത​​​ട്ടി​​​യെ​​​ടു​​​ക്കു​​​ന്നു​​​ണ്ടോ എ​​​ന്ന​​​് ക​​​ർ​​​ശ​​​ന​​​മാ​​​യി പ​​​രി​​​ശോ​​​ധ​​​ിക്കും.

പ​​​ട്ടി​​​ക വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി ല​​​ഭി​​​ക്കേ​​​ണ്ട നി​​​യ​​​മ​​​ന​​​ത്തി​​​ൽ കു​​​റ​​​വു വ​​​ന്നി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ അ​​​തു പ​​​രി​​​ഹ​​​രി​​​ക്കും. നി​​​യ​​​മം അ​​​നു​​​ശാ​​​സി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ൽ സം​​​വ​​​ര​​​ണം പാ​​​ലി​​​ക്കു​​​ന്നു​​​ണ്ടോ, ഏ​​​തെ​​​ങ്കി​​​ലും വ​​​കു​​​പ്പു​​​ക​​​ളി​​​ൽ സം​​​വ​​​ര​​​ണ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളു​​​ടെ കു​​​റ​​​വു​​​ള്ള പ​​​ക്ഷം ആ​​​വ​​​ശ്യ​​​മാ​​​യ ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ സ്പെ​​​ഷ​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ത്തു​​​ന്ന കാ​​​ര്യ​​​വും പ​​​രി​​​ശോ​​​ധി​​​ച്ചു വ​​​രി​​​ക​​​യാ​​​ണ്.

പ​​​ട്ടി​​​ക വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കാ​​​യു​​​ള്ള ഫ​​​ണ്ട് വി​​​നി​​​യോ​​​ഗം കാ​​​ര്യ​​​ക്ഷ​​​മ​​​മ​​​ല്ല. ത​​​ദ്ദേ​​​ശ​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ വീ​​​ഴ്ച വ​​​രു​​​ത്തു​​​ന്ന​​​താ​​​യി ബോ​​​ധ്യ​​​മാ​​​യി​​​ട്ടു​​​ണ്ട്. പ​​​ട്ടി​​​ക​​​ജാ​​​തി​​​ക്കാ​​​ർ​​​ക്കാ​​​യു​​​ള്ള ഫ​​​ണ്ട് വി​​​നി​​​യോ​​​ഗം 93 ശ​​​ത​​​മാ​​​നം ന​​​ട​​​ന്നി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും ഇ​​​തു കൃ​​​ത്യ​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​കു​​​ന്നി​​​ല്ല. ഇ​​​ക്കാ​​​ര്യം ത​​​ദ്ദേ​​​ശ​​​ഭ​​​ര​​​ണ മ​​​ന്ത്രി​​​യു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ടു​​​ത്തും.

യോ​​​ഗ്യ​​​ത​​​യു​​​ള്ള ആ​​​ദി​​​വാ​​​സി​​​ക​​​ൾ​​​ക്കു പ​​​ര​​​മാ​​​വ​​​ധി അ​​​ധ്യാ​​​പ​​​ക ജോ​​​ലി ന​​​ൽ​​​കും. പ​​​ട്ടി​​​ക വി​​​ഭാ​​​ഗ​​​ക്കാ​​​രുടെ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച് ബോ​​​ധ​​​വ​​​ത്്ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കും. എം​​​ഡി തു​​​ട​​​ങ്ങി​​​യ ഉ​​​യ​​​ർ​​​ന്ന ത​​​സ്തി​​​ക​​​ക​​​ളി​​​ൽ കൃ​​​ത്യ​​​മാ​​​യി സം​​​വ​​​ര​​​ണ ത​​​ത്വം പാ​​​ലി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

പ​​​ട്ടി​​​ക​​​ജാ​​​തി വ​​​കു​​​പ്പി​​​ൽനി​​​ന്ന് ചി​​​കി​​​ത്സാ​​​ധ​​​ന​​​സ​​​ഹാ​​​യം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​ന പ​​​രി​​​ധി ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യാ​​​യി ഉ​​​യ​​​ർ​​​ത്തി. ഏ​​​കാ​​​ധ്യാ​​​പ​​​ക​​​വി​​​ദ്യാ​​​ല​​​യ​​​ത്തി​​​ലെ അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കു​​​ള്ള ശ​​മ്പ​​​ളം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ശി​​​പാ​​​ർ​​​ശ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണ്. ഈ ​​​അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം മു​​​ത​​​ൽ മോ​​​ഡ​​​ൽ റ​​​സി​​​ഡ​​​ൻ​​​ഷ്യ​​​ൽ സ്കൂ​​​ളു​​​ക​​​ൾ​​​ക്കു മാ​​​ത്ര​​​മാ​​​യി ഒ​​​രു സം​​​സ്ഥാ​​​ന​​​ത​​​ല ആ​​​ർ​​​ട്ട്സ് - സ്പോ​​​ർ​​​ട്സ് മേ​​​ള സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്ന് വി.​​​ഡി. സ​​​തീ​​​ശ​​​ൻ, സ​​​ണ്ണി ജോ​​​സ​​​ഫ്, ഐ.​​​സി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ എ​​​ന്നി​​​വ​​​രെ മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

സ്വകാര്യ സ്കൂൾ അധ്യാപകരുടെ വേതനം നിശ്ചയിക്കുന്ന ബിൽ പരിഗണിക്കും

സ്വ​​​കാ​​​ര്യ സ്കൂ​​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ സേ​​​വ​​​ന-വേ​​​ത​​​ന വ്യ​​​വ​​​സ്ഥ​​​ക​​​ൾ നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ക​​​ര​​​ടു ബി​​​ൽ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണെ​​​ന്ന് മ​​​ന്ത്രി ടി.​​​പി. രാ​​​മൃ​​​ഷ്ണ​​​ൻ സി.​​​കെ.​​​ഹ​​​രീ​​​ന്ദ്ര​​​നെ അ​​​റി​​​യി​​​ച്ചു.

ബാ​​​ല​​​വേ​​​ല നി​​​രോ​​​ധ​​​ന​​​വും നി​​​യ​​​ന്ത്ര​​​ണ​​​വും നി​​​യ​​​മം അ​​​നു​​​സ​​​രി​​​ച്ച് സം​​​സ്ഥാ​​​ന​​​ത്ത് 11 പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ കേ​​​സു​​​ക​​​ൾ ഫ​​​യ​​​ൽ ചെ​​​യ്ത​​​താ​​​യി മ​​​ന്ത്രി ടി.​​​പി. രാ​​​മ​​​കൃ​​​ഷ്ണ​​​ൻ അ​​​റി​​​യി​​​ച്ചു. 2010 മു​​​ത​​​ൽ 2016 വ​​​രെ തൊ​​​ഴി​​​ൽ വ​​​കു​​​പ്പ് 17,507 പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ന​​​ട​​​ത്തി.

കഴിഞ്ഞ വ​​​ർ​​​ഷ​​​ം അപകടത്തിൽപെട്ടത് 1501 കെ​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സു​​​ക​​​ൾ

2015-16 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ 1501 കെ​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സു​​​ക​​​ൾ അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​താ​​​യി മ​​​ന്ത്രി തോ​​​മ​​​സ് ചാ​​​ണ്ടി അ​​​റി​​​യി​​​ച്ചു. ര​​​ണ്ടു വ​​​ർ​​​ക്ക്ഷോ​​​പ്പ് വാ​​​നു​​​ക​​​ളും ഒ​​​രു ടാ​​​ങ്ക​​​ർട്ര​​​ക്കും അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ടു. അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ 55 കാ​​​ൽ​​​ന​​​ട യാ​​​ത്ര​​​ക്കാ​​​രും 159 വാ​​​ഹ​​​ന​​​യാ​​​ത്ര​​​ക്കാ​​​രും മ​​​രി​​ച്ചു. വാ​​​ഹ​​​ന​​​ത്തി​​​ൽ യാ​​​ത്ര​​​ചെ​​​യ്തി​​​രു​​​ന്ന 2480 പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു. ഈ ​​​സ​​​ർ​​​ക്കാ​​​ർ വ​​​ന്ന ശേ​​​ഷം 75 ലോ​ഫ്ളോ​​​ർ ബ​​​സു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ 485 പു​​​തി​​​യ ബ​​​സ് ഇ​​​റ​​​ക്കി​​​യ​​​താ​​​യി മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

1959 പേ​​​ർ​​​ക്ക് തെ​​രു​​​വു നാ​​​യ​​​ക​​​ളു​​​ടെ ക​​​ടി​​​യേ​​​റ്റു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2017 ജ​​​നു​​​വ​​​രി മു​​​ത​​​ൽ 1959 പേ​​​ർ​​​ക്ക് തെ​​രു​​​വു നാ​​​യ​​​ക​​​ളു​​​ടെ ക​​​ടി​​​യേ​​​റ്റ​​​താ​​​യി മ​​​ന്ത്രി കെ.​​​ടി ജ​​​ലീ​​​ൽ അ​​​റി​​​യി​​​ച്ചു

2016ൽ 28,103 ​​​നാ​​​യ്ക്ക​​​ളെ വ​​​ന്ധ്യം​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. 2016-17 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷം 1,13,1092 പേ​​​ർ​​​ക്ക് എം​​​എ​​​ൻ​​​ആ​​​ർ​​​ജി​​​ഇ​​​യി​​​ൽ 100 ദി​​​വ​​​സം തൊ​​​ഴി​​​ൽ ന​​​ൽ​​​കി​​​യ​​​താ​​​യി എം. ​​​രാ​​​ജ​​​ഗോ​​​പാ​​​ലി​​​നെ​​​ മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു. 2012-13ൽ 3,40,483, 2013-14ൽ 4,06,614, 2014-15ൽ 98,648, 2015-16 ​​​ൽ 1,65,988, 2016-17 ൽ 1,13,192 ​​​എ​​​ന്നി​​​ങ്ങ​​​നെ തൊ​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു 100 ദി​​​വ​​​സം തൊ​​​ഴി​​​ൽ ല​​​ഭി​​​ച്ച​​​താ​​​യാണ് മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.