കൊച്ചി: സീറോ മലബാർ സഭയിലെ വിശ്വാസ പരിശീലന കമ്മീഷന്റെ ആഭിമുഖ്യത്തിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന പ്രതിഭാസംഗമം സമാപിച്ചു. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമാപന സന്ദേശം നൽകി.
കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ജേക്കബ് മനത്തോടത്ത് അധ്യക്ഷത വഹിച്ചു. ബിഷപ് മാർ ജോസഫ് കുന്നത്ത്, ഡയോണ്‍ സണ്ണി, കൃപ സൈജു, വിശ്വാസ പരിശീലന കമ്മീഷൻ സെക്രട്ടറി റവ. ഡോ. ജിമ്മി പൂച്ചക്കാട്ട്, ഫാ. ഡായ് കുന്നത്ത് എന്നിവർ പ്രസംഗിച്ചു.
പ്രതിഭാസംഗമത്തിലെ മികവിനു റിച്ചാർഡ് പോൾ പൂവൻ (മാനന്തവാടി), സെബാസ്റ്റ്യൻ സ്കറിയ കൊല്ലംപറന്പിൽ (കാഞ്ഞിരപ്പിള്ളി), തോമസ് സെസിൽ കൈനിക്കൽ (കോതമംഗലം), എയ്ഞ്ച്വിൻ പൊറുത്തൂക്കാരൻ (തൃശൂർ), ജോ ഷിബു ജോസഫ് കല്ലടയിൽ (താമരശേരി), ജാസ്മിൻ ജോസഫ് കളരിക്കൽ (ചങ്ങനാശേരി), ആർഷ ബിജു തോട്ടത്തിൽ (തലശേരി), കൃപ സൈജു നടുപറന്പിൽ (കോട്ടയം), ക്രിസ്റ്റ ക്ലാര ജേക്കബ് പകലോമറ്റം (കോതമംഗലം), റോസ്മിയ ജോയ് ആക്കനത്ത് (എറണാകുളം-അങ്കമാലി) എന്നിവർ പ്രതിഭകളായി തെരഞ്ഞെടുക്കപ്പെട്ടു. മേജർ ആർച്ച്ബിഷപ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
സീറോ മലബാർ സഭയിലെ വിവിധ രൂപതകളിൽ ഏഴാം ക്ലാസിൽ വിശ്വാസ പരിശീലനം പൂർത്തിയാക്കിയവരിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണു മൂന്നു ദിവസത്തെ പ്രതിഭാസംഗമത്തിൽ പങ്കെടുത്തത്. ക്ലാസുകൾ, പുക്കാട്ടുപടി മദർ തെരേസ ഹോമിൽ സന്ദർശനം, ബൈബിൾ ക്വിസ്, കലാപരിപാടികൾ, ഗ്രൂപ്പ് ചർച്ചകൾ എന്നിവയുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.