Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
നിയമവിദ്യാർഥിനിയുടെ കൊലപാതകം പ്രതിയുടെ ...
സിപിഎം നേതാക്കള്‍ക്കു നേരേ പ്രവ...
തദ്ദേശ സ്ഥാപനങ്ങളില്‍ നാല് വാ...
വനത്തിൽ യൂക്കാലി: വിവാദ ഉത്തരവ് റ...
അവയവ വില്പന: ഒരാൾകൂടി കസ്റ്റഡിയിൽ
അതിതീവ്ര മഴ തുടരും; മൂന്നു ജില്ല...
Previous
Next
Kerala News
Click here for detailed news of all items
കോഴിക്കോട് മുന്നേറുന്നു
Sunday, December 9, 2018 1:39 AM IST
ആലപ്പുഴ: കലാകിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം. 592 പോയിന്റ് നേടി കോഴിക്കോടാണ് ഒന്നാമത്. രാത്രി പത്തുവരെയുള്ള ഫലം പുറത്തുവന്നപ്പോൾ 590 പോയിന്റുമായി പാലക്കാട് രണ്ടാമതുണ്ട്. 577 പോയിന്റുമായി തൃശൂരും കണ്ണൂരും 564 പോയിന്റുമായി മലപ്പുറവുമാണ് പിറകെ. ആതിഥേയരായ ആലപ്പുഴ 548 പോയിന്റുമായി ഏഴാമതാണ്.
ഹൈസ്കൂൾ വിഭാഗത്തിൽ 268 പോയിന്റ് നേടിയ കണ്ണൂരും 267 പോയിന്റുള്ള പാലക്കാടുമായാണ് മത്സരം. 265 പോയിന്റുമായി തൃശൂരും കോഴിക്കോടും വീറോടെ പിറകിലുണ്ട്. പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസ് 76 പോയിന്റുമായി സ്കൂൾ നിരയിൽ ഒന്നാമതുണ്ട്. രണ്ടാം സ്ഥാനത്തുള്ള വയനാട് മാനന്തവാടി എംജിഎംഎച്ച്എസ്എസിന് 52 പോയിന്റാണുള്ളത്.
ഹയർസെക്കൻഡറി വിഭാഗത്തിൽ 327 പോയിന്റുമായി കോഴിക്കാടാണ് ഒന്നാമത്. 324 പോയിന്റോടെ മലപ്പുറവും 323 പോയിന്റുമായി പാലക്കാടും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസ് തന്നെയാണ് ഇവിടെയും മുന്നിൽ 72 പോയിന്റാണ് ഇവർക്ക്. ആലപ്പുഴ മാന്നാർ എൻഎസ് ബോയ്സ് എച്ച്എസ്എസാണ് 57 പോയിന്റുമായി രണ്ടാം സ്ഥാനത്ത്. ഹൈസ്കൂൾ സംസ്കൃതോത്സവത്തിൽ 490 പോയിന്റുമായി കണ്ണൂരും പാലക്കാടും കോഴിക്കോടും ആലപ്പുഴയും തൃശൂരും എറണാകുളവും ഒപ്പത്തിനൊപ്പം മുന്നേറുന്നു. അറബിക് കലോത്സവത്തിൽ 60 പോയിന്റുകളുമായി കോഴിക്കോടും, മലപ്പുറവും കണ്ണൂരും വയനാടും എറണാകുളവും തൃശൂരും പാലക്കാടും മുന്നേറുന്നു.
പോയിന്റ് നില
1. കോഴിക്കോട് - 620
2. പാലക്കാട് -618
3. തൃശൂർ -605
4. കണ്ണൂർ -605
5. മലപ്പുറം - 595
6. എറണാകുളം- 589
7. ആലപ്പുഴ -581
8. കൊല്ലം - 575
9. കോട്ടയം - 564
10. തിരുവനന്തപുരം -556
11. വയനാട് - 554
12. കാസർകോട് - 549
13. പത്തനംതിട്ട -511
14. ഇടുക്കി- 473
എല്ലാം ഒരു നാടകം പോലെ, വാഴപ്പള്ളിക്കു ചവിട്ടുനാടകത്തിൽ മിന്നും വിജയം
ചങ്ങനാശേരി: ഒരു നാടകത്തിന്റെ എല്ലാ ഉദ്വേഗവും നിറഞ്ഞതായിരുന്നു വാഴപ്പള്ളി സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ചവിട്ടുനാടക മത്സരം. മത്സരിക്കാനാകുമോയെന്ന ആശങ്കയായിരുന്നു അവസാന നിമിഷം വരെ.
അന്തിമ നിമിഷത്തിൽ കോടതി കനിഞ്ഞു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. കോടതിവിധി വാങ്ങി ആലപ്പുഴയ്ക്കു പാഞ്ഞു. ചവിട്ടുനാടക വേദിയിലെത്തുന്നതുവരെ നെഞ്ചിനുള്ളിലായിരുന്നു ചവിട്ടുനാടകം. എന്നിട്ടും വാഴപ്പള്ളി സെന്റ് തെരേസാസ് ഹയർസെക്കൻഡറി സ്കൂൾ ടീം എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി.
കോട്ടയം റവന്യു ജില്ലാ കലാമേളയിൽ വാഴപ്പള്ളി സെന്റ് തെരേസാസ് ഹയർസെക്കൻഡറി സ്കൂളിന്റെ ചവിട്ടുനാടകം നിർഭാഗ്യവശാൽ രണ്ടാം സ്ഥാനത്തേക്കു തള്ളപ്പെട്ടിരുന്നു. ഒന്നാംസ്ഥാനക്കാരിൽനിന്നു 14 മാർക്കിന്റെ വ്യത്യാസം. ഇത്രയും മാർക്കിന്റെ വ്യത്യാസമുള്ളതിനാൽ ഡിപിഐയിൽ അപ്പീൽ പാസായില്ല. തുടർന്ന് ലോകായുക്തയിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് വാഴപ്പള്ളി സ്കൂളിലെതന്നെ രക്ഷിതാവായ അജി ആർ. നായർ എന്ന അഭിഭാഷകൻ മുഖേന കോട്ടയം മുനിസിഫ് കോടതിയിൽ ഹർജി നൽകി.
കോടതി വാദംകേട്ടു വിധി പ്രഖ്യാപിച്ചു വാഴപ്പള്ളി സെന്റ് തെരേസാസ് സ്കൂൾ ടീമിനു സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാനുളള ഉത്തരവിറങ്ങിയതു വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന്.അനുകൂല വിധി ലഭിക്കുമെന്ന പ്രതീക്ഷയിൽ വാഴപ്പള്ളിയിലെ സ്കൂളിൽ വേഷസജ്ജമായിരുന്ന ടീം വിധി വന്നതോടെ അതിവേഗത്തിൽ ആലപ്പുഴയിലെ വേദിയിലെത്തി റിപ്പോർട്ട് ചെയ്തു. ഇന്നലെ പുലർച്ചെ മൂന്നിനു നടന്ന മത്സരത്തിൽ അരങ്ങുണർത്തി വാഴപ്പള്ളി ടീം ഒന്നാം സ്ഥാനം കൈയടക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ആരംഭിക്കേണ്ടിയിരുന്ന ഹയർസെക്കൻഡറി വിഭാഗം ചവിട്ടുനാടകമത്സരം വൈകിയതു മൂലമാണ് തങ്ങൾക്കു മത്സരിക്കാൻ കഴിഞ്ഞതെന്നു പ്രിൻസിപ്പൽ സിസ്റ്റർ ടിസ പടിഞ്ഞാറേക്കര പറഞ്ഞു.
പൈങ്കുളവും 217 ശിഷ്യൻമാരും
ആലപ്പുഴ: സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇത്തവണയും പൈങ്കുളം നാരായണ ചാക്യാർ പതിവ് തെറ്റിച്ചില്ല. 217 ശിഷ്യൻമാരുമായാണ് പൈങ്കുളം എത്തിയത്. ഹയർസെക്കൻഡറി വിഭാഗത്തിൽ 15 ടീമുകളെയും ഹൈസ്കൂൾ വിഭാഗത്തിൽ 12 ടീമുകളെയുമാണ് പരിശീലിപ്പിച്ചത്.
ഹയർസെക്കൻഡറി വിഭാഗം കൂടിയാട്ടമത്സരത്തിൽ 17 ടീമുകളിൽ 15 ടീമും പൈങ്കുളത്തിന്റെ ശിഷ്യൻമാരാണ്. 30 വർഷമായി ശിഷ്യസന്പത്തിന്റെ പെരുമയുടെ നിറവിലാണ് അദ്ദേഹം.
കലോത്സവവേദിയിലെ ഗ്ലാമർ ഗുരുവായി തിളങ്ങുന്ന അദ്ദേഹത്തിനു ചാക്യാർകൂത്തിനും നങ്ങ്യാർകൂത്തിനുമാണ് ശിഷ്യൻമാർ ഏറെയുള്ളത്. പൈങ്കുളം രാമചാക്യാർക്ക് ഓരോ വർഷവും ശിഷ്യന്മാർ കൂടി വരുന്ന കഥയാണു പറയാനുള്ളത്. അമ്മാവനും ഗുരുനാഥനുമായ പൈങ്കുളം രാമചാക്യാരാണ് ചാക്യാർകൂത്തിലേക്കു നാരായണ ചാക്യാരെ കൊണ്ടുവന്നത്.
വിധികർത്താവിനെതിരേ പ്രതിഷേധം; റോഡിൽ പ്രതിഷേധ കൂടിയാട്ടം
ആലപ്പുഴ: കൂടിയാട്ടവേദിയിലെ വിധികർത്താവിനെ മാറ്റണമെന്നാവശ്യപ്പെട്ടു മേക്കപ്പോടെ പെണ്‍കുട്ടികൾ റോഡിലേക്കിറങ്ങി. കലോത്സവ വേദി സംഘർഷത്തിലേക്കു മാറിയപ്പോൾ വിധികർത്താവിനെ മാറ്റാൻ സംഘാടകർ തയാറായി.
ടിഡി എച്ച്എസ്എസിലെ ഹയർസെക്കൻഡറി വിഭാഗം പെണ്‍കുട്ടികളുടെ കൂടിയാട്ട വേദിയിലാണു മത്സരാർഥികളുടെ വൻപ്രതിഷേധമുണ്ടായത്. വൈകാതെ സമരം തെരുവിലേക്കു നീണ്ടു. പ്രധാനവേദിയായ ലിയോ തേർട്ടീന്ത് സ്കൂളിലേക്കു മാർച്ച് നടത്തിയ വിദ്യാർഥികളെ പോലീസ് വഴിയിൽ തടഞ്ഞു. രാത്രി ഏഴോടെ എഡിപിഐ എത്തി റോഡിൽവച്ചുതന്നെ വിദ്യാർഥിനികളുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണു സമരം അവസാനിച്ചത്. മത്സരം ഇന്നു രാവിലെ 10നു നടത്തുമെന്നും വേദി രാവിലെ മാധ്യമങ്ങൾ മുഖേന അറിയിക്കുമെന്നും എഡിപിഐ അറിയിച്ചു. പുതിയ വിധികർത്താവിനെ കണ്ടെത്തിയതായി എഡിപിഐ പറഞ്ഞു. വിദ്യാർഥികൾക്കു താമസവും ഭക്ഷണവും സൗജന്യമായി നൽകും. പ്രഖ്യാപനം കൈയടികളോടെയാണു വിദ്യാർഥിനികൾ സ്വീകരിച്ചത്. എഡിപിഐ ജിമ്മി കെ. ജോസ്. ജില്ലാ പോലീസ് മേധാവി സുരേന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഒത്തുതീർപ്പുചർച്ച നടത്തിയത്.
വിധികർത്താവ് പരിശീലിപ്പിക്കുന്ന ടീം മത്സരത്തിനുണ്ടെന്നും ഇതു അനുവദിക്കാനാവില്ലെന്നും പറഞ്ഞാണ് കൂടിയാട്ട മത്സരാർഥികൾ വേദിയിൽ പ്രതിഷേധിച്ചത്. ആലപ്പുഴ ജില്ലാ ടീമിന്റെ പരിശീലകനാണെന്നാരോപിച്ചു വിധികർത്താവായ കലാമണ്ഡലം കനകകുമാറിനെതിരേയായിരുന്നു പ്രതിഷേധം. മൂന്നിന് തുടങ്ങേണ്ട മത്സരം വൻപ്രതിഷേധത്തിൽ മുങ്ങി. കഴിഞ്ഞ സംസ്ഥാന കലോത്സവത്തിലും ഈ വിധികർത്താവിനെതിരേ പരാതിയുണ്ടായിരുന്നതായി രക്ഷിതാക്കൾ പറഞ്ഞു. നേരത്തെ കനകകുമാറിന്റെ കീഴിൽ അഭ്യസിക്കുകയും പിന്നീട് പൈങ്കുളത്തിന്റെ അടുത്തേക്കു മാറുകയും ചെയ്ത വിദ്യാർഥികളും പ്രതിഷേധ സമരത്തിലുണ്ടായിരുന്നു. ജില്ലാ കലോത്സവത്തിൽ നങ്ങ്യാർക്കൂത്തിന്റെ വിധികർത്താവായിരുന്ന കനകകുമാർ തങ്ങൾക്കു ബി ഗ്രേഡ് മാത്രമാണ് നൽകിയതെന്നും വിദ്യാർഥികൾ പരാതിപ്പെട്ടു. സംസ്ഥാന കലോത്സവത്തിൽ എത്തിയാലും ബി ഗ്രേഡ് മാത്രമേ നൽകുകയുള്ളൂവെന്ന് ഭീഷണി മുഴക്കിയതായും വിദ്യാർഥികൾ ആരോപിച്ചു.
വിധികർത്താവിനെതിരേ കഴിഞ്ഞ ദിവസം രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. എന്നാൽ, ഫലമുണ്ടായില്ല. വിധികർത്താവിനെ ജഡ്ജസ് പാനലിൽ കണ്ടതോടെ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. വിവാദവിധികർത്താവിനെ മാറ്റിയില്ലെങ്കിൽ 17 ടീമുകളിൽ 15 ടീമുകളും മത്സരിക്കില്ലെന്നു നിലപാടെടുത്തു. മത്സരാർഥികൾ പിൻവാങ്ങുന്നില്ലെന്നു കണ്ടപ്പോൾ എഡിപിഐ എസ്കോർട്ടിംഗ് അധ്യാപകരുമായി ചർച്ച നടത്തി. മത്സരം നടത്തണമെന്നും ഫലപ്രഖ്യാപനത്തിൽ ക്രമക്കേടുണ്ടെങ്കിൽ ഹയർ അപ്പീൽ പോകാമെന്നും ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും എഡിപിഐ അറിയിച്ചെങ്കിലും മത്സരാർഥികൾ സമ്മതിച്ചില്ല. നിരവധി തവണ ചർച്ച നടത്തിയെങ്കിലും വിദ്യാർഥികളും അധ്യാപകരും അയഞ്ഞില്ല. വാക്കുതർക്കം ഏറെ നേരം തുടർന്നു. തുടർന്നും മത്സരം തുടരാൻ തീരുമാനമെടുത്തെങ്കിലും വിദ്യാർഥികൾ വേദി കൈയേറി ഉപരോധം നടത്തി. ഗോ ബായ്ക്ക് മുദ്രാവാക്യം വിളികളോടെ അവർ വേദിയിൽ നിലകൊണ്ടു. തുടർന്നു മത്സരം മാറ്റിവച്ചെന്നു പ്രഖ്യാപിച്ചെങ്കിലും വിധികർത്താവിനെ മാറ്റാതെ സമരത്തിൽനിന്നു പിന്നോട്ടില്ലെന്നു വിദ്യാർഥികളും രക്ഷിതാക്കളും ഉറച്ചുപറഞ്ഞു. ഒടുവിൽ മേക്കപ്പോടെ പെണ്‍കുട്ടികൾ നടത്തിയ തെരുവുസമരം വിജയം കാണുകയായിരുന്നു.
പോലീസ് സംരക്ഷണത്തിൽ ദീപ നിശാന്തിന്റെ മൂല്യനിർണയം
ആലപ്പുഴ: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രചനാമത്സരങ്ങളിലെ ഉപന്യാസമത്സരത്തിനു വിധികർത്താവായി കവിതാ വിവാദത്തിൽപ്പെട്ട അധ്യാപിക ദീപ നിശാന്ത്. എസ്. കലേഷിന്റെ കവിത സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയയിലും പൊതുസമൂഹത്തിലും ഏറെ വിമർശനങ്ങളേറ്റുവാങ്ങിയ ഇവരെ വിധികർത്താവാക്കിയതിൽ പ്രതിഷേധിച്ചു യുവജനസംഘടനകളും രംഗത്തിറങ്ങിയതോടെ കലോത്സവവേദി പ്രതിഷേധവേദിയായി. ഒടുവിൽ പോലീസ് കാവലിൽ വിധിനിർണയവും നടത്തി ദീപ മടങ്ങി.
ദീപ നിശാന്ത് വിധികർത്താവായി എത്തുന്നുവെന്നറിഞ്ഞതുമുതൽ പോലീസും ശക്തമായ മുൻകരുതൽ എടുത്തിരുന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇക്കുറി രചനാ മത്സരങ്ങൾ ഇല്ലെങ്കിലും റവന്യു ജില്ലാതല മത്സരങ്ങളിൽ ഒന്നാമതെത്തിയവ സംസ്ഥാന തലത്തിൽ വിലയിരുത്തി ഗ്രേഡുകൾ നൽകുകയാണ്. ലജനത്ത് എച്ച്എസ്എസിലാണ് രചനാമത്സരങ്ങളുടെ മൂല്യനിർണയം നിശ്ചയിച്ചിരുന്നത്. ദീപ നിശാന്തിന്റെ വരവും ഇതര പ്രശ്നങ്ങളും മുൻകൂട്ടി കണ്ട് മൂല്യനിർണയവേദി ഗവണ്മെന്റ് സർവന്റ്സ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളിലേക്കു മാറ്റി. വരുന്നതു സംബന്ധിച്ച് അനിശ്ചിതത്വവും ആദ്യം മുതലേ ഉണ്ടായിരുന്നു.
രാവിലെ പത്തിനു ശേഷമാണ് ഇവർ എത്തിയത്. ആദ്യം തന്നെ എബിവിപി പ്രവർത്തകരാണ് ഇവിടേക്കു കവിത മോഷ്ടാവ് ദീപയെ മാറ്റുകയെന്ന തരത്തിലുള്ള മുദ്രാവാക്യം വിളികളുമായി എത്തിയത്. നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പിന്നീട് പന്ത്രണ്ടോടെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ബാങ്കിലേക്ക് ഇരച്ചുകയറി. ഇവരെ പോലീസ് ബലം പ്രയോഗിച്ചു നീക്കി നിമിഷങ്ങൾക്കുള്ളിൽ കെഎസ്യു പ്രവർത്തകരായ രണ്ടു പെണ്‍കുട്ടികൾ ദീപ നിശാന്ത് ഗോബായ്ക്ക് വിളികളുമായി എത്തി. ഉടൻതന്നെ വനിതാ പോലീസും കൂടിയെത്തി ഇവരെ നീക്കാൻ ശ്രമിച്ചെങ്കിലും പെട്ടെന്നു മാറ്റാനായില്ല. റോഡിൽ ഇരുന്ന പ്രതിഷേധക്കാരെ ജീപ്പ് അടുത്തെത്തിച്ചു കയറ്റി കൊണ്ടുപോകുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒന്‍പതു പേരെയാണ് വിവിധ സമയങ്ങളിലായി കസ്റ്റഡിയിലെടുത്തത്.
രചനാ മത്സരത്തിന്റെ മറ്റു വിധികർത്താക്കളെയെല്ലാം കൊണ്ടുപോയ ശേഷം ഏറ്റവും ഒടുവിലായി ഒന്നോടെയാണ് കനത്ത പോലീസ് സംരക്ഷണത്തിൽ ദീപയെ കൊണ്ടുപോയത്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കാതെ മടങ്ങിയ അവർ പിന്നീട് കവയിത്രിയായ ദീപയെ അല്ല അധ്യാപികയായ ദീപയെ ആണ് വിധികർത്താവായി ക്ഷണിച്ചതെന്നു മാധ്യമങ്ങളോടു പ്രതികരിച്ചു. അതുകൊണ്ടുതന്നെ മാറിനിൽക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു പ്രതികരണം. തന്നെ ഏൽപ്പിച്ച ജോലി കൃത്യമായി നിർവഹിച്ചു. കവിതയുമായി ബന്ധപ്പെട്ട വിവാദത്തിൽ മാപ്പുപറഞ്ഞതാണെന്നും അത് പിന്നീട് ഉയർത്തുന്നത് ശരിയല്ലെന്നും ഇവർ പറഞ്ഞു.
ദീപ നിശാന്തിന്റെ വിധികർത്താവായുള്ള വരവിനെ സംബന്ധിച്ച സ്ഥിരീകരിക്കാത്ത വിവരങ്ങൾ പലതും പ്രചരിക്കുന്നതിനിടെയായിരുന്നു ഇവരുടെ വരവും. വിധികർത്താവിന്റെ സ്ഥാനത്തുനിന്നു മാറ്റില്ലെന്നും വിവാദം ഉണ്ടാകുന്നതിനു മുന്നേ വിധികർത്താക്കളാരെന്നതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടിരുന്നതുമാണെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ വിശദീകരണം. സംഘാടകസമിതി ചെയർമാൻ കൂടിയായ മന്ത്രി ജി. സുധാകരന്റെ പ്രതികരണമാകട്ടെ വിധികർത്താക്കളെ നിർണയിക്കുന്നതിന്റെ ഉത്തരവാദിത്തം വിദ്യാഭ്യാസവകുപ്പിനാണെന്നായിരുന്നു. കലോത്സവ മാനുവലിന് അനുസൃതമായി തന്നെയാണ് വിധികർത്താക്കളെ നിർണയിച്ചതെന്നായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം. ദീപ നിശാന്ത് അധ്യാപികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നിയമവിദ്യാർഥിനിയുടെ കൊലപാതകം പ്രതിയുടെ വധശിക്ഷ ശരിവച്ചു
സിപിഎം നേതാക്കള്‍ക്കു നേരേ പ്രവര്ത്തകന് ബോംബെറിഞ്ഞു
തദ്ദേശ സ്ഥാപനങ്ങളില്‍ നാല് വാര്‍ഡുകള്‍ വരെ കൂടിയേക്കും
വനത്തിൽ യൂക്കാലി: വിവാദ ഉത്തരവ് റദ്ദാക്കും
അവയവ വില്പന: ഒരാൾകൂടി കസ്റ്റഡിയിൽ
അതിതീവ്ര മഴ തുടരും; മൂന്നു ജില്ലകളിൽ റെഡ് അലർട്ട്
ജാതീയ അധിക്ഷേപം: സത്യഭാമയുടെ അറസ്റ്റ് തടഞ്ഞു
കൊടകര കുഴൽപ്പണക്കേസ്: ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി
തോമസ് ഐസക്കിനു സമന്‍സ് അയയ്ക്കാമെന്നു കോടതി
മഴ മൂലം കടയിൽ കയറിനിന്നു; തൂണിൽനിന്നു ഷോക്കേറ്റ് യുവാവ് മരിച്ചു
ഗൂഢാലോചന കേസിൽ അന്വേഷണം നിലച്ചത് സിപിഎം-കോൺഗ്രസ് ധാരണ
സൈബര്‍ തട്ടിപ്പ്: ഒരാൾ അറസ്റ്റില്‍
സ്കൂൾ ഏകീകരണം നടപ്പിലാക്കരുതെന്ന്
അവർ രക്തസാക്ഷികള്‍ തന്നെ; അനുസ്മരണ പരിപാടി തുടരും: പി. ജയരാജന്
കെസിബിസി മദ്യവിരുദ്ധസമിതി രജതജൂബിലി സമാപിച്ചു
ബിലീവേഴ്സ് ഈസ്റ്റേൺ സഭാധ്യക്ഷന്റെ കബറടക്കം ഇന്ന്
ബ്രെയിലി അധ്യാപക പരിശീലനം
കോടതിയലക്ഷ്യക്കേസ്: കെ. സുധാകരന് ഹൈക്കോടതിയിൽ ഹാജരായി
പെരുന്പാവൂരിലെ നിയമ വിദ്യാര്‍ഥിനിയുടെ കൊലപാതകം ;നിർണായകമായത് ഡിഎന്‍എ സാമ്പിളുകള്‍
വാർഡ് പുനർനിർണയ തീരുമാനം ഏകപക്ഷീയം: വി.ഡി. സതീശൻ
സംസ്ഥാനത്ത് വെസ്റ്റ് നൈൽ പനി മരണം
ടോബിന് കെ. അലക്സ് കെഎസ്എസ്ടിഎഫ് സംസ്ഥാന പ്രസിഡന്റ്
മന്ത്രിസഭായോഗം 24ന്
ഇന്ത്യാ മുന്നണിക്ക് അനുകൂല തരംഗമെന്ന് കെ.സി. വേണുഗോപാല്‍
പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനം: പ്രതിയെ തിരിച്ചറിഞ്ഞു
സംസ്ഥാനത്ത് നഴ്സിംഗ് പ്രവേശനം താറുമാറായി: വി.ഡി. സതീശൻ
പരിസ്ഥിതി സംവേദക പ്രദേശം : കരട് റിപ്പോർട്ടിൻമേൽ ഒരാഴ്ചയ്ക്കുള്ളിൽ മറുപടി നല്‍കണമെന്ന നിർദേശം ഇരുട്ടടിയാവുന്നു
ഇന്ത്യന്‍ നാഷണല്‍ ബ്രെയിന്‍ ബീ ചാമ്പ്യന്‍ഷിപ്പില്‍ ശ്രേഷ്ഠ ഒന്നാമത്
സ്കൂള്‍ പ്രവേശനോത്സവം ജൂണ്‍ മൂന്നിന്
സിബിഎസ്ഇ അധ്യാപകര്‍ക്ക് പരിശീലനം 27 മുതല്‍
പിഎസ്സി എട്ടു തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
കടമെടുപ്പിൽ ആശങ്ക; കേരളത്തിന്റെ ആവശ്യത്തിൽ മറുപടി നൽകാതെ കേന്ദ്രം
തീവ്രമഴ മുന്നറിയിപ്പ്
വെള്ളക്കെട്ടില്‍ വീണ് വയോധികന് മരിച്ചു
ഇരകളെ വിദേശത്തെത്തിച്ച് അവയവക്കച്ചവടം : മുഖ്യകണ്ണി പിടിയില്‍
യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ഗുണ്ടാസംഘത്തിന്റെ ശ്രമം
തദ്ദേശ വാർഡ് പുനർനിർണയം: തെരഞ്ഞെടുപ്പു കമ്മീഷണർ അധ്യക്ഷനായ സമിതി വരും
റേഷന്‍കടകളില്‍ മണ്ണെണ്ണ വിതരണം നിലയ്ക്കും
കാട്ടാനകളുടെ കണക്കെടുക്കാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം നിയമോപദേശം കാത്ത് പോലീസ്
വയോധിക വെട്ടേറ്റു മരിച്ച നിലയിൽ; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി
കുടുംബത്തിൽനിന്ന് സ്നേഹത്തിന്റെ പാരമ്യം അനുഭവിച്ചറിയണം: മാർ കല്ലറങ്ങാട്ട്
ഭിന്നശേഷിയുള്ള കുട്ടിക്ക് പ്രവേശനം നിഷേധിച്ചു
പണ്ഡിറ്റ് കറുപ്പന് പുരസ്കാരം അഹല്യ ശങ്കറിന്
തലീത്താ കും-അമൃത് കേരളാ ജനറല്‍ അസംബ്ലി ഇന്നു സമാപിക്കും
അതിരപ്പിള്ളിയിൽ കാറിനു നേരേ കാട്ടാനയുടെ ആക്രമണം
ദീപിക നേരിന്റെ സംസ്കാരം: മാര്‍ കല്ലറങ്ങാട്ട്
രാജ്യാന്തര മയക്കുമരുന്ന് കടത്ത്: ക്യാപ്റ്റൻ പിടിയിൽ
നാവിനു പ്രശ്നമില്ല; ന്യായീകരിച്ചവരെല്ലാം വെട്ടിൽ
പന്തീരാങ്കാവ് ഗാർഹികപീഡനം: പോലീസുകാരനു സസ്പെൻഷൻ
അല്‍ഫോന്‍സാമ്മയുടെ കബറിടം പന്തക്കുസ്തയുടെ തുടര്‍ച്ച: മാര്‍ കല്ലറങ്ങാട്ട്
അന്തിക്കാട് സ്റ്റേഷനിലെ കരിക്ക് പ്രയോഗം: വാരിയെല്ലിനു പൊട്ടൽ
ആരോഗ്യരംഗം കുത്തഴിഞ്ഞു: ചെന്നിത്തല
മുഖ്യമന്ത്രിയുടെ മുൻ സുരക്ഷാ ഉദ്യോഗസ്ഥനെ അപമാനിച്ചതായി പരാതി
ട്രാക് മാറി ഗുഡ്സ് നിർത്തി ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി
ശസ്ത്രക്രിയാ പിഴവ്: ഡോക്ടറെ രക്ഷിക്കാൻ കുട്ടിയുടെ രക്ഷിതാക്കളിൽ സമ്മർദം
കെസിബിസി ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡുകള്‍ നല്കി
ഡോ. കെ.പി. യോഹന്നാന്റെ മൃതദേഹം തിരുവല്ലയില്‍ എത്തിച്ചു; സംസ്കാരം നാളെ
പൊട്ടിവീണ വൈദ്യുതലൈനിൽനിന്നു ഷോക്കേറ്റ് വീട്ടമ്മയ്ക്കു ദാരുണാന്ത്യം
ക്നാനായ സമുദായത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കും: മാര്‍ സേവേറിയോസ്
പന്തീരാങ്കാവ് കേസ്: സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും സംശയത്തിൽ
പ്രിൻസിപ്പൽ കൗൺസിൽ ഭാരവാഹികൾ
തെരഞ്ഞെടുത്തു
വരുന്നു പെരുമഴ! മൂന്നു ജില്ലകളില്‍ റെഡ് അലർട്ട്; കേരളമെങ്ങും ജാഗ്രതാ മുന്നറിയിപ്പ്
ബോംബ് നിർമാണത്തിനിടെ സ്ഫോടനം ; കൊല്ലപ്പെട്ടവർ രക്തസാക്ഷികൾ സിപിഎം വക സ്മാരകം
മുഖ്യമന്ത്രി മടങ്ങിയെത്തി
കാട്ടുപന്നിയിടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവർ മരിച്ചു
ഡ്രൈവിംഗ് ടെസ്റ്റുകൾ നാളെ പുനരാരംഭിക്കും
ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട് സഹോദരങ്ങൾ മരിച്ചു
അറ്റകുറ്റപ്പണിക്കെത്തിച്ച ഹൗസ് ബോട്ടുകൾ കത്തിനശിച്ചു
ഡോക്ടറുടെ വീഴ്ച ലഘൂകരിച്ച് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്
പിഴവ് അന്വേഷിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും
നവവധുവിനെ ക്രൂരമായി മര്‍ദിച്ച സംഭവം; പോലീസിലെ ചാരന് രാഹുലിന് വിവരം ചോര്‍ത്തി നല്കി
സിപിഎം ഭീകരപ്രവര്‍ത്തനത്തെ താലോലിക്കുന്നു: കെ. സുധാകരന്
ആർച്ച്ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസിനെ സസ്പെൻഡ് ചെയ്ത നടപടിക്ക് സ്റ്റേ

More from other section
ഇറേനിയൻ പ്രസിഡന്റിന്റെ മരണം: അനുശോചനം രേഖപ്പെടുത്തി ഇന്ത്യ
National
ഹെലികോപ്റ്റർ അപകടം: ഇറാൻ പ്രസിഡന്റിന്റെ മരണം സ്ഥിരീകരിച്ചു
International
സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍
Business
ഐപിഎൽ ക്വാളിഫയർ ഒന്ന് ഇന്ന്
Sports

Latest News
ഡൽഹി മദ്യനയക്കേസ്: മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി
ഉത്തരവ് മറികടന്ന് അധ്യാപകർക്ക് സ്ഥലംമാറ്റം: ക്ഷമാപണവുമായി ഹയർസെക്കൻഡറി ഡയറക്ടർ
Latest News
ഡൽഹി മദ്യനയക്കേസ്: മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി
ഉത്തരവ് മറികടന്ന് അധ്യാപകർക്ക് സ്ഥലംമാറ്റം: ക്ഷമാപണവുമായി ഹയർസെക്കൻഡറി ഡയറക്ടർ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി...
Top