തിരുവനന്തപുരം: 2019-20 അധ്യയന വര്‍ഷത്തിലേയ്ക്ക് ജിവി രാജ സ്പോര്‍ട്സ് സ്കൂളിലും കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനിലും പ്രവേശനത്തിന് ജില്ലാതലത്തില്‍ സെലക്ഷന് ട്രയല്‍ സംഘടിപ്പിക്കുന്നു. ഏഴ്, എട്ട്, ഒന്‍പത്, പ്ലസ് വണ്‍/വിഎച്ച്എസ്ഇ ക്ലാസുകളിലേക്കാണു പ്രവേശനം. കായിക യുവജന കാര്യാലയമാണ് സെലക്ഷന് സംഘടിപ്പിക്കുന്നത്.
അത്ലറ്റിക്സ്, ബാസ്കറ്റ് ബോള്‍, ഫുട്ബോള്‍, വോളിബോള്‍, തായ്ക്കൊണ്ടോ, റസ്ലിംഗ്, ഹോക്കി, വെയ്റ്റ്ലിഫ്റ്റിംഗ്, ബോക്സിങ്, ജൂഡോ എന്നീ കായികയിനങ്ങളില്‍ താത്പര്യമുള്ള വിദ്യാര്‍ഥികളെയാണു തെരഞ്ഞെടുക്കുന്നത്.
പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ജനന തീയതി തെളിയിക്കുന്ന രേഖയും ഫോട്ടോയും ജില്ലാ, സംസ്ഥാന, ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട ജില്ലകളിലെ സെലക്ഷന് ട്രയല്‍ കേന്ദ്രങ്ങളില്‍ നിശ്ചിത ദിവസം നേരിട്ടു ഹാജരാകണം.
22 കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ട്, 23 കാസര്‍ഗോഡ് പെരിയ നവോദയ വിദ്യാലയം, 24 വയനാട് മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയം, 25 കോഴിക്കോട് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളജ്, 28 മലപ്പുറം കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയം, 29 പാലക്കാട് മേഴ്സി കോളജ് ഗ്രൗണ്ട്, 30 തൃശൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, ഫെബ്രുവരി ഒന്ന് എറണാകുളം മഹാരാജാസ് കോളജ് സ്റ്റേഡിയം, രണ്ട് കോട്ടയം സിഎംഎസ് കോളജ് ഗ്രൗണ്ട്, 5 ഇടുക്കി അരക്കുളം സെന്റ് ജോസഫ് കോളജ്, ആറ് പത്തനംതിട്ട ജില്ലാ സ്റ്റേഡിയം, ഏഴ് ആലപ്പുഴ എസ്ഡിവി ഹയര്‍ സെക്കൻഡറി സ്കൂള്‍, എട്ട് കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയം, 11 തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയം എന്നിവിടങ്ങളിലാണു തെരഞ്ഞെടുപ്പുകള്‍ നടക്കുക. കൂടുതല്‍ വിവരങ്ങള്‍ www.sportskerala.org എന്ന വെബ് സൈറ്റില്‍ ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.