Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കരിഞ്ഞുണങ്ങി ഏലക്കൃഷി; കൂടുതൽ കൃ...
മത്സ്യബന്ധനബോട്ടിൽ കപ്പലിടിച്...
പ്ലസ് വണ്‍ അധികബാച്ച് അനുവദിക്...
ഹരിഹരന്റെ വീടിനു നേരേ ആക്രമണം;...
രാജ്യസഭാ സീറ്റിനായി സിപിഐയു...
സീറോമലബാര്‍ സഭയുടെ പൈതൃകം സം...
Previous
Next
Kerala News
Click here for detailed news of all items
അങ്കത്തട്ടിലെ കേരളം: അടവുകൾ മിനുക്കാൻ തുളുനാടൻ കളരി
Wednesday, February 20, 2019 1:36 AM IST
കാസർഗോഡ്: തുടർച്ചയായ ഒന്‍പതാം വിജയം ലക്ഷ്യമിട്ട് എൽഡിഎഫ്. മൂന്നരപതിറ്റാണ്ടുകാലത്തെ പരാജയപരന്പരകൾക്ക് അന്ത്യംകുറിക്കാൻ യുഡിഎഫ്. ഇരുമുന്നണികൾക്കും വെല്ലുവിളി ഉയർത്താൻ ബിജെപി. അടവുകളും ചുവടുകളും മിനുക്കി അരയും തലയും മുറുക്കി മുന്നണികൾ തുളുനാടൻ കോട്ട പിടിക്കാൻ തെരഞ്ഞെടുപ്പിന്റെ അങ്കത്തട്ടിലെത്തുന്പോൾ അന്തിമഫലം പ്രവചിക്കുക അസാധ്യം.
കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം, കാസർഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, കല്യാശേരി എന്നീ നിയോജകമണ്ഡലങ്ങൾ ചേർന്നതാണു കാസർഗോഡ് ലോക്സഭാ മണ്ഡലം. മണ്ഡലം രൂപംകൊണ്ട 1957ലെ പ്രഥമ തെരഞ്ഞെടുപ്പിൽ തന്നെ കാസർഗോഡ് ശ്രദ്ധാകേന്ദ്രമായി. അന്ന് കണ്ണൂർ മണ്ഡലം ഇല്ലാതിരുന്നതിനാൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ രാജ്യത്തെ സമുന്നതനേതാക്കളിലൊരാളായ എ.കെ. ഗോപാലന് കാസർഗോട്ടേക്കു മാറേണ്ടിവന്നു. തുളുനാടൻ മണ്ണിലെ പോരാട്ടം എകെജിക്ക് ഒട്ടും എളുപ്പമുള്ളതായിരുന്നതല്ല. കാസർഗോഡ് താലൂക്കിൽ പലയിടത്തും കമ്യൂണിസ്റ്റ് പാർട്ടിക്കു സ്വാധീനമില്ലായിരുന്നു. കോൺഗ്രസിനു പുറമേ പിഎസ്പി, ആർഎസ്പി, കർണാടകസമിതി എന്നിവരുടെയെല്ലാം പിന്തുണ എതിർസ്ഥാനാർഥി ബി.അച്യുതഷേണായിക്കായിരുന്നു.
എന്നാൽ ഫലം വന്നപ്പോൾ എകെജി 5145 വോട്ടിന് വിജയിച്ചു. 1962ലെ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 83,363 ആയി ഉയർത്തിയ എകെജി 67ൽ മണ്ഡലത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിന്റെ (1,18,510) റിക്കാർഡ് തന്റെ പേരിലാക്കി. എന്നാൽ 71ലെ തെരഞ്ഞെടുപ്പിൽ പരാജയം മണത്ത എകെജി പാലക്കാട്ടേക്കു മാറി. അന്നത്തെ പാലക്കാട് സിറ്റിംഗ് എംപി ഇ.കെ. നായനാർക്ക് കാസർഗോട്ട് മത്സരിക്കാൻ നറുക്ക് വീണു. എന്നാൽ നായനാരെ 28,404 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മലർത്തിയടിച്ച് കോൺഗ്രസിന്റെ യുവതുർക്കി രാമചന്ദ്രൻ കടന്നപ്പള്ളി ആ തെരഞ്ഞെടുപ്പിലെ ഹീറോയായി. അടുത്ത തെരഞ്ഞെടുപ്പിലും കടന്നപ്പള്ളി വിജയം ആവർത്തിച്ചു. ഇതിനുശേഷം ഒരുതവണ മാത്രമാണ് മണ്ഡലത്തിൽ കോൺഗ്രസിന് വിജയക്കൊടി നാട്ടാനായത്. ഇന്ദിരാഗാന്ധി വധത്തെത്തുടർന്നുണ്ടായ കോൺഗ്രസ് അനുകൂലതരംഗം 1984ൽ കോൺഗ്രസിന്റെ വിജയത്തിൽ നിർണായക ഘടകമായി. കോൺഗ്രസിലെ ഐ. രാമറൈ സിപിഎമ്മിന്റെ ഇ. ബാലാനന്ദനെ 11,369 വോട്ടുകൾക്കാണ് അന്ന് പരാജയപ്പെടുത്തിയത്. എന്നാൽ പിന്നീട് എൽഡിഎഫിന്റെ അപരാജിത കുതിപ്പിനാണ് ഈ മണ്ഡലം സാക്ഷ്യം വഹിച്ചത്.
മൂന്നു ടേം പൂർത്തിയാക്കിയ സിപിഎമ്മിന്റെ സിറ്റിംഗ് എംപി പി. കരുണാകരൻ ഇക്കുറി മത്സരിക്കാനില്ല. കന്നിയങ്കത്തിൽ 1,08,256 വോട്ടിന് വിജയിച്ച കരുണാകരന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വിജയം 6,921 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഒതുങ്ങിയിരുന്നു. ശക്തനായ സ്ഥാനാർഥിയെ രംഗത്തിറക്കിയാൽ കാസർഗോഡ് ബാലികേറാമലയാകില്ലെന്ന് യുഡിഎഫിന് ആത്മവിശ്വാസം പകരുന്നത് ഈ കണക്കാണ്. ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള സംസ്ഥാനത്തെ മണ്ഡലങ്ങളിലൊന്നാണ് കാസർഗോഡ്. ശബരിമല വിഷയം ഉൾപ്പെടെയുള്ള കാര്യങ്ങൾ തങ്ങൾക്ക് നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. ജയം എന്നത് അതിരുകടന്ന സ്വപ്നമാണെങ്കിലും ബിജെപി പിടിക്കുന്ന വോട്ടുകൾ ഇടത്-വലത് സ്ഥാനാർഥികളുടെ വിജയത്തിൽ നിർണായകമാകും.
എൽഡിഎഫിന്റെ സ്ഥാനാർഥിപ്പട്ടികയിൽ കാസർഗോഡ് ജില്ലാ കൺവീനർ കെ.പി. സതീഷ്ചന്ദ്രന്റെ പേരാണ് മുൻപന്തിയിലുള്ളത്. സിപിഎം ജില്ലാസെക്രട്ടറിയായുള്ള കാലാവധി പൂർത്തിയാക്കിയ സതീഷ്ചന്ദ്രൻ ഒരിടവേളയ്ക്കുശേഷം വീണ്ടും പൊതുപരിപാടികളിൽ സജീവമായത് ഇതിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു. സിപിഎം കേന്ദ്രകമ്മിറ്റിയംഗം എം.വി. ഗോവിന്ദൻ, കാസർഗോഡ് ജില്ലാ പഞ്ചായത്തംഗം വി.പി.പി. മുസ്തഫ എന്നിവരുടെ പേരും പട്ടികയിലുണ്ട്.
ബിജെപിയുടെ സ്ഥാനാർഥിപ്പട്ടികയിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്റെ പേരു തന്നെയാണ് ഇക്കുറിയും മുൻപന്തിയിലുള്ളത്. ദേശീയ നിർവാഹകസമിതിയംഗങ്ങളായ സി.കെ. പദ്മനാഭൻ, പി.കെ. കൃഷ്ണദാസ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.
എന്നാൽ കോൺഗ്രസിൽനിന്ന് ആരുമത്സരിക്കുമെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. മണ്ഡലത്തിലെ അവസാന കോൺഗ്രസ് എംപിയായ ഐ. രാമറൈയുടെ മകൻ സുബ്ബയ്യറൈയുടെ പേരാണ് ഉയർന്നുകേൾക്കുന്നത്. മഞ്ചേശ്വരം, കാസർഗോഡ് മണ്ഡലങ്ങളിലുള്ള സ്വാധീനം മറ്റു മണ്ഡലങ്ങളിലില്ലെന്നത് സുബ്ബയ്യയ്ക്ക് തിരിച്ചടിയാണ്. എ.പി. അബ്ദുള്ളക്കുട്ടി, ബാലകൃഷ്ണൻ പെരിയ എന്നിവരാണ് പരിഗണനയിലുള്ള മറ്റുള്ളവർ.
ഷൈബിൻ ജോസഫ്
തിരുവനന്തപുരത്തു കടുക്കും
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും കടുത്ത ത്രികോണ മത്സരത്തിനുള്ള അരങ്ങൊരുങ്ങുകയാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ. കഴിഞ്ഞ തവണ 15,470 വോട്ടിനു മാത്രം കൈവിട്ടുപോയ മണ്ഡലം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിൽ ബിജെപി. വർധിതവീര്യത്തോടെ മണ്ഡലം നിലനിർത്താൻ യുഡിഎഫ്. കഴിഞ്ഞ തവണത്തെ നാണക്കേട് ആവർത്തിക്കാതിരിക്കാൻ കരുതലോടെ എൽഡിഎഫ്. മൂന്നു കൂട്ടരും വാശിയോടെ രംഗത്തിറങ്ങുന്പോൾ മത്സരം കടുക്കുമെന്നുറപ്പ്.
ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനമുണ്ടായില്ലെങ്കിലും യുഡിഎഫ് സ്ഥാനാർഥി സിറ്റിംഗ് എംപി ഡോ. ശശി തരൂർ ആയിരിക്കുമെന്ന കാര്യം ഉറപ്പിച്ചു കഴിഞ്ഞു. കരുത്തനായ സ്ഥാനാർഥിക്കുവേണ്ടിയുള്ള അന്വേഷണത്തിലാണു ബിജെപി. മോഹൻലാലിൽ തുടങ്ങി കുമ്മനം രാജശേഖരനിലും സുരേഷ് ഗോപിയിലുമൊക്കെ എത്തിനിൽക്കുകയാണ് ആലോചനകൾ. ഇടതുമുന്നണിയിൽ സിപിഐ തന്നെ മത്സരിക്കാനാണു സാധ്യത. നീലലോഹിതദാസൻ നാടാരെ മത്സരിപ്പിക്കുന്നതിനായി ജനതാദൾ- എസ് സീറ്റ് ചോദിച്ചിട്ടുണ്ട്. എന്നാൽ സിപിഐ വഴങ്ങാൻ സാധ്യത കുറവാണ്.
കഴിഞ്ഞ തവണ ബെന്നറ്റ് ഏബ്രഹാമിനെ സ്ഥാനാർഥിയാക്കി കൈപൊള്ളിയ സിപിഐ ഇത്തവണ സൂക്ഷിച്ചാണു നീങ്ങുന്നത്. പറ്റിയ ഒരു സ്ഥാനാർഥി ഇല്ലാത്തതാണ് അവരുടെ പ്രശ്നം.
ബെന്നറ്റ് ഏബ്രഹാമിന്റെ സ്ഥാനാർഥിത്വം തെരഞ്ഞെടുപ്പിനു ശേഷവും വിവാദമായി. പേയ്മെന്റ് സീറ്റ് എന്ന ആക്ഷേപം തെരഞ്ഞെടുപ്പു പരാജയത്തേക്കാൾ സിപിഐക്കു നാണക്കേടായി. അച്ചടക്കനടപടിയിലേക്കു വരെ നീങ്ങാൻ പാർട്ടി നിർബന്ധിതമായി.
നിലവിലുള്ള മുന്നണികൾ നിലവിൽ വന്ന 1980 നു ശേഷം ഇതുവരെ നടന്ന പതിനൊന്നു തെരഞ്ഞെടുപ്പുകളിൽ എട്ടു തവണ മണ്ഡലം കോണ്‍ഗ്രസിനൊപ്പം നിന്നു. മൂന്നു തവണ സിപിഐ വിജയിച്ചു. ഇത്തവണ ഡോ. ശശി തരൂർ ഹാട്രിക് വിജയത്തിനാണു രംഗത്തിറങ്ങുന്നത്.
കരുത്തനായ കമ്യൂണിസ്റ്റ് നേതാവ് എം.എൻ. ഗോവിന്ദൻ നായർ ഒരിക്കൽ തിരുവനന്തപുരത്തെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തി. എന്നാൽ 1980 ൽ കന്നിക്കാരനായ എ. നീലലോഹിതദാസൻ നാടാർക്കു മുന്നിൽ എം.എൻ. കാലിടറി വീണു. അതും ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ. അടുത്ത തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിലെ എ. ചാൾസിന്റെ ഊഴമായിരുന്നു. വീഴ്ത്തിയത് നീലനെ തന്നെ. മൂന്നു തവണ ചാൾസ് മണ്ഡലത്തെ പ്രതിനിധീകരിച്ചു. നാലാം അങ്കത്തിൽ സിപിഐയിലെ കെ.വി. സുരേന്ദ്രനാഥിനു മുന്നിൽ അടിതെറ്റി.
പിന്നീട് കെ. കരുണാകരൻ തിരുവനന്തപുരത്തെ പ്രതിനിധീകരിച്ചു. 1999 ൽ വി.എസ്. ശിവകുമാർ കോണ്‍ഗ്രസിനായി സീറ്റ് നിലനിർത്തി. 2004 ൽ മുൻ മുഖ്യമന്ത്രി പി.കെ. വാസുദേവൻ നായരെ കളത്തിലിറക്കി സിപിഐ സീറ്റ് തിരിച്ചു പിടിച്ചു. പി.കെ.വിയുടെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ പന്ന്യൻ രവീന്ദ്രൻ സീറ്റ് സിപിഐക്കുവേണ്ടി നിലനിർത്തി. അന്നു കെ. കരുണാകരന്റെ പിന്തുണ ഇടതുപക്ഷത്തിനായിരുന്നു. 2009 ൽ ശശി തരൂർ കോണ്‍ഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച് ഒരു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശശി തരൂർ ബിജെപിയുടെ ഒ. രാജഗോപാലിൽനിന്നു കടുത്ത മത്സരം നേരിട്ടു. ഒടുവിൽ 15,470 വോട്ടിനു കടന്നു കയറി. എൽഡിഎഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതും ശ്രദ്ധേയമായി.
നഗര- ഗ്രാമ പ്രദേശങ്ങൾ അടങ്ങുന്ന തിരുവനന്തപുരം മണ്ഡലത്തിൽ തീരദേശവും മലയോരവും ഉൾപ്പെടും. മത്സ്യത്തൊഴിലാളികളും കർഷകരും സർക്കാർ ഉദ്യോഗസ്ഥരും നിർണായകമാണിവിടെ. അതു പോലെ തന്നെ ജാതി- മത - സമുദായ ഘടകങ്ങളും തെരഞ്ഞെടുപ്പിൽ സുപ്രധാന പങ്കു വഹിക്കുന്നു. അറുപത്തഞ്ചു ശതമാനത്തോളം ഹിന്ദു വോട്ടർമാരുള്ള മണ്ഡലത്തിൽ നായർ, നാടാർ സമുദായം തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കാൻ ശേഷിയുള്ള നിർണായക ഘടകമാണ്.
മണ്ഡലത്തിൽ ഉൾപ്പെടുന്ന ഏഴ് അസംബ്ലി നിയോജകമണ്ഡലങ്ങളിൽ കഴക്കൂട്ടം, പാറശാല, നെയ്യാറ്റിൻകര എന്നിവ ഇടതുപക്ഷത്തിനൊപ്പവും വട്ടിയൂർക്കാവ്, തിരുവനന്തപുരം, കോവളം എന്നിവ യുഡിഎഫിനൊപ്പവുമാണ്. നേമത്തെ ബിജെപിയും പ്രതിനിധീകരിക്കുന്നു.
സാബു ജോണ്‍
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കരിഞ്ഞുണങ്ങി ഏലക്കൃഷി; കൂടുതൽ കൃഷി നാശം ഇടുക്കി ജില്ലയിൽ
മത്സ്യബന്ധനബോട്ടിൽ കപ്പലിടിച്ച് രണ്ടു പേർ മരിച്ചു
പ്ലസ് വണ്‍ അധികബാച്ച് അനുവദിക്കില്ല: വിദ്യാഭ്യാസമന്ത്രി
ഹരിഹരന്റെ വീടിനു നേരേ ആക്രമണം; ആറു പേര്‍ക്കെതിരേ കേസ്
രാജ്യസഭാ സീറ്റിനായി സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും; ഇടതുമുന്നണിയിൽ തർക്കം മുറുകുന്നു
സീറോമലബാര്‍ സഭയുടെ പൈതൃകം സംരക്ഷിക്കപ്പെടണം: മാര്‍പാപ്പ
തെക്കൻ ജില്ലകളിൽ മഴ കനക്കും; നാലു ജില്ലകളിൽ യെല്ലോ അലർട്ട്
പ്രതികള്‍ക്കു ജാമ്യം അനുവദിക്കരുതെന്ന് സിദ്ധാര്‍ഥന്റെ അമ്മ
പാനൂർ വിഷ്ണുപ്രിയ വധക്കേസ് ;പ്രതി ശ്യാംജിത്തിന് ജീവപര്യന്തവും 10 വർഷം കഠിന തടവും പിഴയും
സിബിഎസ്ഇ: കേരളത്തിന് മികച്ച നേട്ടം
സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം എറണാകുളത്ത്
എസ്.കെ. പൊറ്റെക്കാട്ട് സ്മാരക പുരസ്കാരം കെ.പി. രാമനുണ്ണിക്ക്
പ്രതിഷേധസമരത്തിനിടെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തി സർക്കാർ
നിമിഷ പ്രിയയുടെ മോചനം; 50 ലക്ഷം രൂപ സമാഹരിക്കാനൊരുങ്ങി ആക്ഷന്‍ കൗണ്‍സില്‍
പുതുവൈപ്പ് ബീച്ചിലെ അപകടം ; ചികിത്സയിലിരുന്ന രണ്ടുപേരും മരിച്ചു
തെരഞ്ഞെടുപ്പ് കാർട്ടൂണുകളുടെ പ്രദർശനം ഇന്നുമുതൽ
അധ്യാപക പരിശീലന പരിപാടിക്ക് തുടക്കമായി
എടത്വ പള്ളിയില്‍ എട്ടാമിടം ഇന്ന്
സിസ്റ്റർ ഡോ. റീറ്റ കോലംകണ്ണി പ്രൊവിൻഷ്യൽ സുപ്പീരിയർ
റണ്ണിംഗ് കോണ്‍ട്രാക്്ട് വിലയിരുത്താൻ പ്രത്യേക പരിശോധനാ സംഘം
‘ഇവിടെ അമ്മയാണു ദൈവം’
വ്യാജ റിക്രൂട്ട്മെന്റ് സ്ഥാപനം നടത്തി ലക്ഷങ്ങള്‍ തട്ടിയ സംഘം പിടിയില്‍
ടിടിഇക്ക് ക്രൂരമര്‍ദനം; യാത്രക്കാരന് അറസ്റ്റില്‍
മൂവാറ്റുപുഴയിൽ ഒന്‍പതുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ
മുഖ്യമന്ത്രിക്കെതിരേ വധഭീഷണി: കേസെടുത്തു
വീട് ആക്രണം: ഒന്നാം പ്രതി പി. മോഹനനെന്ന് സതീശൻ
നോർക്ക യുകെ വെയിൽസ് നഴ്സിംഗ് റിക്രൂട്ട്മെന്റ് ജൂണിൽ
പരീക്ഷാഹാളിൽ ക്രമക്കേട്: 112 വിദ്യാർഥികളുടെ പരീക്ഷ റദ്ദാക്കി
ന്യൂസിലൻഡിൽ ഉപരിപഠനം: അപേക്ഷിക്കാം
യംഗ് മൈന്‍ഡ്സ് ഇന്റര്‍നാഷണലിന് തുടക്കം
എസ്എസ്എൽസി സേ പരീക്ഷ 28 മുതൽ
കഥകളി പുരസ്കാരം ഫാക്ട് പത്മനാഭന്
ഹയർസെക്കൻഡറി ഏകജാലകം : അപേക്ഷാ സമർപ്പണം 16 മുതൽ
ലക്ഷക്കണക്കിന് ഫയലുകൾ ചുവപ്പുനാടയിൽ
സാധാരണ നിലയിലാകാതെ എയർ ഇന്ത്യ സർവീസുകൾ
വൈദ്യുതി ഉപയോഗം കുറഞ്ഞു
വിവാദ പരാമർശം: ആർഎംപി നേതാവിന്റെ വീടിനു നേരേ ബോംബേറ്
കനത്ത മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സ്ത്രീവിരുദ്ധ പരാമര്‍ശം തെറ്റ്: പ്രതിപക്ഷനേതാവ്
ഹരിഹരനെതിരേ ഡിവൈഎഫ്ഐ ഡിജിപിക്കു പരാതി നൽകി
സ്വയംഭരണപദവി : പെൺകുട്ടികൾക്കും സ്വാഗതം, പാലാ സെന്റ് തോമസിലേക്ക്
റവന്യു സെക്രട്ടറിയുടെ കാരണം കാണിക്കൽ നോട്ടീസ്പ്ര: തിഷേധവുമായി സിപിഐയുടെ സർവീസ് സംഘടന
എസ്. രാമചന്ദ്രൻ പിള്ളയുടെ മകൻ ബിപിൻ ചന്ദ്രൻ അന്തരിച്ചു
കത്തോലിക്ക കോണ്‍ഗ്രസ് സഭയുടെ തിളങ്ങുന്ന മാണിക്യം: മാര്‍ കല്ലറങ്ങാട്ട്
ന്യായീകരണത്തിനും ബാലൻസിംഗിനും ശ്രമിക്കില്ല; ഹരിഹരന്റെ പരാമർശം അനുചിതം: ഷാഫി പറമ്പിൽ
ഫിലിം ക്രിട്ടിക്സ് അവാർഡ്: ആട്ടം മികച്ച ചിത്രം
പാലക്കാട് ഡിവിഷൻ നിലനിർത്തണം: മന്ത്രി അബ്ദുറഹിമാൻ റെയിൽവേ മന്ത്രിക്ക് കത്തയച്ചു
അപകട- ആരോഗ്യ ഇൻഷ്വറൻസ്: വ്യാജ പ്രചാരണങ്ങൾ തള്ളണമെന്ന് കേരള സംഗീത നാടക അക്കാദമി
അധ്യാപകരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കണം: കെപിഎസ്ടിഎ
പിണറായിയുടെ വിദേശസഞ്ചാരം അണികളെ ഞെട്ടിപ്പിച്ചെന്ന് എം.എം. ഹസൻ
ഭിന്നശേഷി ജീവനക്കാരുടെ നിരാഹാര സമരം ജൂണ്‍ 19ന്
സർക്കാർ മേഖലയിൽ ബിഎസ്സി നഴ്സിംഗിന് 1020 സീറ്റുകൾ വർധിപ്പിച്ചു
റവ. ഡോ. ആന്റണി വാലുങ്കൽ വരാപ്പുഴ സഹായമെത്രാൻ
15 വരെ പരക്കെ വേനൽമഴയ്ക്കു സാധ്യത
വിരമിച്ച ശേഷവും കണ്ണൂർ വിസിയെ തുടരാൻ അനുവദിക്കുന്ന ഫയലിൽ ഗവർണർ ഒപ്പിടും
കെഎസ്ആർടിസി ഡ്രൈവർ-മേയർ തർക്കം; ഇരുട്ടിൽ തപ്പി പോലീസ്
കിടപ്പുരോഗിയായ പിതാവിനെ വാടകവീട്ടിൽ ഉപേക്ഷിച്ച് മകൻ
കാറിനു പിന്നിൽ ബൈക്കിടിച്ച് രണ്ടു യുവാക്കൾ മരിച്ചു
ഓൺലൈൻ തട്ടിപ്പുകാർക്ക് വ്യാജ സിം നൽകുന്ന പ്രതി പിടിയിൽ
വരള്‍ച്ചാ ദുരിതാശ്വാസം: സര്‍ക്കാരുകള്‍ ഇടപെടണമെന്ന് ഇന്‍ഫാം
ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളിക്ക് ബസിലിക്ക പദവി
ആനകളുടെ പുനരധിവാസം: ഭൂമി ഏറ്റെടുക്കും
കുടകിലെ കൊലപാതകം: പ്രതി അറസ്റ്റിൽ
എന്‍ഐടി വിദ്യാര്‍ഥികൾ ജീവനൊടുക്കിയ സംഭവം: പഠനസമ്മർദമെന്ന് സൂചന
കാറിൽ കടത്തിയ രണ്ടു കോടിയുടെ സ്വർണം പിടികൂടി
കത്തോലിക്ക കോൺഗ്രസ് ശക്തീകരിക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യം: മാർ ടോണി നീലങ്കാവിൽ
ഏബ്രഹാം മാടമാക്കല്‍ അവാര്‍ഡ് സി. രാധാകൃഷ്ണന്
വിദേശ നഴ്സിംഗ് പഠന സെമിനാര്‍ 18ന്
പിഡിഡിപി ലോകത്തിനു മാതൃക: ഗവര്‍ണര്‍
സീറോ മലബാർ സഭയുടെ വളർച്ചയ്ക്കു പിന്നിൽ സിഎംഐ സഭ: കർദിനാൾ മാർ ആലഞ്ചേരി
ക്രിമിനലുകൾക്കെതിരേ കർശന നടപടിയെടുക്കാൻ ഡിജിപി തയാറാകണമെന്ന് വി.ഡി. സതീശൻ
ഇന്നു ലോക മാതൃദിനം : അഞ്ചു തലമുറകളുടെ ഇരട്ടമധുരം നുകർന്ന് മേരി
ആശ്രിത നിയമനത്തിലെ സ്ഥാനക്കയറ്റം മാനദണ്ഡം എന്ത്?
വന്ദേഭാരത് എക്സ്പ്രസിന് നാളെ മുതൽ സമയമാറ്റം
ബിരുദം ഇനി നാലു വർഷം

More from other section
സിബിഎസ്ഇ 10, 12 ഫലം പ്രഖ്യാപിച്ചു; തിരുവനന്തപുരം മേഖല ഒന്നാമത്
National
ബെൽഗരോദിൽ മുറിവേറ്റു ; പ്രതിരോധമന്ത്രിയെ നീക്കി പുടിൻ
International
ടിവിയിൽ ചാനലുകൾക്കൊപ്പം ഇനി ഒടിടിയും
Business
കൂട്ടിയും കിഴിച്ചും
Sports

Latest News
മധ്യവയസ്കയെയും കൊച്ചുമകനെയും കൊന്നയാൾ അറസ്റ്റിൽ
സ്വവർഗരതിയെ എതിർത്തു; പിതാവിനെ കൊന്ന് കത്തിച്ച മകനും സുഹൃത്തും പിടിയിൽ
Latest News
മധ്യവയസ്കയെയും കൊച്ചുമകനെയും കൊന്നയാൾ അറസ്റ്റിൽ
സ്വവർഗരതിയെ എതിർത്തു; പിതാവിനെ കൊന്ന് കത്തിച്ച മകനും സുഹൃത്തും പിടിയിൽ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
തിരുവനന്തപുരം: നിലവിൽ ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ...
Top