മഹാരാഷ്ട്രയിൽ 17 വർഷത്തിനിടെ ജീവനൊടുക്കിയത് 26,339 കർഷകർ
Friday, December 15, 2017 2:31 PM IST
നാഗ്പുർ: മഹാരാഷ്ട്രയിൽ കഴിഞ്ഞ 17 വർഷത്തിനിടെ ജീവനൊടുക്കിയത് 26,339 കർഷകരാണ്. ഇതിൽ 12,805 പേർ കടക്കെണിയും വിളനാശവും മൂലം ജീവനൊടുക്കിയതാണ്. റവന്യു മന്ത്രി ചന്ദ്രകാന്ത് പാട്ടീൽ നിയമസഭയിൽ വ്യക്തമാക്കിയതാണ് ഈ കണക്കുകൾ.
മറാത്ത്വാഡ മേഖലയിലാണ് ഏറ്റവും അധികം കർഷകർ ജീവനൊടുക്കിയത്.
ഈ വർഷം മറാത്ത്വാഡയിൽ മാത്രം എണ്ണൂറോളം കർഷകർ ജീവനൊടുക്കി.