നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
2017-18 സാന്പത്തികവർഷം ഈ മാസം 31 നു അവസാനിക്കും. ഈ വർഷത്തെ വരുമാനത്തിൽനിന്നു കിഴിവുകൾ ലഭിക്കണമെങ്കിൽ നികുതിനിയമത്തിൽ അനുശാസിക്കുന്ന നിക്ഷേപപദ്ധതികളിൽ മാർച്ച് 31 നുമുന്പ് പണം നിക്ഷേപിക്കണം. ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്പോൾ നികുതിദായകന് മൊത്തവരുമാനത്തിൽനിന്നു ലഭിക്കുന്ന കിഴിവുകളെപ്പറ്റിയും അവയുടെ വകുപ്പുകളെപ്പറ്റിയും.
വകുപ്പ് 80 സി അനുസരിച്ച് :
ഈ വകുപ്പനുസരിച്ച് നികുതിദായകനു ലഭിക്കുന്ന പരമാവധി കിഴിവ് 1,50,000 രൂപയാണ്. താഴെപ്പറയുന്ന നിക്ഷേപപദ്ധതികളിൽ പണം നിക്ഷേപിച്ചാലാണ് നികുതിദായകന് ഈ വകുപ്പനുസരിച്ച് കിഴിവ് ലഭിക്കുക.
1) പ്രൊവിഡന്റ് ഫണ്ട് : ശന്പളക്കാരായ നികുതിദായകരുടെ കാര്യത്തിൽ ശന്പളത്തിൽ നിന്നും നിശ്ചിത തുക പ്രൊവിഡന്റ് ഫണ്ടിലേക്ക് പിടിക്കാറുണ്ട്. നികുതിദായകനും തൊഴിലുടമയും പ്രൊവിഡന്റ് ഫണ്ടിലേക്ക് നിക്ഷേപിക്കുന്നുണ്ടെങ്കിലും നികുതിദായകന്റെ നിക്ഷേപത്തിനാണ് മൊത്തവരുമാനത്തിൽ നിന്ന് കിഴിവ് ലഭിക്കുന്നത്. പ്രൊവിഡന്റ് ഫണ്ടിൽ നിന്നു ലഭിക്കുന്ന പലിശയ്ക്കും നികുതിയിൽനിന്ന് ഒഴിവുണ്ട്.
2) പബ്ലിക് പ്രൊവിഡന്റ് ഫണ്ട് : നിലവിൽ ഇവയ്ക്ക് 7.8% പലിശ ലഭിക്കുന്നതാണ്. ഈ നിക്ഷേപങ്ങൾക്കും നികുതിയിൽനിന്നുംഒഴിവ് ലഭിക്കുന്നതാണ്.
3) ലൈഫ് ഇൻഷ്വറൻസ് പ്രീമിയം : ഭാര്യ/ഭർത്താവ്, കുട്ടികൾ എന്നിവരുടെ പേരിൽ അടയ്ക്കുന്ന ഇൻഷുറൻസ് പ്രീമിയത്തിനാണ് കിഴിവ് ലഭിക്കുന്നത്. മാതാപിതാക്കളുടെ പേരിൽ ഇൻഷുറൻസ് പ്രീമിയം അടച്ചാൽ അതിന് കിഴിവ് ലഭിക്കുന്നതല്ല.
4) ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം (ഇഎൽഎസ്എസ്) : ഓഹരി നിക്ഷേപവുമായി ബന്ധപ്പെട്ട് ബാങ്കുകളും മറ്റും നടത്തുന്ന മ്യൂച്വൽ ഫണ്ടുകളാണ് ഇവ. ഇവയ്ക്ക് ഗ്യാരന്റീഡ് ആയിട്ടുള്ള ഡിവിൻഡ് ലഭിക്കുന്നതല്ല. ഓഹരി വിപണിയുടെ വ്യതിയാനങ്ങളനുസരിച്ച് ലഭിക്കുന്ന ഡിവിഡൻഡിനു മാറ്റം വന്നേക്കാം.
5) ഭവനവായ്പയുടെ മുതലിലേക്കുള്ള തിരിച്ചടവ് : ബാങ്കുകളിൽനിന്നും ധനകാര്യസ്ഥാപനങ്ങളിൽ നിന്നും ഹൗസിംഗ് സൊസൈറ്റികളിൽനിന്നും വീടു പണിയുന്നതിനും വാങ്ങുന്നതിനും എടുത്തിട്ടുള്ള വായ്പകൾ തിരിച്ചടയ്ക്കുന്പോൾ പ്രസ്തുത തുകയ്ക്ക് പരമാവധി 1,50,000 രൂപവരെ 80 സി വകുപ്പ് അനുസരിച്ച് കിഴിവ് ലഭിക്കുന്നതാണ്. കിഴിവ് ലഭിക്കണമെങ്കിൽ ഭവനനിർമാണം പൂർത്തിയാക്കിയിരിക്കണം. കൂടാതെ ഭവനം അഞ്ചു വർഷത്തേക്ക് വിൽക്കാനും പാടില്ല. പൂർത്തിയാക്കാത്ത വീടിന്റെ തിരിച്ചടവിന് ആനുകൂല്യം ലഭിക്കുന്നതല്ല.
6) വീട് വാങ്ങുന്പോൾ ഉണ്ടാകുന്ന സ്റ്റാന്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ചാർജും : - വീട് വാങ്ങുന്പോൾ ചെലവാകുന്ന സ്റ്റാന്പ് ഡ്യൂട്ടിയും അതിന്റെ രജിസ്ട്രേഷൻ ചാർജും 80 സി വകുപ്പ് അനുസരിച്ച് കിഴിവിനർഹമാണ്
7) സുകന്യ സമൃദ്ധി അക്കൗണ്ട് : പെണ്കുട്ടികൾക്കുവേണ്ടിയുള്ള നിക്ഷേപ ആനുകൂല്യമാണ് ഇത്. പെണ്കുട്ടിയുടെ പേരിൽ (പരമാവധി രണ്ടു പെണ്കുട്ടികൾ, ഇരട്ടകളാണെങ്കിൽ മൂന്ന്) ഈ സ്കീമിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് പ്രതിവർഷം 1,50,000 രൂപ വരെ ആനുകൂല്യം ലഭിക്കുന്നതാണ്. 14 വർഷത്തെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഉയർന്ന നിരക്കിൽ പലിശ ലഭിക്കുന്നതും പലിശയ്ക്ക് നികുതിയിൽനിന്ന് ഒഴിവ് ലഭിക്കുന്നതുമാണ്.
8) നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻ.എസ്.സി. ഇഷ്യു) :- നിലവിൽ 5 വർഷത്തെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് യഥാക്രമം 7.9% നിരക്കിൽ പലിശ ലഭിക്കുന്നതാണ്. പരമാവധി നിക്ഷേപിക്കാവുന്ന തുകയ്ക്ക് ലിമിറ്റ് നിശ്ചയിച്ചിട്ടില്ല. ചുരുങ്ങിയ തുക 100 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. കാലാവധി പൂർത്തിയാകുന്നതിനുമുന്പ് നികുതിദായകൻ മരണപ്പെട്ടാൽ മാത്രമേ പിൻവലിക്കാൻ സാധിക്കൂ. ലഭിക്കുന്ന പലിശ നികുതിവിധേയമാണെങ്കിലും റീ ഇൻവെസ്റ്റ് ചെയ്യുന്നതിനാൽ നികുതി ഒഴിവ് ലഭിക്കുന്നതാണ്.
9) അഞ്ചു വർഷത്തേക്കുള്ള ബാങ്ക് ഡിപ്പോസിറ്റുകൾ:- അഞ്ചു വർഷക്കാലാവധിക്ക് ടാക്സ് സേവിംഗ്സ് ഫിക്സഡ് ഡിപ്പോസിറ്റിൽ നിക്ഷേപിച്ചാൽ നികുതി ആനുകൂല്യം ലഭിക്കുന്നതാണ്.
10) അഞ്ചു വർഷത്തേക്കുള്ള പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റ് : സാധാരണഗതിയിൽ പോസ്റ്റ് ഓഫീസ് ഡിപ്പോസിറ്റുകൾ ഒരു വർഷം മുതലുള്ള കാലാവധികളിൽ ലഭ്യമാണെങ്കിലും അഞ്ച് വർഷത്തെ കാലാവധിയിലുള്ള നിക്ഷേപങ്ങൾക്കു മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ. ഉയർന്ന പലിശ നേടിത്തരുന്ന ഈ നിക്ഷേപ പദ്ധതിക്ക് ലഭിക്കുന്ന പലിശക്ക് നികുതി ഇളവ് ഉണ്ടാകുന്നതല്ല.
11) സീനിയർ സിറ്റിസണ് സേവിംഗ്സ് സ്കീം 2004 : മുതിർന്ന പൗരന്മാർക്കുവേണ്ടിയുള്ള ഈ നിക്ഷേപ പദ്ധതിക്ക് 8.4% പലിശ ലഭിക്കുന്നതോടൊപ്പം 80 സി വകുപ്പിൽ ആനുകൂല്യവും ലഭിക്കുന്നതാണ്. വോളണ്ടറി റിട്ടയർമെന്റ് സ്കീമിൽ റിട്ടയർ ചെയ്തിരിക്കുന്ന നികുതിദായകർക്കുള്ള പ്രായപരിധി 55 വയസ്സാണ്.
12) നബാർഡ് റൂറൽ ബോണ്ട്സ് : നബാർഡിന്റെ റൂറൽ ബോണ്ടുകൾക്ക് മാത്രം 80 സി അനുസരിച്ചുള്ള ആനുകൂല്യം ലഭിക്കുന്നതാണ്.
13) യൂണിറ്റ് ലിങ്ക്ഡ് ഇൻഷ്വറൻസ് പ്ലാൻ :- ഇവയ്ക്കും 80 സി വകുപ്പ് അനുസരിച്ച് ആനുകൂല്യം ലഭിക്കുന്നതാണ്.
14) കുട്ടികളുടെ ട്യൂഷൻ ഫീസ് : ഈയിനത്തിൽ ചെലവാകുന്ന തുകയ്ക്ക് കിഴിവ് ലഭിക്കുന്നതാണ് (പരമാവധി 2 കുട്ടികൾ).
മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ നിക്ഷേപങ്ങൾക്കുംകൂടി പരമാവധി 1,50,000 രൂപയുടെ ആനുകൂല്യം ലഭിക്കുന്നതാണ്.
വകുപ്പ് 80 സി.സി.ഡി.(1 ബി) അനുസരിച്ച് എൻ.പി.എസിൽ
എൻപിഎസി(നാഷണൽ പെൻഷൻ സ്കീം) ലേക്കും അടൽ പെൻഷൻ യോജനയിലേക്കും നിക്ഷേപിക്കുന്ന തുകയ്ക്ക് പരമാവധി 50,000 രൂപ വരെ ആനുകൂല്യം ലഭിക്കുന്നതാണ്. ഇതിൽ എംപ്ലോയർ കോണ്ട്രിബ്യൂഷനും (80 സിഡിഡി-(2)) ഉൾപ്പെടുത്താം.
വകുപ്പ് 80 ടിടിഎ (സേവിംഗ്സ് ബാങ്കിൽനിന്ന് ലഭിക്കുന്ന പലിശയ്ക്ക്)
സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽനിന്ന് ലഭിക്കുന്ന പലിശയ്ക്ക് പരമാവധി 10,000 രൂപ വരെ നികുതി ആനുകൂല്യം ലഭിക്കുന്നതാണ്. ഇത് വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും ലഭിക്കും. ഫിക്സഡ് ഡിപ്പോസിറ്റുകളിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് നികുതി ആനുകൂല്യം ലഭിക്കില്ലായെന്നുള്ളത് ശ്രദ്ധേയമാണ്.
വകുപ്പ് 80 ഇ അനുസരിച്ച് വിദ്യാഭ്യാസവായ്പയുടെ പലിശയ്ക്ക്
ഉന്നതവിദ്യാഭ്യാസത്തിനുവേണ്ടിയെടുക്കുന്ന വിദ്യാഭ്യാസ വായ്പയുടെ പലിശയടക്കുന്ന തുകയ്ക്ക് മൊത്തവരുമാനത്തിൽ നിന്നും കിഴിവ് ലഭിക്കുന്നതാണ്. തിരിച്ചടവ് കാലാവധി എട്ടു വർഷത്തിൽ കൂടാൻ പാടില്ല. ഉയർന്ന പരിധിയില്ല.
വകുപ്പ് 80 ഇഇ അനുസരിച്ച് ഭവനവായ്പയുടെ പലിശയ്ക്ക് ആനുകൂല്യം
ഈ ആനുകൂല്യം ലഭിക്കുന്നതിന് താഴെപ്പറഞ്ഞിട്ടുള്ള നിബന്ധനകൾ ബാധകമാണ്.
1) നിലവിൽ നികുതിദായകന്റെ പേരിൽ മറ്റു വീടുകൾ ഉണ്ടായിരിക്കാൻ പാടില്ല.
2) ഭവനവായ്പ 2016-17 വർഷത്തിലോ അതിനു ശേഷമോ എടുത്തതായിരിക്കണം.
3) വീടിന്റെ മൂല്യം 50 ലക്ഷം രൂപയിൽ കൂടുതലാകാനും ഭവനവായ്പ 35 ലക്ഷത്തിൽ കൂടുതലാകാനും പാടില്ല.
വകുപ്പ് 80 ജിജി അനുസരിച്ച് വീട്ടുവാടകയ്ക്കു ലഭിക്കുന്ന ആനുകൂല്യം
നികുതിദായകന്റെ പേരിലോ, ഭാര്യയുടെ പേരിലോ, മൈനർ ആയിട്ടുള്ള കുട്ടികളുടെ പേരിലോ ജോലി ചെയ്യുന്ന സ്ഥലത്ത് വീടില്ലായെങ്കിൽ നല്കുന്ന വീട്ടുവാടകയ്ക്ക് നിബന്ധനകൾക്ക് വിധേയമായി 5000 രൂപ വരെ പ്രതിമാസ ആനുകൂല്യം ലഭിക്കുന്നതാണ്. 2016-17 സാന്പത്തിക വർഷം മുതലാണ് പ്രസ്തുത തുക 5000 രൂപയിലേക്ക് ഉയർത്തിയിയത്.
വകുപ്പ് 80 ഡി അനുസരിച്ച് മെഡിക്ലെയിം പോളിസികൾ
25000 രൂപ വരെയാണ് സാധാരണ മെഡിക്ലെയിം പോളിസി അനുസരിച്ച് ആനുകൂല്യം ലഭിക്കുന്നത്. എന്നാൽ മുതിർന്ന പൗരന്മാർക്ക് ഇത് 30,000 രൂപയായി വർധിപ്പിച്ചിട്ടുണ്ട്. കൂടാതെ മാതാപിതാക്കളുടെ പേരിൽ പ്രസ്തുത ഇൻഷുറൻസ് എടുക്കുകയാണെങ്കിൽ അധികമായി 25000 രൂപയുടെയും (മുതിർന്ന പൗരന്മാരാണെങ്കിൽ 30,000 രൂപയുടെയും) നികുതി ആനുകൂല്യം ലഭിക്കുന്നതാണ്.
വകുപ്പ് 80 ഡിഡി അനുസരിച്ച് വൈകല്യമുള്ള ബന്ധുവിനുവേണ്ടി യുള്ള മെഡിക്കൽ ചെലവുകൾ
വൈകല്യം 80% താഴെയും 40% മുകളിലുമുള്ള ബന്ധുവിന്റെ മെഡിക്കൽ ചിലവിലേക്ക് ചിലവാകുന്ന തുകയ്ക്ക് പരമാവധി 75000 രൂപ വരെ നിബന്ധനകൾക്ക് വിധേയമായി ആനുകൂല്യം ലഭിക്കുന്നതാണ്. എന്നാൽ വൈകല്യം 80% മുകളിലാണെങ്കിൽ പ്രസ്തുത തുക പരമാവധി 1,25,000 രൂപയാണ്. ഇത് അവകാശപ്പെടാൻ റിട്ടേണിനോടൊപ്പം ഫോം നന്പർ 10 ഐഎയും ഫയൽ ചെയ്യണം.
വകുപ്പ് 80 ജി അനുസരിച്ചുള്ള സംഭാവനകൾ നൽകുന്നതിനുള്ള ആനുകൂല്യം
ഈ വകുപ്പനുസരിച്ച് സംഭാവനകൾ നൽകുന്ന തുകയ്ക്ക് 50% / 100% വരെ കിഴിവുകൾ ലഭിക്കുന്നതാണ്. എന്നാൽ ഇത്തരത്തിൽ ആനുകൂല്യം ലഭിക്കണമെങ്കിൽ 2000 രൂപയ്ക്കുമുകളിലുള്ള തുക ക്യാഷ് ആയി നല്കാൻ പാടുള്ളതല്ല.
വകുപ്പ് 80 യു അനുസരിച്ച് ശാരീരിക വൈകല്യമുള്ളയാൾക്ക് ലഭിക്കുന്ന ആനുകൂല്യം
ഈ വകുപ്പനുസരിച്ച് ഏതെങ്കിലും വിധത്തിൽ വൈകല്യം അനുഭവിക്കുന്നയാൾക്ക് 75000 രൂപ വരെ കിഴിവ് ലഭിക്കുന്നതാണ്. എന്നാൽ ഗുരുതരമായ ശാരീരിക വൈകല്യമാണെങ്കിൽ 1,25,000 രൂപവരെ കിഴിവ് ലഭിക്കുന്നതാണ്.
എന്നാൽ ഇത്തരത്തിൽ 125000 രൂപ വരെ ആനുകൂല്യം ലഭിക്കുവാൻ ഗവണ്മെന്റ് ഡോക്ടറുടെ കൈയിൽനിന്നും സർട്ടിഫിക്കറ്റ് ലഭിക്കേണ്ടതായിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.