ഇന്ത്യന്‍ ടീം ഇതുവരെയായില്ല
Thursday, August 9, 2018 12:13 AM IST
ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസ് തുടങ്ങാന്‍ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ ഇന്ത്യന്‍ ടീം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര കായിക മന്ത്രാലയത്തിനായിട്ടില്ല. ജക്കാര്‍ത്തയും പാലെംബാംഗുമാണ് 18-ാമത് ഏഷ്യന്‍ ഗെയിംസിനു വേദിയാകുന്നത്.
മാറ്റങ്ങൾക്കും വെട്ടിത്തിരുത്തലുകള്ക്കുംശേഷം ഗെയിംസിനുള്ള ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് 575 അത്ലറ്റുകളുടെയും 213 ഓഫീഷ്യല്‍സിന്റെയും പേര് മന്ത്രാലയത്തിനു സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതുവരെയായിട്ടും മന്ത്രാലയം അനുമതിയൊന്നും നല്‍കിയിട്ടില്ല.