കുസാറ്റ് എല്‍എല്‍ബിക്കു സ്ഥിരം അധ്യാപകരായി
Wednesday, August 20, 2014 12:16 AM IST
കൊച്ചി: കൊച്ചിന്‍ യൂണിവേഴ്സിറ്റിയിലെ എല്‍എല്‍ബി കോഴ്സിനു സ്ഥിരം അധ്യാപകര്‍ക്കു നിയമന ഉത്തരവു നല്‍കിയെന്നു യൂണിവേഴ്സിറ്റി ഹൈക്കോടതിയില്‍ അറിയിച്ചു. സ്ഥിരം അധ്യാപകനിയമനം നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ച് എല്‍എല്‍ബി വിദ്യാര്‍ഥിയായ മന്‍സൂര്‍ അലി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണു കുസാറ്റ് അഭിഭാഷകന്റെ വിശദീകരണം. വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജി തീര്‍പ്പാക്കി.