ആയുര്‍വേദ മിക്സ് പ്ളസ് കഷായ സോപ്പ് ലൈഫ് അച്ചീവ്മെന്റ് അവാര്‍ഡ് നല്‍കി
Tuesday, March 3, 2015 12:22 AM IST
തിരുവനന്തപുരം: ആയുര്‍വേദിക് പ്ളസ് കഷായസോപ്പ് കമ്പനി കേരളത്തിലെ തനതു കലകളിലെ മുതിര്‍ന്ന കലാകാരന്മാരെ ആദരിക്കുന്നതിന്റെ ഭാഗമായി കഥകളി വേഷക്കാരനായ വാസുദേവ പിഷാരടി, കഥകളി ചമയക്കാരനായ അപ്പുണ്ണി തരകന്‍ എന്നിവര്‍ക്ക് ലൈഫ് അച്ചീവ്മെന്റ് അവാര്‍ഡ് സമ്മാനിച്ചു.സമ്മേളനം കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വൈസ് പ്രസിഡന്റ് പി.എസ്. സിംപ്സണ്‍ ഉദ്ഘാടനം ചെയ്തു. സൂപ്പര്‍ സ്റോക്കിസ്റ്റ് പി.എസ്. ജോണി അധ്യക്ഷത വഹിച്ചു. ആയൂര്‍വേദ മിക്സ് പ്ളസ്് കഷായസോപ്പ് എംഡി ശ്രീകലാ മോഹന്‍ മാനേജിംഗ് പാര്‍ട്ണര്‍ കെ.മോഹന്‍കുമാര്‍, മാര്‍ക്കറ്റിംഗ്് ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ സുഭാഷ് പുഴയ്ക്കല്‍, ഷെവ. സി.കെ. ചാക്കുണ്ണി എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.