ഡിസ്നി കതിർമണ്ഡപത്തിലേക്ക്
Friday, August 26, 2016 12:26 PM IST
തിരുവനന്തപുരം: യുവ സിനിമതാരം ഡിസ്നി കതിർമണ്ഡപത്തിലേക്ക്. തിരുവനന്തപുരം മാർ ബസേലിയോസ് കോളജിലെ മുൻ അധ്യാപകനും ദുബായ് എമിറേറ്റ്സ് കമ്പനിയിലെ എൻജിനിയറും ആയിരുന്ന ഡിസ്നി പ്രശസ്ത സാഹിത്യകാരനും തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ മലയാള വിഭാഗം മേധാവിയും ആയിരുന്ന പ്രഫ. പി.സി. ദേവസ്യായുടെ കൊച്ചുമകനാണ്. പിതാവ് ജെയിംസ്, അമ്മ ടെസി. വധു മിഷ തലയോലപ്പറമ്പ് പുത്തനങ്ങാടി പി.വി തോമസിന്റെയും ലൂസിയുടെയും മകളാണ്. ഇന്നു തിരുവനന്തപുരം ലൂർദ് പള്ളിയിലാണു വിവാഹം.


ഹൗസ് നമ്പർ 13 എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ഡിസ്നി രണ്ടു തമിഴ് സിനിമകൾ അടക്കം 20 ഓളം ചിത്രങ്ങളിൽ വേഷമിട്ടു. ദോസ്തോയ്വ്സ്കിയുടെ കഥയെ ആധാരമാക്കി മുഹമ്മദ് റാഫി നിർമിച്ച വെളുത്ത രാത്രികൾ എന്ന ചിത്രത്തിൽ നായകനായി. മുഖപടങ്ങൾ, രാഹുൽ മാധവ് നായകനാകുന്ന ഒരു ചിത്രം എന്നിവയിൽ ഇപ്പോൾ അഭിനയിക്കുന്നു.