കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ചു കൺസോർഷ്യം ഓഫ് ഇന്ത്യൻ പെട്രോളിയം ഡീലേഴ്സ് രാജ്യവ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി ഓൾ കേരളാ ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സിന്റെ നേതൃത്വത്തിൽ കേരളത്തിലെ പെട്രോൾ പമ്പുകളിൽ ഇന്നലെ രാത്രി ഏഴു മുതൽ 15 മിനിറ്റ് നേരം പമ്പിലെ ലൈറ്റുകൾ അണച്ചും വിൽപന നിർത്തിവച്ചും അന്ധകാര സമരം നടത്തി.