കാ​ട്ടു​പ​ന്നി​യി​ടി​ച്ച്‌ ബൈ​ക്ക് യാ​ത്രി​ക​നു പ​രി​ക്ക്
കാ​ട്ടു​പ​ന്നി​യി​ടി​ച്ച്‌ ബൈ​ക്ക്  യാ​ത്രി​ക​നു പ​രി​ക്ക്
Monday, April 29, 2024 12:39 AM IST
നെ​ടു​ങ്ക​ണ്ടം: തൂ​ക്കു​പാ​ലം പു​ഷ്പ​ക്ക​ണ്ട​ത്ത് കാ​ട്ടു​പ​ന്നി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്ക്.​ പു​ഷ്പ​ക്ക​ണ്ടം പാ​ല​പ്പു​ഴ​യ​ത്ത് ഓ​മ​ന​ക്കു​ട്ട​ന്‍റെ മ​ക​ൻ ബി​നീ​ഷി (26)നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തേ​ടെ ബി​നി​ഷ് തൂ​ക്കു​പാ​ല​ത്തി​നു പോ​കു​ന്ന വ​ഴി ബൈ​ക്കി​ൽ പ​ന്നി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തൊ​ട്ടു പി​ന്നാ​ലെ മ​റ്റൊ​രു പ​ന്നി​യും ഉ​ണ്ടാ​യി​രു​ന്നു.

കാ​ലി​ന് സാ​ര​മാ​യ പ​രി​ക്കേ​റ്റ ബി​നീ​ഷി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വാ​ഹ​ന​ത്തി​നും കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. പു​ഷ്പ​ക്ക​ണ്ട​ത്ത് കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.