സാങ്കേതിക തകരാർ: ഗൾഫിലേക്കുള്ള രണ്ട് വിമാനങ്ങൾ വൈകി
സാങ്കേതിക തകരാർ: ഗൾഫിലേക്കുള്ള രണ്ട് വിമാനങ്ങൾ വൈകി
Monday, April 29, 2024 4:20 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: സാ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​റി​​​നെ തു​​​ട​​​ർ​​​ന്ന് കൊ​​​ച്ചി രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​നി​​​ന്നു ഗ​​​ൾ​​​ഫി​​​ലേ​​​ക്കു​​​ള്ള ര​​​ണ്ട് എ​​​യ​​​ർ ഇ​​​ന്ത്യ വി​​​മാ​​​ന​​​ങ്ങ​​​ൾ മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ വൈ​​​കി.

ഷാ​​​ര്‍​ജ​​​യി​​​ലേ​​​ക്കും മ​​​സ്ക​​​റ്റി​​​ലേ​​​ക്കു​​​മു​​​ള്ള വി​​​മാ​​​ന​​​ങ്ങ​​​ളാ​​​ണ് വൈ​​​കി​​​യ​​​ത്. യാ​​​ത്ര​​​ക്കാ​​​ർ എ​​​ട്ട് മ​​​ണി​​​ക്കൂ​​​റോ​​​ളം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ കു​​​ടു​​​ങ്ങി. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ 2.15ഓ​​​ടെ ഷാ​​​ര്‍​ജ​​​യി​​​ലേ​​​ക്കു​​​ള്ള വി​​​മാ​​​നം പു​​​റ​​​പ്പെ​​​ടു​​​ന്ന​​​തി​​​ന് തൊ​​​ട്ടു​​​മു​​​ന്പാ​​​ണ് ത​​​ക​​​രാ​​​ര്‍ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​ത്. തു​​​ട​​​ർ​​​ന്ന് രാ​​​വി​​​ലെ എ​​​ട്ട​​​ര​​​യോ​​​ടെ മ​​​റ്റൊ​​​രു വി​​​മാ​​​ന​​​ത്തി​​​ല്‍ യാ​​​ത്ര​​​ക്കാ​​​രെ ഷാ​​​ര്‍​ജ​​​യി​​​ലേ​​​ക്ക് അ​​​യ​​​ച്ചു.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 8.30ന് ​​​മ​​​സ്ക​​​റ്റി​​​ലേ​​​ക്ക് പു​​​റ​​​പ്പെ​​​ടേ​​​ണ്ടി​​​യി​​​രു​​​ന്ന വി​​​മാ​​​ന​​​ത്തി​​​ലും സാ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​ർ ക​​​ണ്ടെ​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.