10 കി​ലോ​യിലേ​റെ ഭാ​ര​മു​ള്ള ഗ​ര്‍​ഭാ​ശ​യമു​ഴ നീ​ക്കം ചെ​യ്തു
10 കി​ലോ​യിലേ​റെ ഭാ​ര​മു​ള്ള  ഗ​ര്‍​ഭാ​ശ​യമു​ഴ നീ​ക്കം ചെ​യ്തു
Friday, May 3, 2024 12:44 AM IST
തി​രു​വ​ന​ന്ത​പു​രം: വ​യ​റു​വേ​ദ​ന​യു​മാ​യെ​ത്തി​യ യു​വ​തി​യു​ടെ വ​യ​റ്റി​ല്‍​നി​ന്നു 10 കി​ലോ​ഗ്രാ​മി​ലേ​റെ ഭാ​ര​മു​ള്ള മു​ഴ നീ​ക്കം ചെ​യ്ത് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ്. മ​ല​പ്പു​റം മൂ​ന്നി​യൂ​ര്‍ സ്വ​ദേ​ശി​യാ​യ നാ​ൽ​പ്പ​ത്തി​മൂ​ന്നു​കാ​രി​ക്കാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​ങ്കീ​ര്‍​ണ ശ​സ്ത്ര​ക്രി​യ ന​ട​ത്തി ഗ​ര്‍​ഭാ​ശ​യ​മു​ഴ നീ​ക്കം ചെ​യ്ത​ത്.

36 സെ​ന്‍റി​മീ​റ്റ​ര്‍ നീ​ള​വും 33 സെ​ന്‍റി​മീ​റ്റ​ര്‍ വീ​തി​യു​മു​ള്ള ഗ​ര്‍​ഭാ​ശ​യ​മു​ഴ മൂ​ന്ന് മ​ണി​ക്കൂ​ര്‍ നീ​ണ്ട ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യാ​ണു നീ​ക്കം ചെ​യ്ത​ത്. ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് തീ​വ്ര​പ​രി​ച​ര​ണ​ത്തി​ല്‍ ക​ഴി​യു​ന്ന യു​വ​തി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.

ഒ​രാ​ഴ്ച മു​മ്പ് വ​യ​റു​വേ​ദ​ന​യു​മാ​യാ​ണ് യു​വ​തി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യ്ക്കെ​ത്തി​യ​ത്. വ​യ​ർ വീ​ർ​ത്ത​തൊ​ഴി​കെ മ​റ്റ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും ക​ണ്ടി​ല്ല. അ​ള്‍​ട്രാ​സൗ​ണ്ട്, എം​ആ​ര്‍​ഐ സ്‌​കാ​നിം​ഗ് തു​ട​ങ്ങി​യ പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് ഗ​ര്‍​ഭാ​ശ​യ​മു​ഴ​യാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്.

ര​ക്ത​യോ​ട്ടം കൂ​ടു​ത​ലു​ള്ള മു​ഴ​യാ​യ​തി​നാ​ല്‍ അ​തീ​വ സ​ങ്കീ​ര്‍​ണ​മാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ. ര​ക്ത​സ്രാ​വം ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ ഗ​ര്‍​ഭാ​ശ​യ​ത്തി​ലേ​ക്കു​ള്ള ര​ക്ത​ക്കു​ഴ​ലു​ക​ള്‍ ശ​സ്ത്ര​ക്രി​യ​യു​ടെ തു​ട​ക്ക​ത്തി​ല്‍​ത​ന്നെ തു​ന്നി​ച്ചേ​ര്‍​ത്തി​രു​ന്നു. ര​ക്ത​സ്രാ​വ​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ല്‍ ക​ണ്ട് ര​ക്തം ശേ​ഖ​രി​ച്ചു വ​ച്ചി​രു​ന്നെ​ങ്കി​ലും ന​ല്‍​കേ​ണ്ടി​വ​ന്നി​ല്ല. ശ​സ്ത്ര​ക്രി​യ പൂ​ര്‍​ണ വി​ജ​യ​മാ​യി​രു​ന്നു.

ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം കാ​ന്‍​സ​ര്‍ സ്പെ​ഷ​ലി​സ്റ്റ് ഡോ. ​സ​ന്തോ​ഷ് കു​ര്യാ​ക്കോ​സ്, ഡോ. ​അ​മ്മു മോ​ഹ​ന്‍, ഡോ. ​ഐ​ശ്വ​ര്യ ഗൗ​തം, ഡോ. ​അ​ഞ്ജ​ന, അ​ന​സ്ത്യേ​ഷ്യ വി​ഭാ​ഗം ഡോ. ​ബി​നു സാ​ജി​ദ്, ഡോ. ​സോ​നു എ​സ്.​എ., സ്റ്റാ​ഫ് ന​ഴ്സ് സ​രി​ത സി.​എ​സ്., സി​ജി​മോ​ള്‍ ജോ​ര്‍​ജ്, ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് അ​ശോ​ക​ന്‍ വി.​കെ. എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജ്യോ​തി ര​മേ​ശ് ച​ന്ദ്ര​ന്‍ ശ​സ്ത്ര​ക്രി​യ​യ്ക്ക് മേ​ല്‍​നോ​ട്ടം വ​ഹി​ച്ചു.

ശ​സ്ത്ര​ക്രി​യ​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ മു​ഴു​വ​ന്‍ ടീ​മി​നെ​യും ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​ഭി​ന​ന്ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.