ചെന്നൈ: കൂടംകുളം ആണവനിലയം വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ അറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡ് അനുമതി നല്‍കി. 1000 മെഗാവാട്ടിന്റെ ഒന്നാമത്തെ റിയാക്ടര്‍ പ്രവര്‍ത്തിപ്പിക്കാനാണ് അനുമതി.

അറ്റകുറ്റപ്പണിക്കും ചില നിര്‍ബന്ധ പരിശോധനയ്ക്കുമാണു റിയാക്ടറിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നത്.