ഇംഫാല്‍: മേഘാലയ ഗവര്‍ണര്‍ കെ.കെ. പോള്‍ മണിപ്പൂര്‍ ആക്ടിംഗ് ഗവര്‍ണറായി ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. മണിപ്പൂര്‍ ചീഫ് ജസ്റീസ് ലക്ഷ്മി കാന്ത് മഹാപത്രയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രി, മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.