പെഷവാര്‍ ആക്രമണം: ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
Saturday, December 20, 2014 12:24 AM IST
ന്യൂഡല്‍ഹി: പാക്കിസ്ഥാനി ലെ സൈനിക സ്കൂളിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അതീവ ജാഗ്രതാ നിര്‍ദേശം ന ല്കി. അടുത്ത വര്‍ഷം ആദ്യം വരെ കര്‍ശന സുരക്ഷ തു ടരാനാണു നിര്‍ദേശം നല്കിയിരിക്കുന്നത്.

ആഭ്യന്തരയാത്രക്കാര്‍ ക്കും വിദേശികള്‍ക്കും ബുദ്ധിമുട്ടുണ്ടാകാത്തവിധം വിമാനത്താവള ടെര്‍മിനലിനു പുറത്തും സുരക്ഷ കര്‍ശന മാക്കണമെന്നാണു നിര്‍ദേ ശം. വിമാനത്താവളത്തിലേ ക്ക് കര്‍ശന പരിശോധന യ്ക്കു ശേഷമാണ് വാഹ ന ങ്ങള്‍ കടത്തിവിടുന്നത്. ബോം ബ് സ്ക്വാഡ്, ക്വിക്ക് റിയാക്ഷന്‍ ടീം എന്നിവര്‍ ക്കും അതീവ ജാഗ്രതാ നിര്‍ദേശം നല്കിയിട്ടുണ്ട്.


വിമാനത്തിലേക്കു ഭക്ഷണം എത്തിക്കുന്ന കാറ്ററിംഗ് സര്‍വീസ് ഏജന്‍സികളെയും കര്‍ശനമായി നിരീക്ഷിക്കും. വിമാനത്താവളങ്ങളിലെ സിസിടിവി കാമറകള്‍ കാര്യക്ഷമമാക്കാനും മന്ത്രാലയം നിര്‍ദേശം നല്കിയിട്ടുണ്ട്. പെഷവാര്‍ ആക്രമണവും അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ സന്ദര്‍ശനവും കണക്കിലെത്താണു സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.