ബാഹുബലി ഓസ്കറില്‍ പങ്കെടുത്തേക്കും
ബാഹുബലി ഓസ്കറില്‍ പങ്കെടുത്തേക്കും
Monday, August 31, 2015 12:48 AM IST
ന്യൂഡല്‍ഹി: അടുത്തവര്‍ഷത്തെ ഓസ്കര്‍ അന്താരാഷ്ട്ര സിനിമ അവാര്‍ഡിനുള്ള മത്സരത്തിലേക്ക് ഇന്ത്യയില്‍നിന്ന് തെലുങ്ക് ചിത്രം ബാഹുബലി തെരഞ്ഞെടുക്കപ്പെട്ടേക്കും . ഓസ്കറിനുള്ള ഔദ്യോഗിക എന്‍ട്രി എന്ന നിലയില്‍ ചിത്രത്തെ തെരഞ്ഞെടുക്കുന്നതു സംബന്ധിച്ചു തെലുങ്ക് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രഖ്യാപനം നടത്തിയെങ്കിലും സ്ഥിരീകരണം ഇനിയും ഉണ്ടാവേണ്ടതുണ്ട്. മുതിര്‍ന്ന നടന്‍ അമോല്‍ പലേക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ പാനല്‍ നാല്‍പ്പത്തഞ്ചോളം ചിത്രങ്ങള്‍ കണ്ടു വിലയിരുത്തിയതിനു ശേഷമേ അന്തിമ തിരൂമാനം പ്രഖ്യാപിക്കുകയുള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.