കൊഹിമ: നാഗാലാന്‍ഡിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായിരുന്ന സെന്റിചുബ അവോ അന്തരിച്ചു. 1969ല്‍ യുണൈറ്റഡ് ഫ്രണ്ട് നാഗാലാന്‍ഡ് ടിക്കറ്റിലാണ് അദ്ദേഹം ആദ്യമായി നിയമസഭയിലെത്തിയത്. പിന്നീട് യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിലേക്കു മാറിയ അദ്ദേഹം 1998ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. അവോ സ്റുഡന്റ്സ് കോണ്‍ഫറന്‍സിന്റെ മുന്‍ പ്രസിഡന്റായിരുന്നു.