40 കലാകാരന്മാര്‍ പുരസ്കാരങ്ങള്‍ മടക്കിനല്‍കി
Tuesday, December 1, 2015 12:25 AM IST
ന്യൂഡല്‍ഹി: പ്രതിഷേധ സൂചകമായി 40 കലാകാരന്മാരും എഴുത്തുകാരും പുരസ്കാരങ്ങള്‍ മടക്കി നല്‍കിയെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍. അനിഷ്ട സംഭവങ്ങളില്‍ പ്രതിഷേധിച്ച് അവാര്‍ഡുകള്‍ തിരിച്ചേല്പിച്ചവരോട് തീരുമാനം പുനഃപരിശോധിക്കണം എന്നു സാഹിത്യ അക്കാദമി ആവശ്യപ്പെട്ടിട്ടുണ്െടന്നും സാംസ്കാരിക മന്ത്രി മഹേഷ് ശര്‍മ വ്യക്തമാക്കി.

എഴുത്തുകാരുടെ മരണത്തിനും അവര്‍ക്കു നേരേയുള്ള ആക്രമണങ്ങളിലും സാഹിത്യ അക്കാദമി പ്രത്യേക എക്സിക്യൂട്ടീവ് യോഗം വിളിച്ചു ചേര്‍ത്ത് പ്രമേയം പാസാക്കിയിരുന്നു.


പ്രതിഷേധ സൂചകമായി അവാര്‍ഡുകള്‍ തിരിച്ചേല്പിച്ചവര്‍ ഇതു തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. 39 പേര്‍ സാഹിത്യ അക്കാദമിയിലും ഒരാള്‍ ലളിത കലാ അക്കാദമിയിലും പുരസ്കാരം മടക്കി നല്‍കിയതായി മന്ത്രി തന്റെ മറുപടിയില്‍ വ്യക്തമാക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.