ഹൈദരാബാദ്: ടിആര്‍എസിനു തകര്‍പ്പന്‍ ജയം
Saturday, February 6, 2016 12:30 AM IST
ഹൈദരാബാദ്: ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷനിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ തെലുങ്കാനയിലെ ഭരണകക്ഷിയായ തെലുങ്കാന രാഷ്ട്രസമിതി (ടിആര്‍എസ്)ക്കു തകര്‍പ്പന്‍ വിജയം. 150 സീറ്റുള്ള കോര്‍പറേഷനില്‍ ടിആര്‍എസ് നൂറിലേറെ സീറ്റുകള്‍ ഉറപ്പാക്കി. കോണ്‍ഗ്രസ്, തെലുങ്കുദേശം, ബിജെപി പാര്‍ട്ടികള്‍ക്കു കനത്ത തിരിച്ചടി ലഭിച്ചു. മജ്ലിസ് ഇ ഇത്തെഹാദുല്‍ മുസ്ലിമി(എംഐഎം)നും ലക്ഷ്യമിട്ട വിജയം നേടാനായില്ല.

ടിആര്‍എസ് സ്ഥാനാര്‍ഥി നിര്‍ണയവും പ്രചാരണവും നയിച്ചതു മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ പുത്രന്‍ കെ.ടി. രാമറാവുവാണ്. തെലുങ്കുദേശത്തിനുവേണ്ടി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പുത്രന്‍ ലോകേഷ് നായിഡു പട നയിച്ചു.


തെലുങ്കുദേശവും ബിജെപിയും സഖ്യത്തിലായിരുന്നു. നേരത്തേ രണ്ടു പാര്‍ട്ടിക്കുംകൂടി 50 സീറ്റ് ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഇരട്ടയക്ക വിജയം പ്രതീക്ഷയില്ല. 2009-ല്‍ 55 നേടിയ കോണ്‍ഗ്രസും 43 നേടിയ എംഐഎമും ഇത്തവണ ദയനീയ തോല്‍വി നേരിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.