ന്യൂഡൽഹി: കോൺഗ്രസ് നേതാവ് ദിഗ്വിജയ്സിംഗിന്റെ ഇളയ പുത്രി കർണിക സിംഗ് (37) കാൻസർ മൂലം നിര്യാതയായി. സിദ്ധാർഥ സിംഗ് ജാലയാണ് കർണികയുടെ ഭർത്താവ്. ഒരു മകളുണ്ട്. കർണികയുടെ അമ്മ ആശയും മൂന്നുവർഷം മുൻപ് കാൻസർ ബാധിച്ചാണു മരിച്ചത്.