കമൽഹാസനു ഫ്രാൻസിന്റെ ഷെവലിയർ അവാർഡ്
കമൽഹാസനു ഫ്രാൻസിന്റെ ഷെവലിയർ അവാർഡ്
Sunday, August 21, 2016 11:47 AM IST
ചെന്നൈ: പ്രശസ്ത നടൻ കമൽഹാസനു ഫ്രഞ്ച് ഗവൺമെന്റിന്റെ ഷെവലിയർ അവാർഡ്. ശിവാജി ഗണേശനു ശേഷം ഷെവലിയർ അവാർഡ് ലഭിക്കുന്ന രണ്ടാമത്തെ തമിഴ്നട നാണു കമൽഹാസൻ.

1959ൽ കളത്തൂർ കണ്ണമ്മ എന്ന സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച കമൽഹാസൻ നടനായും സംവിധായകനായും തിരക്കഥാകൃത്തായും അഞ്ചു പതിറ്റാണ്ടിലേറെക്കാലമായി തമിഴ്സിനിമയിൽ നിറഞ്ഞുനിൽക്കുകയാണ്. അപൂർവ രാഗങ്ങൾ, മൂന്നാംപിറ, നായകൻ, ഇന്ത്യൻ, അവ്വൈ ഷൺമുഖി, ദശാവതാരം, വിശ്വരൂപം തുടങ്ങിയ സിനിമകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.