വിമാനത്താവളത്തിൽ ആറുകോടി രൂപയുടെ സ്വർണം പിടികൂടി
Monday, September 18, 2017 12:18 PM IST
ബം​​​ഗ​​​ളൂ​​​രു: ആ​​​റു​​​കോ​​​ടി​​​രൂ​​​പ വി​​​ല​​​വ​​​രു​​​ന്ന സ്വ​​​ർ​​​ണം ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച ര​​​ണ്ടു യാ​​​ത്ര​​​ക്കാ​​​ർ ബം​​​ഗ​​​ളൂ​​​രു കെം​​​പെ​​​ഗൗ​​​ഡ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ പി​​​ടി​​​യി​​​ലാ​​​യി.

ദു​​​ബാ​​​യി​​​ൽ​​​നി​​​ന്ന് എ​​​മി​​​റേ​​​റ്റ്സ ഫ്ലൈ​​​റ്റി​​​ലെ​​​ത്തി​​​യ ച​​​ന്ദ്ര​​ശേ​​​ഖ​​​ർ, ജോ​​​ൺ വി​​​ല്യം​​​സ് എ​​​ന്നി​​​വ​​​രാ​​​ണ് ക​​​സ്റ്റം​​​സ് അ​​​ധി​​​കൃ​​​ത​​​രു​​​ടെ പി​​​ടി​​​യി​​​ലാ​​​യ​​​ത്. ബാ​​​ഗേ​​​ജി​​​നു​​​ള​​​ളി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന 16.97 കി​​​ലോ​​​ഗ്രാം സ്വ​​​ർ​​​ണ​​​മാ​​​ണ് ഇ​​​വ​​​രി​​​ൽ​​​നി​​​ന്നു പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്. ര​​​ഹ​​​സ്യ​​​വി​​​വ​​​രം ല​​​ഭി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​വ​​​രെ ദു​​​ബാ​​​യി മു​​​ത​​​ൽ കം​​​സ്റ്റം​​​സ് അ​​​ധി​​​ക‌ൃ​​​ത​​​ർ അ​​​നു​​​ഗ​​​മി​​​ച്ചി​​​രു​​​ന്നു. പി​​​ടി​​​യി​​​ലാ​​​യ​​​വ​​​ർ​​​ക്കു സ​​​ഹാ​​​യം ചെ​​​യ്തു​​​വെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന ര​​​ണ്ടു ക​​​സ്റ്റം​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രേ​​​യും ചോ​​​ദ്യം ചെ​​​യ്തു​​​വ​​​രി​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.