മഹാരാഷ്‌ട്രയിൽ ബോട്ട് മുങ്ങി മൂന്നു വിദ്യാർഥിനികൾ മരിച്ചു
Sunday, January 14, 2018 12:33 AM IST
മും​​​ബൈ: മ​​​ഹാ​​​രാ​​ഷ്‌​​ട്ര​​യി​​​ലെ പാ​​​ൽ​​​ഗ​​​ർ ജി​​​ല്ല​​​യി​​​ലെ ധ​​​നു​​​വി​​​ല്‍ ക​​​ട​​​ലി​​​ല്‍ ബോ​​​ട്ട് മു​​​ങ്ങി മൂ​​​ന്നു സ്‌​​​കൂ​​​ള്‍ കു​​​ട്ടി​​​ക​​​ള്‍ മ​​​രി​​​ച്ചു. അ​​​ഞ്ചു കു​​​ട്ടി​​​ക​​​ളെ കാ​​​ണാ​​​താ​​​യി. ധ​​​നു​​​വി​​​ല്‍‌​​നി​​ന്നു ര​​​ണ്ട് നോ​​​ട്ടി​​​ക്ക​​​ല്‍ മൈ​​​ല്‍ അ​​​ക​​​ലെ​​​യാ​​​ണ് അ​​​പ​​​ക​​​ടം ന​​​ട​​​ന്ന​​​ത്. ബോ​​​ട്ടി​​​ല്‍ 40 കു​​​ട്ടി​​​ക​​​ളാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

32 കു​​​ട്ടി​​​ക​​​ളെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി വി​​​വ​​​ര​​​മു​​​ണ്ട്. കാ​​​ണാ​​​താ​​​യ​​​വ​​​ര്‍ക്കു വേ​​​ണ്ടി ക​​​ട​​​ലി​​​ല്‍ വ്യാ​​​പ​​​ക​​​മാ​​​യി തെ​​​ര​​​ച്ചി​​​ല്‍ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ബോ​​​ട്ട് കീ​​​ഴ്‌​​​മേ​​​ല്‍ മ​​​റി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണു റി​​​പ്പോ​​​ര്‍ട്ടു​​​ക​​​ള്‍. കോ​​​സ്റ്റ് ഗാ​​​ര്‍ഡി​​​ലെ ക​​​പ്പ​​​ലും മും​​​ബൈ തീ​​​ര​​​ത്തു​​​നി​​​ന്നു​​​ള്ള ക​​​പ്പ​​​ലു​​​ക​​​ളും തെ​​​ര​​​ച്ചി​​​ലി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​ണ്ട്.


കൂ​​ടു​​ത​​ൽ പേ​​ർ ക​​യ​​റി​​യ​​താ​​ണ് മു​​​ങ്ങാ​​​നി​​​ട​​​യാ​​​ക്കി​​​യ​​​തെ​​​ന്നു ചി​​​ല റി​​​പ്പോ​​​ര്‍ട്ടു​​​ക​​​ളു​​​ണ്ട്. ഡ്രോ​​​ണി​​​യ​​​ര്‍ വി​​​മാ​​​ന​​​ങ്ങ​​​ളും ഹെ​​​ലി​​​കോ​​​പ്റ്റ​​​റു​​​ക​​​ളും ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നെ​​ത്തി​​​യി​​​ട്ടു​​​ണ്ട്. സോ​​​ണ​​​ൽ ഭ​​​ഗ്‌​​​വാ​​​ൻ സു​​​ര​​​ത്, ജാ​​​ന‌്‌​​​വി ഹാ​​​രി​​​ഷ് സു​​​ര​​​തി, സൻ​​​സ്കൃ​​​തി മാ​​​യാ​​​വ​​​ൻ​​​ഷി എ​​ന്നീ പെ​​ൺ​​കു​​ട്ടി​​ക​​ളാ​​ണു മ​​​രി​​​ച്ച​​​ത്. ഇ​​വ​​ർ ധ​​​നു​​​വി​​​ലെ അം​​​ബേ​​​ദ്ക​​​ർ ന​​​ഗ​​​റി​​​ൽ​​നി​​​ന്നു​​​ള്ള​​​വ​​​രാ​​​ണ്. ധ​​​നു​​​വി​​​ലെ പോ​​​ൺ​​​ഡ സ്കൂ​​​ൾ ആ​​​ൻ​​​ഡ് ജൂ​​​ണി​​​യ​​​ർ കോ​​​ള​​​ജി​​​ലെ കു​​​ട്ടി​​​ക​​​ളാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.