രാജ്യത്തു നിയമവാഴ്ച തകര്‍ന്നെന്നു പാക് ദിനപത്രം
ഇസ്ലാമാബാദ്: രാജ്യത്തു നിയമവാഴ്ച തകര്‍ന്നെന്നും നീതി വിദൂര സ്വപ്നമായി അവശേഷിക്കുകയാണെന്നും പ്രമുഖ പാക് ദിനപത്രമായ ജിയോ ന്യൂസ്. നീതിയുടെ മരണം എന്ന തലക്കെട്ടില്‍ ഇന്നലെ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണു പത്രത്തിന്റെ ഈ നിശിത വിമര്‍ശനം. തങ്ങളുടെ മുതിര്‍ന്ന റിപ്പോര്‍ട്ടറായ വാലി ഖാന്‍ ബാബര്‍ വെടിയേറ്റു മരിച്ചതുമായി ബന്ധപ്പെട്ട കേസിലെ ആറു ദൃക്സാക്ഷികളും കൊല്ലപ്പെട്ടതാണു പത്രത്തെ ചൊടിപ്പിച്ചത്. രണ്ടു വര്‍ഷംമുമ്പ് കറാച്ചി നഗരത്തില്‍വച്ചാണു വാലിഖാന്‍ ബാബര്‍ ഭീകരരുടെ വെടിയേറ്റു മരിച്ചത്.