ഐഎസ് ഭീകരര്‍ക്കെതിരേ ഓസ്ട്രേലിയ സൈന്യത്തെ അയയ്ക്കും
Monday, September 15, 2014 11:49 PM IST
പെര്‍ത്ത്: അന്താരാഷ്ട്ര ധാരണ അനുസരിച്ച് ഐഎസ് ഭീകരര്‍ക്കെതിരേ പോരാടാന്‍ ഓസ്ട്രേലിയ സൈന്യത്തെ അയയ്ക്കുമെന്നു പ്രധാനമന്ത്രി ടോണി ആബോട്ട്. ഇറാക്കിലെയും സിറിയയിലെയും സൈനിക നടപടികളില്‍ പങ്കാളിയാകണമെന്ന അമേരിക്കയുടെ നിര്‍ദേശത്തെ തുടര്‍ന്നാണിത്. 400 വ്യോമസേനാംഗങ്ങള്‍, 200 പ്രത്യേകം പരിശീലനം സിദ്ധിച്ച സൈനികര്‍ എന്നിവരുള്‍പ്പെട്ട 600 അംഗ സംഘത്തെയാണ് ഓസ്ട്രേലിയ അയയ്ക്കുന്നത്.


യുദ്ധവിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും സേവനം വൈകാതെ ഭീകരവിരുദ്ധസേനയ്ക്കു നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വടക്കന്‍ ഇറാക്കില്‍ ഐഎസ് സുന്നി ഭീകരര്‍ക്കെതിരേ പോരാട്ടം നടത്തുന്ന കുര്‍ദ്ദ് സേനയ്ക്കു കഴിഞ്ഞമാസം വിമാനത്തില്‍നിന്ന് ആയുധങ്ങള്‍ ഓസ്ട്രേലിയ ഇട്ടുകൊടുത്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.