വിദേശകാര്യ സെക്രട്ടറി കാബൂളില്‍
Thursday, March 5, 2015 11:38 PM IST
കാബൂള്‍: സാര്‍ക്ക് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായുള്ള ചര്‍ച്ചകള്‍ക്കായി വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെത്തി.പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിനുശേഷം കാബൂളിലെത്തിയ എസ്.ജയശങ്കര്‍ പ്രസിഡന്റ് അഷ്റഫ് ഖാനി, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അബ്ദുള്ള അബ്ദുള്ള, അഫ്ഗാന്‍ വിദേശകാര്യസെക്രട്ടറി എന്നിവരുമായി ചര്‍ച്ച നടത്തും. ഉഭയകക്ഷിപ്രശ്നങ്ങള്‍ക്കു പുറമേ സഖ്യസേന പിന്‍മാറിയ ശേഷമുള്ള അഫ്ഗാനിലെ സ്ഥിതിഗതികളും ചര്‍ച്ചചെയ്യും.


ഇന്ത്യക്കാരുടെ സുരക്ഷ, ഇന്ത്യന്‍ എംബസിയുടെയും കോണ്‍സുലേറ്റിന്റെയും പ്രവര്‍ത്തനം എന്നിവയും ചര്‍ച്ചയില്‍ ഇടംപിടിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.