പാര്‍ട്ടി സ്ഥാപകനു പാര്‍ട്ടിയില്‍നിന്നു സസ്പെന്‍ഷന്‍
Wednesday, May 6, 2015 11:24 PM IST
പാരീസ്: ഫ്രാന്‍സിലെ തീവ്ര ദേശീയവാദ പാര്‍ട്ടിയായ ഫ്രണ്ട് നാഷണല്‍, സ്ഥാപകന്‍ ഴാങ് മാരീ ല പെനിനെ പാര്‍ട്ടിയില്‍നിന്നു സസ്പെന്‍ഡ് ചെയ്തു. വര്‍ണവെറിയന്‍ പ്രസ്താവനകള്‍ നടത്തിയതിന്റെ പേരിലാണു പാര്‍ട്ടി അച്ചടക്ക സമിതി ഈ നടപടി കൈക്കൊണ്ടത്. മൂന്നു മാസത്തിനകം പാര്‍ട്ടി വിശേഷാല്‍ പൊതുയോഗം ചേര്‍ന്നു ഫ്രണ്ട് നാഷണലിന്റെ ഓണററി പ്രസിഡന്റായ ല പെനിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുമെന്നാണു സൂചന.

രണ്ടാമത്തെ പുത്രിയും പാര്‍ട്ടി പ്രസിഡന്റുമായ മറീന്‍ ല പെന്‍ ആണ് ഴാങ് മാരീ ല പെനിനെ പുറത്താക്കാന്‍ ഉത്സാഹിക്കുന്നത്. പാര്‍ട്ടിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തലാണ് മറീനിന്റെ ലക്ഷ്യമെന്നു കരുതുന്നു.പാര്‍ട്ടി അച്ചടക്കസമിതി മുമ്പാകെ ഹാജരാകാന്‍ ല പെന്‍ തയാറായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.