വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍ ദളിതരുടെശ്ളീഹാ: ബിഷപ് മാര്‍ കല്ലറങ്ങാട്ട്
Tuesday, October 6, 2015 12:34 AM IST
വത്തിക്കാന്‍ സിറ്റി: സമൂഹത്തിനു കരുണയുടെ മുഖം കാണിച്ച വ്യക്തി എന്ന നിലയില്‍ വാഴ്ത്തപ്പെട്ട രാമപുരം തേവര്‍പറമ്പില്‍ കുഞ്ഞച്ചന്‍ ദളിതരുടെ ശ്ളീഹായും ഉത്തമനായ വൈദികനുമായിരുന്നുവെന്ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനോടനുബന്ധിച്ചു റോമില്‍ പിസാനോയിലെ കുഞ്ഞച്ചന്റെ നാമത്തിലുള്ള സീറോ മലബാര്‍ കമ്യൂണിറ്റിയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

തോമ്മാശ്ളീഹായ്ക്കും വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനുംശേഷം സമൂഹത്തിനു ദിശാബോധം നല്‍കാനും സുവിശേഷവത്കരണത്തിന് ഒരു പുതിയ മുഖം നല്‍കാനും കുഞ്ഞച്ചനു സാധിച്ചു. എളിമ, ക്ഷമ, ത്യാഗമനസ്ഥിതി, ഉത്തമവിശ്വാസം, ദീനാനുകമ്പ, ദിവ്യകാരുണ്യഭക്തി, ധീരത, പ്രേഷിതചൈതന്യം, പാവപ്പെട്ടവരോടുള്ള സമീപനം, മറ്റുള്ളവരെ ശ്രവിക്കുന്നതിനുള്ള താത്പര്യം ഇവയൊക്കെ തിരസ്കരണങ്ങള്‍ ഏറ്റുവാങ്ങിയ അദ്ദേഹത്തിന്റെ ജീവിതത്തില്‍ കണ്െടത്താവുന്ന ഗുണങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രത്യേകമായ കരുതലും വ്യക്തിപരമായ സാമര്‍ഥ്യവും റോം പോലെയുള്ള സ്ഥലങ്ങളിലെ സീറോ മലബാര്‍ വിശ്വാസികളുടെ കൂടിവരവിനു വലിയ വളര്‍ച്ച നല്‍കിയിട്ടുണ്െടന്നും മാര്‍ കല്ലറങ്ങാട്ട് കൂട്ടിച്ചേര്‍ത്തു. മോണ്‍. സ്റീഫന്‍ ചിറപ്പണത്ത്, ഫാ. ജോസഫ് സ്രാമ്പിക്കല്‍, ഫാ. ബിജു മുട്ടത്തുകുന്നേല്‍, ഫാ. ബിനോജ് മുളവരിക്കല്‍, ഫാ. റ്റോം ഓലിക്കരോട്ട്, ഫാ. സെബിന്‍ കാഞ്ഞിരത്തുങ്കല്‍, ഫാ. ഗര്‍വാസീസ് ആനിത്തോട്ടത്തില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാനയില്‍ സഹകാര്‍മികത്വം വഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.