ഇന്ത്യയിൽ അഭയം: ബ്രഹ്മദ ബുഗ്തി ഇന്ത്യൻ എംബസിയെ സമീപിച്ചു
Tuesday, September 20, 2016 11:58 AM IST
ജനീവ: ഇന്ത്യയിൽ അഭയം തേടുന്നതിന്റെ ഭാഗമായി സ്വിറ്റ്സർലൻഡിൽ കഴിയുന്ന ബലൂച് റിപ്പബ്ലിക്കൻ പാർട്ടിനേതാവ് ബ്രഹ്മദ ബുഗ്തി സ്വിറ്റ്സർലൻഡിലെ ഇന്ത്യൻ എംബസിയെ സമീപിച്ചു. ജനീവയിൽ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളുമായി ബുഗ്തി ചർച്ചകൾ നടത്തി. തന്റെയും ബലൂചിസ്‌ഥാനിലെ മറ്റു നേതാക്കളുടെ കാര്യത്തിൽ ഇന്ത്യയുടെ ഭാഗത്തുനിന്നു അനുകൂല പ്രതികരണമുണ്ടാകുമെന്നു ബുഗ്തി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പത്ത് വർഷംമുമ്പ് പാക് പട്ടാളത്തിന്റെ വെടിയേറ്റാണ് ബലൂച് ദേശീയനേതാവും ബുഗ്തിയുടെ മുത്തച്ഛനുമായ നവാബ് അക്ബർ ഖാൻ ബുഗ്തി കൊല്ലപ്പെട്ടത്. ഇതിനുശേഷം ബ്രഹ്മദ ബുഗ്തി സ്വിറ്റ്സർലൻഡിൽ അഭയം തേടുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.