പുതിയ സർവേയിലും ഹില്ലരിക്കു മുൻതൂക്കം
പുതിയ സർവേയിലും ഹില്ലരിക്കു മുൻതൂക്കം
Thursday, October 27, 2016 1:13 PM IST
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പോളിംഗിന് 12 ദിവസം മാത്രം ബാക്കി നിൽക്കേ പുറത്തുവന്ന അസോസിയേറ്റ്ഡ് പ്രസ് ഡിഎഫ്കെ അഭിപ്രായസർവേയിലും ഹില്ലരി ക്ലിന്റനു തന്നെ മുൻതൂക്കം. ഹില്ലരിക്ക് 51 ശതമാനവും ഡൊണാൾഡ് ട്രംപിന് 37 ശതമാനവുമാണ് പിന്തുണ. അവസാനത്തെ ഡിബേറ്റിനുശേഷമുള്ള അഭിപ്രായ സർവേയാണിത്. 90 ശതമാനം ഡൊമോക്രാറ്റുകളും 15 ശതമാനം റിപ്പബ്ളികൻ അനുഭാവികളും ഹില്ലരിയെ പിന്തുണയ്ക്കുമ്പോൾ 79 ശതമാനം റിപ്പബ്ലിക്കൻസ് ട്രംപിനൊപ്പമുണ്ട്. സ്വന്തം പാർട്ടിയുടെ വോട്ടിനൊപ്പം എതിർ കക്ഷിയുടെയും വോട്ട് ഹില്ലരിക്കു ലഭിച്ചേക്കുമെന്നും അഭിപ്രായ സർവേ പറയുന്നു.


ഇതിനിടെ, അമേരിക്കൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ റഷ്യ ശ്രമിക്കുമെന്ന ആരോപണത്തെ പ്രസിഡന്റ് വ്ളാഡിമർ പുടിൻ തള്ളി. ഡെമോക്രാറ്റുകൾക്കു നേരേ റഷ്യ സൈബർ ആക്രണം നടത്തിയെന്ന വാർത്ത വെറും വ്യാജമാണെന്നു ദക്ഷിണ റഷ്യയിൽ വിദേശനയ വിദഗ്ധരുടെ യോഗത്തിൽ പുടിൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.