Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to International News |
ലാ ലാ ലാൻഡിനു ഗോൾഡൻ ഗ്ലോബ് പുരസ്കാരം
Tuesday, January 10, 2017 2:51 AM IST
Inform Friends Click here for detailed news of all items Print this Page
ലോസ്ആഞ്ചലസ്: എഴുപത്തിനാലാമതു ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനും നടിക്കും ഉൾപ്പെടെ ഏഴു പുരസ്കാരങ്ങൾ ലാ ലാ ലാൻഡ് എന്ന പ്രണയ സംഗീത ചിത്രം സ്വന്തമാക്കി.

ലാ ലാ ലാൻഡിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച റയാൻ ഗ്ലോസിംഗാണു മികച്ച നടൻ. മികച്ച നടിയായി എമ്മ സ്റ്റോൺ തെരഞ്ഞെടുക്കപ്പെട്ടു. കോമഡി– സംഗീത വിഭാഗങ്ങളിലാണ് ഇവരുടെ നേട്ടം. മികച്ച സംവിധായൻ, നടി, തിരക്കഥാകൃത്ത്, പശ്ചാത്തല സംഗീതം, മികച്ച ഗാനം എന്നിവയ്ക്കുള്ള പുരസ്കാരങ്ങളും ലാ ലാ ലാൻഡ് വാരിക്കൂട്ടി. ഏറ്റവും കൂടുതൽ കാറ്റഗറികളിൽ ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ചിത്രമെന്ന ബഹുമതി ഇതോടെ ലാ ലാ ലാൻഡ് സ്വന്തമാക്കി.

മികച്ച ചിത്രത്തിനുള്ള (ഡ്രാമ) പുരസ്കാരം ബാരി ജെൻകിൻസിന്റെ മൂൺലൈറ്റിനാണ്. ഡാമിയൻ ചാസെലേ സംവിധാനത്തിനും തിരക്കഥയ്ക്കുമുള്ള പുരസ്കാരങ്ങൾ സ്വന്തമാക്കി.

പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം ജസ്റ്റിൻ ഹർവിറ്റ്സിനാണ്. മികച്ച ഗാനം സിറ്റി ഓഫ് സ്റ്റാർസ്. മികച്ച ഹാസ്യതാരം ക്രിസ്റ്റൻ വിംഗ്. വയോല ഡേവിസ് മികച്ച സഹനടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയപ്പോൾ ആരോൺ ടെയ്ലർ മികച്ച സഹനടനായി. ഡ്രാമയിലെ മികച്ച നടന്റെ പുരസ്കാരം കാസേ അഫ്ലെകും മികച്ച നടിയുടെ പുരസ്കാരം ഇസബെല്ലേ ഹുപ്പെർട്ടും സ്വന്തമാക്കി. (ചിത്രം എല്ലേ) മികച്ച വിദേശഭാഷാ ചിത്രമായി ഫ്രഞ്ച് സിനിമ എല്ലേ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ആനിമേറ്റഡ് ചിത്രം സുട്ടോപ്യയാണ്.

ടെലിവിഷൻ വിഭാഗത്തിൽ മികച്ച പരമ്പരയായി ദി ക്രൗണും കോമഡി സംഗീത വിഭാഗത്തിൽ അറ്റ്ലാൻഡയും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ടെലിവിഷൻ നടനായി ടോം ഹിഡിൽട്സണും (ദി നൈറ്റ് മാനേജർ) മികച്ച നടിയായി സാറാ പോൾസണും തെരഞ്ഞെടുക്കപ്പെട്ടു. ടെലിവിഷൻ ഡ്രാമയിലെ മികച്ച നടൻ ബില്ലി ബോബും നടിയായി ക്ലെയർ ഫോയും തെരഞ്ഞെടുക്കപ്പെട്ടു.

പ്രിയങ്ക ചോപ്രയും ദേവ് പട്ടേലും അവതാരകരായി വേദിയിലെത്തി. മലയാളത്തിൻനിന്നുള്ള ചിത്രമായിരുന്ന ഡോ. ബിജുവിന്റെ കാടു പൂക്കുന്ന നേരം പിന്തള്ളപ്പെട്ടു.


ട്രംപിനെതിരേ മെറിൽ സ്ട്രീപ്

മൂന്നു തവണ ഓസ്കർ നേടിയ ഹോളിവുഡ് നടി മെറിൽ സ്ട്രീപ് ഗോൾഡൻ ഗ്ലോബ് പുരസ്കാര പ്രഖ്യാപന ചടങ്ങിൽ നിയുക്‌ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. ഭിന്നശേഷിയുള്ള ഒരു റിപ്പോർട്ടറെ ഒരു പ്രസംഗവേദിയിൽ അനുകരിച്ചുകൊണ്ടു ട്രംപ് നടത്തിയ അംഗവിക്ഷേപം തന്റെ ഹൃദയം തകർത്തെന്നു സ്ട്രീപ് പറഞ്ഞു.

ഉന്നത പദവിയിൽ ഇരിക്കുന്നവർ ഒരിക്കലും ചെയ്തുകൂടാത്തതാണിത്. അധികാരസ്‌ഥാനത്തിരിക്കുന്നവർ മറ്റുള്ളവരെ അപമാനിക്കുന്നത് ഇപ്രകാരം ചെയ്യാൻ പലർക്കും പ്രേരണയായിത്തീരും. അവഹേളനം കൂടുതൽ അവഹേളനത്തിനും അക്രമം കൂടുതൽ അക്രമത്തിനും വഴിതെളിക്കുമെന്നും മെറിൽ സ്ട്രീപ് പറഞ്ഞു.

അർഹിക്കുന്നതിനേക്കാൾ കൂടുതൽ അംഗീകാരം നേടിയ ഹോളിവുഡ് നടിയാണ് മെറിലെന്നായിരുന്നു ട്രംപിന്റെ പ്രതികര
ണം. എന്നെ അവർക്ക് അറിയില്ലെങ്കിലും ഗോൾഡൻ ഗ്ലോബിൽ എനിക്ക് എതിരേ ആക്രമണം അഴിച്ചുവിട്ടു. അവർ ഹില്ലരിയുടെ ആളാണ്. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർ സെർജി കോവലസ്കിയെ താൻ ആക്ഷേപിച്ചിട്ടില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.


ഇന്ത്യയിൽ നിക്ഷേപം നടത്താൻ അമേരിക്കൻ കന്പനികളോടു മോദി
യാത്രാവിലക്ക്: ട്രംപിന്‍റെ ഉത്തരവ് നടപ്പാക്കാമെന്നു സുപ്രീംകോടതി
അധികാരം നിലനിർത്താൻ തെരേസാ മേ സർക്കാരിനു ചെലവ് 130 കോടി ഡോളർ
പാക് എണ്ണ ടാങ്കർ സ്ഫോടനം: മരണം 157 ആയി
ഇന്ത്യാ-അഫ്ഗാൻ വ്യോമഇടനാഴി: ആശങ്ക പ്രകടിപ്പിച്ച് ചൈന
നൊബേൽ ജേതാവ് ലിയു സിയാബോയ്ക്ക് ചൈന മെഡിക്കൽ പരോൾ അനുവദിച്ചു
ജോംഗ് ഉന്നിനെ വധിക്കാൻ ദക്ഷിണകൊറിയ പദ്ധതിയിട്ടു
ടൂറിസ്റ്റ് ബോട്ട് മുങ്ങി ഒന്പതു മരണം
തെരഞ്ഞെടുപ്പിൽ മാധേശികൾ പങ്കെടുക്കും
200 അഭയാർഥികളെ രക്ഷപ്പെടുത്തി
മാനസസരോവർ: ഇന്ത്യൻ തീർഥാടകരെ തടഞ്ഞു
മോ​ദി-ട്രം​പ് കൂ​ടി​ക്കാ​ഴ്ച നാ​ളെ
സൗദി മുന്നോട്ടുവച്ച ഉപാധികൾ ഖത്തർ തള്ളിക്കളഞ്ഞു
പ്രധാനമന്ത്രി പോർച്ചുഗലിൽ
മെക്കയിൽ പള്ളി ആക്രമിക്കാനെത്തിയ ചാവേർ പൊട്ടിത്തെറിച്ചു
ഇന്ത്യയുടെ എൻഎസ്ജി അംഗത്വം: നവംബറിൽ ചർച്ച
ചൈനയിൽ മണ്ണിടിച്ചിൽ; 141 പേരെ കാണാതായി
പാക് സ്ഫോടനങ്ങളിൽ 38 പേർ കൊല്ലപ്പെട്ടു
അൽ-ജസീറ ചാനൽ പൂട്ടണമെന്നു ഖത്തറിന് അന്ത്യശാസനം
ലണ്ടനിലെ ടവർ ദുരന്തം: തീ പടർന്നതു ഫ്രിഡ്ജിൽനിന്നെന്നു സ്ഥിരീകരിച്ചു
സ്കോ​ട്ട്‌ലൻഡിൽ മ​ല​യാ​ളി​യാ​യ യു​വ വൈ​ദി​ക​നെ കാ​ണാ​താ​യി
ചോയിക്കു മൂന്നുവർഷം തടവ്
ഇന്ത്യയുടെ എൻഎസ്ജി അംഗത്വം: ചൈനയുടെ എതിർപ്പ് തുടരുന്നു
ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷിച്ചെന്ന് യുഎസ്
മലയാളി യുവാവ് കു​വൈ​റ്റി​ൽ വാഹനം കത്തി മരിച്ചു
മൊസൂളിലെ പുരാതന മോസ്ക് ഐഎസ് തകർത്തു
അഫ്ഗാൻ ബാങ്കിൽ കാർബോംബ് സ്ഫോടനം: 34 മരണം
കുൽഭൂഷൺ പാക് സൈനിക മേധാവിക്കു ദയാഹർജി നല്കി
അസാദിന്‍റെ കാര്യത്തിൽ മാക്രോണിനു മനംമാറ്റം
‘സോളാർ മതിലു'മായി ട്രംപ്
ഭൂകന്പം കഴിഞ്ഞ് 92-ാം വർഷം മുന്നറിയിപ്പ്
ബ്രസൽസിൽ ചാവേറിനെ വെടിവച്ചു കൊന്നു
മുഹമ്മദ് ബിൻ സൽമാൻ സൗദി കിരീടാവകാശി
സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ 100 മരണം
ഫ്രാൻസിൽ നാലു മന്ത്രിമാർ രാജിവച്ചു
ജോർജിയയിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിക്കു ജയം
റഷ്യൻ‌ പ്രതിരോധമന്ത്രിയുടെ വിമാനത്തിന് അടുത്തെത്തിയ നാറ്റോ വിമാനത്തെ തുരത്തി
ഫിലിപ്പീൻസ്: ബന്ദികളെ മോചിപ്പിച്ചു, ഭീകരർ പലായനം ചെയ്തു
ഫിലിപ്പ് രാജകുമാരൻ ആശുപത്രിയിൽ
യുഎസ് വിദ്യാർഥിയുടെ മരണം: ഉത്തരകൊറിയയ്ക്ക് എതിരേ ട്രംപ്
ക​ർ​ദി​നാ​ൾ ഡ​യ​സി​ന്‍റെ സം​സ്കാ​രം ഇ​ന്ന്
മസൂദിനെ ഭീകരവാദിയായി പ്രഖ്യാപിക്കാനുള്ള യുഎൻ ശ്രമം ചൈന വീണ്ടും തടയും
സിറിയയിലെ വ്യോമാക്രമണം ഓസ്ട്രേലിയ നിർത്തിവച്ചു
എട്ട് അഫ്ഗാൻ ഗാർഡുകളെ താലിബാൻ കൊലപ്പെടുത്തി
കാർബോംബ്: സോമാലിയയിൽ 15 പേർ കൊല്ലപ്പെട്ടു
സിറിയൻ ഡ്രോൺ യുഎസ് വെടിവച്ചിട്ടു
അ​ന്താ​രാ​ഷ്‌ട്ര കോ​ട​തി​യി​ലേ​ക്കു ഭ​ണ്ഡാ​രി​ വീ​ണ്ടും
ബാഗ്ദാദിയുടെ മരണം: റഷ്യക്കു തീർച്ചയില്ല
ക്രിക്കറ്റ് ജയം: ഇന്ത്യയെ പരിഹസിച്ച് പാക് സൈന്യം
കർദിനാൾ ഐവാൻ ഡയസ് കാലംചെയ്തു

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.