തുർക്കിയിൽ ഹിതപരിശോധന തുടരുന്നു
Sunday, April 16, 2017 11:56 AM IST
അ​​​ങ്കാ​​​റ:​​​ പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ​​​ന്പ്ര​​​ദാ​​​യ​​​ത്തി​​​നു പ​​​ക​​​രം പ്ര​​​സി​​​ഡ​​​ൻ​​​ഷ്യ​​​ൽ ഭ​​​ര​​​ണ​​​രീ​​​തി കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​നു ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ഭേ​​​ദ​​​ഗ​​​തി​​​ക്കാ​​​യു​​​ള്ള ഹി​​​ത പ​​​രി​​​ശോ​​​ധ​​​ന തു​​​ർ​​​ക്കി​​​യി​​​ൽ തു​​​ട​​​രു​​​ന്നു. 550 ല​​​ക്ഷം വ​​​രു​​​ന്ന തു​​​ർ​​​ക്കി പൗ​​​ര​​​ന്മാ​​​ർ​​​ക്കാ​​​യി ഒ​​​ന്ന​​​ര ല​​​ക്ഷ​​​ത്തി​​​ൽ പ​​​രം പോ​​​ളിം​​​ഗ് സ്റ്റേ​​​ഷ​​​നു​​​ക​​​ളാ​​​ണു ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. രാ​​​വി​​​ലെ നാ​​​ലു​​​മ​​​ണി മു​​​ത​​​ൽ ഏ​​​ഴു വ​​​രെ​​​യാ​​​ണ് വോ​​​ട്ടിം​​​ഗ് സ​​​മ​​​യം.

തു​​​ർ​​​ക്കി പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ർ​​​ദോ​​​ഗ​​​ൻ വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. രാ​​​ജ്യ​​​ത്തെ ഭ​​​ര​​​ണം സു​​​സ്ഥി​​​ര​​​മാ​​​ക്കു​​​ന്ന​​​തി​​​നു പ്ര​​​സി​​​ഡ​​​ൻ​​​ഷ്യ​​​ൻ ഭ​​​ര​​​ണ​​​രീ​​​തി​​​ക്കാ​​​യി ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ഭേ​​​ദ​​​ഗ​​​തി​​​വാ​​​ദി​​​ക്കു​​​ന്ന​​​വ​​​രും പ്ര​​​സി​​​ഡ​​​ൻ​​​ഷ്യ​​​ൻ ഭ​​​ര​​​ണ​​​രീ​​​തി ഇ​​​പ്പോ​​​ഴ​​​ത്തെ പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ർ​​​ദോ​​​ഗ​​​നെ ഏ​​​കാ​​​ധി​​പ​​​തി​​​യാ​​​ക്കു​​​മെ​​​ന്നു വാ​​​ദി​​​ക്കു​​​ന്ന​​​വ​​​രും ത​​​മ്മി​​​ലാ​​​ണു മ​​​ത്സ​​​രം. രാ​​​ജ്യ​​​ത്തെ ഹി​​​ത​​പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ലം എ​​​ർ​​​ദോ​​​ഗ​​​നൊ​​​പ്പ​​​മാ​​​ണ്. രാ​​​ജ്യ​​​ത്തെ മു​​​ഖ്യ​​​പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യ സി​​​എ​​​ച്ച്പി പ്ര​​​സി​​​ഡ​​​ൻ​​​ഷ്യ​​​ൽ രീ​​​തി​​​ക്ക് എ​​​തി​​​രാ​​​ണ്. ഹി​​​ത​​പ​​​രി​​​ശോ​​​ധ​​​ന അ​​​നൂ​​​കൂ​​​ല​​​മാ​​​യാ​​​ൽ തു​​​ർ​​​ക്കി​​​യി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​ദം ഇ​​​ല്ലാ​​​താ​​​കും. പി​​​ന്നീ​​​ട് പ്ര​​​സി​​​ഡ​​​ന്‍റി​​​നാ​​​യി​​​രി​​​ക്കും രാ​​​ജ്യ​​​ത്തി​​​ന്‍റെ പൂ​​​ർ​​​ണ ഭ​​​ര​​​ണ​​​ച്ചു​​​മ​​​ത​​​ല. ഇ​​​തോ​​​ടെ എ​​​ർ​​​ദോ​​​ഗ​​ന് 2029 വ​​​രെ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ തു​​​ട​​​രാ​​​നാ​​​കും.


ഹിതപരിശോധന വിജയിച്ചാൽ രാ​​​ജ്യ​​​ത്തു സൈ​​​നി​​​ക​​​കോ​​​ട​​​തി​​​ക​​​ൾ ഇ​​​ല്ലാ​​​താ​​​കു​​​ക​​​യും പ്ര​​​സി​​​ഡ​​​ന്‍റി​​​നെ നീ​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ ഇം​​​പീ​​​ച്ച്മെ​​​ന്‍റ് ന​​​ട​​​പ​​​ടി​​​വേ​​​ണ്ടി​​​വ​​​രി​​​ക​​​യും ചെ​​​യ്യും.