ഭീകരരിൽ നല്ലതോ ചീത്തയോ എന്ന വേർതിരിവില്ലെന്ന് ഇന്ത്യ
Monday, June 19, 2017 10:28 AM IST
ബെ​​​​യ്ജിം​​​​ഗ്: ഭീ​​​​ക​​​​ര​​​​ത​​​​യ്ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള യു​​​​എ​​​​ന്നി​​​​ലെ പോ​​​​രാ​​​​ട്ട​​​​ത്തി​​​​നു പി​​​​ന്തു​​​​ണ പ്ര​​​​ഖ്യാ​​​​പി​​​​ക്കാ​​​​ൻ ബ്രി​​​​ക്സ് രാ​​​​ജ്യ​​​​ങ്ങ​​​​ളോ​​​​ട് ഇ​​​​ന്ത്യ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ന​​​​ല്ല​​​​തെ​​​​ന്നോ ചീ​​​​ത്ത​​​​യെ​​​​ന്നോ ഭീ​​​​ക​​​​ര​​​​ർ ഇ​​​​ല്ലെ​​​​ന്നും പാ​​​​ക്കി​​​​സ്ഥാ​​​​നെ പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ക്കാ​​​​തെ ഇ​​​​ന്ത്യ നി​​​​ല​​​​പാ​​​​ട് വ്യ​​​​ക്ത​​​​മാ​​​​ക്കി.

ബ്രി​​​​ക്സ് രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ ഉ​​​​ച്ച​​​​കോ​​​​ടി​​​​ക്കു മു​​​​ന്പാ​​​​യി ന​​​​ട​​​​ന്ന കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ലാ​​​​ണ് ഇ​​​​ന്ത്യ നി​​​​ല​​​​പാ​​​​ട് അ​​​​റി​​​​യി​​​​ച്ച​​​​ത്. ഇ​​​​ന്ത്യ​​​​യെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ച് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ സ​​​​ഹ​​​​മ​​​​ന്ത്രി വി.​​​​കെ. സിം​​​​ഗാ​​​​ണ് ച​​​​ർ​​​​ച്ച​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്. ബ്രി​​​​ക്സ് രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ യോ​​​​ഗം ചൈ​​​​നീ​​​​സ് ന​​​​ഗ​​​​ര​​​​മാ​​​​യ സി​​​​യാ​​​​മെ​​​​നി​​​​ൽ ഈ ​​​​വ​​​​ർ​​​​ഷം ന​​​​ട​​​​ക്കും. സി​​​​യാ​​​​മെ​​​​ൻ ഉ​​​​ച്ച​​​​കോ​​​​ടി​​​​യു​​​​ടെ അ​​​​ജ​​​​ൻ​​​​ഡ തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണ് ബ്രി​​​​ക്സ് രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി​​​​മാ​​​​ർ പ്ര​​​​ത്യേ​​​​കം യോ​​​​ഗം ചേ​​​​ർ​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.