യുഎസിൽ ട്രക്കിനുള്ളിൽ എട്ടുപേർ മരിച്ചനിലയിൽ
യുഎസിൽ ട്രക്കിനുള്ളിൽ എട്ടുപേർ മരിച്ചനിലയിൽ
Sunday, July 23, 2017 11:11 AM IST
സാ​​ൻ അ​​ന്‍റോ​​ണി​​യോ: ടെ​​ക്സ​​സി​​ലെ സാ​​ൻ അ​​ന്‍റോ​​ണി​​യോ​​യി​​ൽ വാ​​ൾ​​മാ​​ർ​​ട്ട് മാ​​ളി​​നു സ​​മീ​​പം പാ​​ർ​​ക്ക് ചെ​​യ്തി​​രു​​ന്ന അ​​ട​​ച്ചു​​പൂ​​ട്ടി​​യ ട്ര​​ക്കി​​നു​​ള്ളി​​ൽ എ​​ട്ടു​​പേ​​രെ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. മ​​നു​​ഷ്യ​​ക്ക​​ള്ള​​ക്ക​​ട​​ത്തു​​കാ​​രു​​ടെ വ​​ല​​യി​​ൽ അ​​ക​​പ്പെ​​ട്ട​​വ​​രാ​​ണു ട്ര​​ക്കി​​നു​​ള്ളി​​ലെ അ​​സ​​ഹ്യ​​മാ​​യ ചൂ​​ടി​​ൽ മ​​രി​​ച്ച​​തെ​​ന്നു ക​​രു​​ത​​പ്പെ​​ടു​​ന്നു.

ട്ര​​ക്ക് ഡ്രൈ​​വ​​റെ അ​​റ​​സ്റ്റു ചെ​​യ്തു. ട്ര​​ക്കി​​ലു​​ള്ള മ​​റ്റ് 28 പേ​​രെ ര​​ക്ഷ​​പ്പെ​​ടു​​ത്തി ആ​​ശു​​പ​​ത്രി​​യി​​ലാ​​ക്കി. ഇ​​വ​​രി​​ൽ 20 പേ​​രു​​ടെ നി​​ല അ​​തീ​​വ ഗു​​രു​​ത​​ര​​മാ​​ണെ​​ന്ന് അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു. ട്ര​​ക്കി​​ലെ എ​​യ​​ർ​​ക​​ണ്ടീ​​ഷ​​നിം​​ഗ് സം​​വി​​ധാ​​നം ത​​ക​​രാ​​റി​​ലാ​​യ​​താ​​ണു ദു​​ര​​ന്ത​​ത്തി​​നി​​ട​​യാ​​ക്കി​​യ​​തെ​​ന്ന് അ​​ഗ്നി​​ശ​​മ​​ന വി​​ഭാ​​ഗം പ​​റ​​ഞ്ഞു.


മെ​​ക്സി​​ക്കോ​​യി​​ലെ നു​​വോ ലി​​യോ​​ൺ സ്റ്റേ​​റ്റി​​ൽ നി​​ന്ന് ഏ​​താ​​നും മ​​ണി​​ക്കൂ​​റു​​ക​​ൾ ഡ്രൈ​​വ് ചെ​​യ്താ​​ൽ എ​​ത്താ​​വു​​ന്ന സ്ഥ​​ല​​മാ​​ണു സാ​​ൻ​​അ​​ന്‍റോ​​ണി​​യോ. മെ​​ക്സി​​ക്കോ​​യി​​ൽ​​നി​​ന്ന് ഇ​​പ്ര​​കാ​​രം അ​​ന​​ധി​​കൃ​​ത​​മാ​​യി ആ​​ളു​​ക​​ളെ അ​​തി​​ർ​​ത്തി​​ക​​ട​​ത്തി​​ക്കൊ​​ണ്ടു​​പോ​​രു​​ന്ന​​ത് പ​​തി​​വു സം​​ഭ​​വ​​മാ​​ണ്. മെ​​ച്ച​​പ്പെ​​ട്ട തൊ​​ഴി​​ൽ തേ​​ടു​​ന്ന​​വ​​രെ ക​​ള്ള​​ക്ക​​ട​​ത്തു​​കാ​​ർ ക​​ന​​ത്ത തു​​ക പ്ര​​തി​​ഫ​​ലം വാ​​ങ്ങി അ​​മേ​​രി​​ക്ക​​യി​​ലേ​​ക്ക് ക​​ട​​ത്തു​​ക​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.