ബോംബ് ഭീഷണി: മോസ്കോയിൽ 20,000 പേരെ ഒഴിപ്പിച്ചു
Wednesday, September 13, 2017 12:08 PM IST
മോ​​സ്കോ: ബോം​​ബു ഭീ​​ഷ​​ണി​​യെ​​ത്തു​​ട​​ർ​​ന്നു മോ​​സ്കോ​​യി​​ൽ റെ​​യി​​ൽ​​വേ​​സ്റ്റേ​​ഷ​​നു​​ക​​ൾ, ഷോ​​പ്പിം​​ഗ് മാ​​ളു​​ക​​ൾ, യൂ​​ണി​​വേ​​ഴ്സി​​റ്റി​​ക​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​​നി​​ന്ന് ജ​​ന​​ങ്ങ​​ളെ ഒ​​ഴി​​പ്പി​​ച്ചു.
20000 പേ​​രെ ഒ​​ഴി​​പ്പി​​ച്ചെ​​ന്നു ടാ​​സ് വാ​​ർ​​ത്താ ഏ​​ജ​​ൻ​​സി അ​​റി​​യി​​ച്ചു.​​മോ​​സ്കോ സ്റ്റേ​​റ്റ് മെ​​ഡി​​ക്ക​​ൽ യൂ​​ണി​​വേ​​ഴ്സി​​റ്റി, മോ​​സ്കോ സ്റ്റേ​​റ്റ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ റി​​ലേ​​ഷ​​ൻ​​സ്, റെ​​ഡ് സ്ക്വ​​യ​​റി​​നു സ​​മീ​​പ​​മു​​ള്ള ഷോ​​പ്പിം​​ഗ് മാ​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ബോം​​ബു വ​​ച്ചി​​ട്ടു​​ണ്ടെ​​ന്നു സ​​ന്ദേ​​ശം കി​​ട്ടി.


മ​​റ്റ് 17റ​​ഷ്യ​​ൻ ന​​ഗ​​ര​​ങ്ങ​​ളി​​ലെ 190 കേ​​ന്ദ്ര​​ങ്ങ​​ളി​​ലും ബോം​​ബ് ഭീ​​ഷ​​ണി​​യു​​ണ്ടാ​​യെ​​ന്നും ഇ​​വി​​ട​​ങ്ങ​​ളി​​ലും ജ​​ന​​ങ്ങ​​ളെ ഒ​​ഴി​​പ്പി​​ച്ചെ​​ന്നും റി​​യാ ന്യൂ​​സ് ഏ​​ജ​​ൻ​​സി റി​​പ്പോ​​ർ​​ട്ടു ചെ​​യ്തു.