ജറുസലം: ബെയ്റൂട്ടിൽ വൻ പ്രക്ഷോഭം
ജറുസലം: ബെയ്റൂട്ടിൽ  വൻ പ്രക്ഷോഭം
Sunday, December 10, 2017 2:15 PM IST
ബെ​​യ്റൂ​​ട്ട്: യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പി​​ന്‍റെ ജ​​റുസ​​ലം പ്ര​​ഖ്യാ​​പ​​ന​​ത്തെ​​ത്തു​​ട​​ർ​​ന്ന് ഗാ​​സ​​യി​​ലും വെ​​സ്റ്റ്ബാ​​ങ്കി​​ലും ആ​​രം​​ഭി​​ച്ച പ്ര​​ക്ഷോ​​ഭ​​ത്തി​​ന്‍റെ ശ​​ക്തി കു​​റ​​ഞ്ഞു. ഇ​​തേ​​സ​​മ​​യം ല​​ബ​​ന​​നി​​ലെ ബെ​​യ്റൂ​​ട്ടി​​ലെ യു​​എ​​സ് എം​​ബ​​സി​​യു​​ടെ സ​​മീ​​പ​​ത്തേ​​ക്കു പ​​ല​​സ്തീ​​ൻ പ​​താ​​ക​​ക​​ൾ വീ​​ശി നീ​​ങ്ങി​​യ വ​​ൻ​​ജ​​ന​​ക്കൂ​​ട്ട​​ത്തെ പി​​രി​​ച്ചു​​വി​​ടാ​​ൻ പോ​​ലീ​​സ് ക​​ണ്ണീ​​ർ​​വാ​​ത​​ക​​വും ജ​​ല​​പീ​​ര​​ങ്കി​​യും പ്ര​​യോ​​ഗി​​ച്ചു. യു​​എ​​സ്, ഇ​​സ്രേ​​ലി പ​​താ​​ക​​ക​​ൾ പ്ര​​ക​​ട​​ന​​ക്കാ​​ർ ക​​ത്തി​​ച്ചു.

ഗാ​​സ​​യി​​ൽ‌ ആ​​യു​​ധ​​ങ്ങ​​ൾ ക​​ട​​ത്താ​​ൻ ഹ​​മാ​​സ് ഉ​​പ​​യോ​​ഗി​​ച്ച തു​​ര​​ങ്കം ഇ​​സ്രേ​​ലി​​സൈ​​ന്യം ത​​ക​​ർ​​ത്തു. ജ​​റു​​സ​​ല​​മി​​ലെ സെ​​ൻ​​ട്ര​​ൽ ബ​​സ് സ്റ്റേ​​ഷ​​നി​​ൽ പ​​ല​​സ്തീ​​ൻ​​കാ​​ര​​ന്‍റെ കു​​ത്തേ​​റ്റ് ഇ​​സ്രേ​​ലി ഗാ​​ർ​​ഡി​​നു പ​​രി​​ക്കേ​​റ്റു. ഇ​​ന്തോ​​നേ​​ഷ്യ​​യി​​ലെ ജ​​ക്കാ​​ർ​​ത്ത​​യി​​ലും മൊ​​റോ​​ക്കോ​​യു​​ടെ ത​​ല​​സ്ഥാ​​ന​​മാ​​യ റ​​ബാ​​ത്തി​​ലും യു​​എ​​സ് വി​​രു​​ദ്ധ പ്ര​​ക​​ട​​ന​​ങ്ങ​​ൾ അ​​ര​​ങ്ങേ​​റി.


ജ​​റു​​സ​​ല​​മി​​നെ ഇ​​സ്രേ​​ലി ത​​ല​​സ്ഥാ​​ന​​മാ​​യി അം​​ഗീ​​ക​​രി​​ച്ചു​​കൊ​​ണ്ടു​​ള്ള പ്ര​​ഖ്യാ​​പ​​ന​​ത്തി​​ൽ നി​​ന്നു പി​​ന്മാ​​റാ​​ൻ യു​​എ​​സി​​നോ​​ട് അ​​റ​​ബി വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രി​​മാ​​രു​​ടെ യോ​​ഗം അ​​ഭ്യ​​ർ​​ഥി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.